Search
  • Follow NativePlanet
Share
» » ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!

ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!

യാത്രകളുടെ പ്രാധാന്യം മുൻപത്തേക്കാളും വർധിച്ച ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്.

യാത്രകളുടെ പ്രാധാന്യം മുൻപത്തേക്കാളും വർധിച്ച ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. കൊവിഡ് ലോകത്തെയൊന്നാകെ വീട്ടിലിരുത്തിയ രണ്ടുവർഷത്തോളം സമയം കഴിഞ്ഞ ശേഷം യാത്രകൾ ആശ്വാസമായി കരുതുന്ന ആളുകളാണ് നമ്മുടെ ചുറ്റിലുമുള്ളത്.
വിനോദവും സമയംപോക്കും എന്നിങ്ങനെ യാത്രകളെക്കുറിച്ച് പറയുമ്പോൾ കൂടെക്കൂട്ടുന്ന ചില വാക്കുകളെക്കാൾ അർത്ഥവും മൂല്യവും യാത്രകൾക്കുണ്ട്. മാനസീക ഉമ്നേഷം സഞ്ചാരങ്ങൾ വ്യക്തികള്‍ക്കു നല്കുന്ന ഗുണമാണെങ്കിൽ സാമ്പത്തിക വളർച്ചയാണ് യാത്രകൾ രാജ്യങ്ങൾക്കു നല്കുന്നത്.

വിനോദസഞ്ചാരങ്ങള്‍ക്ക് ഒരു വ്യക്തിക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും മൊത്തത്തിൽ കൊണ്ടുവരാൻ കഴിയുന്ന പ്രാധാന്യത്തെയും മൂല്യത്തെയും കുറിച്ച് നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യേകിച്ചും മറ്റൊരു ലോക വിനോസഞ്ചാര ദിനം കൂടി അടുത്തെത്തിയിരിക്കുന്ന ഈ അവസരത്തിൽ.

ലോകവിനോദസഞ്ചാര ദിനം-ചരിത്രം

ലോകവിനോദസഞ്ചാര ദിനം-ചരിത്രം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിനോദസഞ്ചാരം വളർത്തുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകവിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ 27-ാം തിയതിയാണ് ലോകവിനോദസഞ്ചാര ദിനം.
ഈ തിയതി തിരഞ്ഞെടുത്തതിന് പിന്നിലും ചില ചരിത്രസംഭവങ്ങളുണ്ട്.
1970-ൽ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ചട്ടങ്ങൾ അംഗീകരിച്ചതിന്റെ വാർഷികമാണ് ഈ തീയതി. അതിനു ശേഷം 1980 മുതൽ, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെപ്തംബർ 27 ന് ലോക ടൂറിസം ദിനം ആഘോഷിക്കുവാൻ തുടങ്ങി.

ലക്ഷ്യങ്ങള്‍ നിരവധി

ലക്ഷ്യങ്ങള്‍ നിരവധി

അന്താരാഷ്ട്ര തലത്തിൽ വിനോദ സഞ്ചാരത്തിന്റെ പങ്കും പ്രാധാന്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രാഥമികമായി ഇതിനുള്ളത്. അതോടൊപ്പം ഈ ലക്ഷ്യങ്ങൾ ലോകത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ അത് എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കുകയുമാണ് ദിവസത്തിന്റെ ലക്ഷ്യം.

ലോകവിനോദസഞ്ചാര ദിനം 2022

ലോകവിനോദസഞ്ചാര ദിനം 2022


"ടൂറിസം പുനർവിചിന്തനം" എന്ന വിഷയമാണ് ലോകം 2022 ലെദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ വർഷത്തെ ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. വിനോദസഞ്ചാര മേഖല എങ്ങനെ കൂടുതൽ സുസ്ഥിരവും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമാകുമെന്ന് പുനർവിചിന്തനം ചെയ്യാനുള്ള അവസരമായാണ് ഈ വർഷത്തെ ആഘോഷങ്ങളെ കണക്കാക്കേണ്ടത്.

ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍

ലോകവിനോദസഞ്ചാര ദിനം-പ്രാധാന്യം

ലോകവിനോദസഞ്ചാര ദിനം-പ്രാധാന്യം

അന്താരാഷ്ട്ര സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ സ്വാധീനിക്കുന്നതിൽ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലോക ടൂറിസം ദിനത്തിന്റെ പ്രാധാന്യം. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാര്‍ഗ്ഗമായ ടൂറിസം പല രാജ്യങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയുടെ നെടുതൂണായി വർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടൂറിസം മേഖലയെക്കുറിച്ച് അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്.

യാത്രകൾ വളരെയേറെ വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ആളുകൾ സുസ്ഥിരമായ യാത്രകൾ പരിഗണിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. ഇതിനെക്കുറിച്ച് ആളുകള്‍ക്ക് വേണ്ടത്ര ബോധ്യം നല്കുക എന്നത് ഈ ദിവസത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നു.

ഹരിത യാത്രകള്‍ ശീലമാക്കാം...ഉത്തരവാദിത്വമുള്ള സഞ്ചാരിയാവാംഹരിത യാത്രകള്‍ ശീലമാക്കാം...ഉത്തരവാദിത്വമുള്ള സഞ്ചാരിയാവാം

അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയുംഅപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X