Search
  • Follow NativePlanet
Share
» »ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്

ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്

വിനോദസ‍ഞ്ചാരങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് മറ്റൊരു ലോകവിനോദസഞ്ചാരദിനം കൂടി വന്നിരിക്കുകയാണ്. "ടൂറിസം പുനർവിചിന്തനം" എന്ന പ്രമേയത്തിൽ വിനോദസഞ്ചാര മേഖല എങ്ങനെ കൂടുതൽ സുസ്ഥിരവും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമാകുമെന്ന് പുനർവിചിന്തനം ചെയ്യാനുള്ള അവസരമാണ് ഈ വർഷത്തെ ആഘോഷങ്ങൾ. 2022 ലെ വിനോദസഞ്ചാര ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യ എന്ന രാജ്യത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ വായിക്കാം

Cover Image: Ibadah Mimpi

ഇന്തോനേഷ്യ-സഞ്ചാരികളുടെ സ്വർഗ്ഗം

ഇന്തോനേഷ്യ-സഞ്ചാരികളുടെ സ്വർഗ്ഗം

എക്കാലവും സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഭൂപ്രകൃതിയായാലും അവിടുത്തെ കാലാവസ്ഥയും ചരിത്രവും രീതികളും എല്ലാം കാലാകാലങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദർശകരെ ഇവിടേക്ക് ക്ഷണിക്കുന്നു. കാഴ്ചകൾ പലതുണ്ടെങ്കിലും ദ്വീപുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കണ്ണുനീരിനേക്കാളും തെളിഞ്ഞ വെള്ളവും അതിശയകരമായ കടൽത്തീരങ്ങളും കണ്ടുതീരാത്ത കാഴ്ചകളും മഴക്കാടുകളും അവധിക്കാലം ഇവിടെ ചിലവഴിക്കുവാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

PC:william kusno

 ഏറ്റവും വലിയ ദ്വീപസമൂഹങ്ങളിലൊന്ന്

ഏറ്റവും വലിയ ദ്വീപസമൂഹങ്ങളിലൊന്ന്

വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളിലൊന്ന് ഇന്തോനേഷ്യയാണ്. 17,508 ദ്വീപുകൾ ആണ് രാജ്യത്തിന്‍റെ ഭാഗമായുള്ളത്. അതിൽ ഏകദേശം ആറായിരം ദ്വീപുകളിൽ ജനവാസമുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ ഓരോ ദ്വീപുകളും. ബാലി ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് അനുഭവങ്ങൾ നല്കുമ്പോൾ സുമാത്ര മഴക്കാടുകളിലൂടെയുള്ള യാത്രാ എന്തെന്ന് പറഞ്ഞുതരും. ജാവയിലെ അഗ്നിപർവ്വതങ്ങൾ ഭൂമിശാസ്ത്രത്തിന്‍റെ വൈവിധ്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തും. ഇന്തോനേഷ്യയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് വിമാനമാർഗ്ഗം എത്തണമെങ്കിൽ ഏകദേശം 12 മണിക്കൂർ എടുക്കും. എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതിയും കാലാവസ്ഥയും അനുഭവിച്ചൊരു യാത്രയാണ് നോക്കുന്നതെങ്കിൽ ഇന്തോനേഷ്യ തന്നെയാണ് ഏറ്റവും മികച്ചത്.

PC:Nofi Sofyan Hadi

ജൈവൈവിധ്യങ്ങള്‍

ജൈവൈവിധ്യങ്ങള്‍

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ലോകശ്രദ്ധ ആകർഷിച്ച രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തിലെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിൽ ഒന്നാണിത്. ലോകത്തിലെ 25 ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ രണ്ടെണ്ണം, വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ "ഗ്ലോബൽ 200" പാരിസ്ഥിതിക മേഖലകൾബേർഡ് ലൈഫ് ഇന്റർനാഷണലിന്റെ 24 എൻഡെമിക് ബേർഡ് ഏരിയകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.

PC:Ivan Samudra

സുമാത്രയിലെ മഴക്കാടുകൾ

സുമാത്രയിലെ മഴക്കാടുകൾ

ജൈവവൈവിധ്യങ്ങളുടെ മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിക്കുന്ന ഇടമാണ് സുമാത്രയിലെ മഴക്കാടുകൾ. ലോകത്തിലെ പക്ഷി ഇനങ്ങളുടെ 17%, സസ്തനികളിൽ 12%, ലോകത്തിലെ മുഴുവൻ സസ്യജാലങ്ങളുടെ 10% എന്നിവ ഇവിടെ കണ്ടെത്തുവാൻ സാധിക്കും,
കൊമോഡോ ദ്വീപും ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്.

PC:Marc St

ഭാഷകളുടെ നാട്

ഭാഷകളുടെ നാട്

വ്യത്യസ്തമായ ഭാഷകളുടെ നാടു കൂടിയാണ് ഇന്തോനേഷ്യ. ആൾത്താമസമുള്ള 6000 ദ്വീപുകളിലായി എഴുന്നൂറോളം ഭാഷകളാണ് പ്രചാരത്തിലുള്ളത്. പപ്പുവ പ്രവിശ്യയിൽ മാത്രം ഏകദേശം 270 വ്യത്യസ്ത ഭാഷകൾ ആളുകൾ സംസാരിക്കുന്നു.

PC:Adam Wilson

അഗ്നിപർവ്വതങ്ങളുടെ എണ്ണം

അഗ്നിപർവ്വതങ്ങളുടെ എണ്ണം

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇന്തോനേഷ്യയെ ഏറ്റവും പ്രത്യേകതയുള്ള രാജ്യമാക്കി മാറ്റുന്നത്. ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും സജീവ വലയമായ, പ്രശസ്തമായ പസഫിക് അഗ്നി വലയത്തിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ ഉള്ളത് ഇന്തോനേഷ്യയിലാണ്, വിവിധ ദ്വീപുകളിലായി 139 എണ്ണമാണ് ആകെയുള്ള അഗ്നിപർവ്വതങ്ങൾ. ഇതിൽ 79 എണ്ണമാണ് സജീവമായിട്ടുള്ളത്. അഗ്നിവളയങ്ങളുടെ നാട് എന്നും ഇതിനെ വിളിക്കാറുണ്ട്.

PC:Pukpik

ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!

ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്‍റെ നാട്

ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്‍റെ നാട്

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം കാണപ്പെടുന്ന ഇടമാണ് ഇന്തോനേഷ്യ. റഫ്ലേഷ്യ എന്നാണിതിന്റെ പേര്, രൂക്ഷമായ ഗന്ധത്തിന് പ്രസിദ്ധം കൂടിയാണ് ഈ പുഷ്പം. ചുവപ്പ് നിറമുള്ള ഇവ 3 അടി വരെ വളരുകയും പത്ത് കിലോഗ്രാമോളം ഭാരം വയ്ക്കുകയും ചെയ്യുന്നു.

PC:Colin + Meg

ലോകപൈതൃക സ്ഥാനങ്ങൾ

ലോകപൈതൃക സ്ഥാനങ്ങൾ

സഞ്ചാരികൾ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന 9 ലോകപൈതൃക ലക്ഷ്യസ്ഥാനങ്ങളാണ് ഇവിടെയുള്ളത്. ബോറോബുദൂർ ക്ഷേത്ര കോമ്പൗണ്ട്,
പ്രമ്പനൻ ക്ഷേത്ര കോമ്പൗണ്ട്,
സുമാത്രയുടെ ഉഷ്ണമേഖലാ മഴക്കാടുകള്‍,
കൊമോഡോ നാഷണൽ പാർക്ക്
ലോറൻസ് നാഷണൽ പാർക്ക്
ഉജുങ് കുലോൺ ദേശീയോദ്യാനം
സവാഹ്ലുന്റോയുടെ ഓംബിലിൻ കൽക്കരി ഖനന കേന്ദ്രം,
സംഗിരൻ സൈറ്റ്
ബാലി പ്രവിശ്യയുടെ സാംസ്കാരിക ഭൂപ്രകൃതി: ത്രി ഹിത കരണ തത്ത്വചിന്തയുടെ പ്രകടനമായ സുബക് സമ്പ്രദായം എന്നിവയാണവ

PC:Mario La Pergola

ലോക വിനോദ സഞ്ചാരദിനം: സുസ്ഥിര സഞ്ചാരങ്ങളുടെ പ്രാധാന്യവും ആവശ്യകതയുംലോക വിനോദ സഞ്ചാരദിനം: സുസ്ഥിര സഞ്ചാരങ്ങളുടെ പ്രാധാന്യവും ആവശ്യകതയും

ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!ലോക വിനോദ സഞ്ചാരദിനം :പുനർവിചിന്തനം ചെയ്യാം ഇനിയുള്ള യാത്രകൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X