Search
  • Follow NativePlanet
Share
» »ലോക വിനോദസഞ്ചാര ദിനം 2021: പരിസ്ഥിതിയും ടൂറിസവും.. നാളേയ്ക്ക് കരുതലായി ജീവിക്കുന്ന രാജ്യങ്ങള്‍

ലോക വിനോദസഞ്ചാര ദിനം 2021: പരിസ്ഥിതിയും ടൂറിസവും.. നാളേയ്ക്ക് കരുതലായി ജീവിക്കുന്ന രാജ്യങ്ങള്‍

കാലാവസ്ഥാ വ്യതിയാനങ്ങളും താപനിലയും ഓരോ ദിവസവും ഭൂമുഖത്തിന് ഭീഷണയിയുര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയോട് ചേര്‍ന്ന് അതിനെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാരത്തിനാണ് ഇനിയുള്ള നാളുകളില്‍ ശ്രദ്ധ കൊടുക്കേണ്ടത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സസ്റ്റെയ്നബിള്‍ ടൂറിസം അഥവാ സുസ്ഥിര വിനോദ സഞ്ചാരം എന്ന ആശയം ഉ‌‌ടലെ‌ടുത്തിരിക്കുന്നത്. സമ്പൂർണ്ണ ടൂറിസം അനുഭവം ഉൾക്കൊള്ളുന്ന ഒരു ആശയമാണ് സുസ്ഥിര ടൂറിസം. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളും അതോടൊപ്പം വിനോദസഞ്ചാരികളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിലും ആതിഥേയ സമൂഹങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും ഇത് മുന്‍ഗണന നല്കുന്നു.
ഇതാ സുസ്ഥിര വിനോദ സഞ്ചാരത്തിന് മുതല്‍ക്കൂട്ടാതുന്ന രീതിയില്‍ വിനോദ സ‍ഞ്ചാരത്തെ പരപോഷിപ്പിക്കുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം...

കോസ്റ്റാ റിക്ക

കോസ്റ്റാ റിക്ക

തെക്കെ അമേരിക്കന്‍ വിനോദ സഞ്ചാരരംഗത്ത് ഒരിക്കലും മാറ്റി നിര്‍ത്തുവാന്‍ സാധിക്കാത്ത രാജ്യമാണ് കോസ്റ്റാ റിക്ക. സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന പ്രകൃതി ഭംഗിയും ഇനിയും മനുഷ്യര്‍ കടന്നു ചെല്ലാത്ത മഴക്കാ‌ടുകളും ഈ നാടിനു മുതല്‍ക്കൂട്ടാണ്. കരീബിയന്‍റെയും പസഫിക് സമുദ്രത്തിന്റെയും തീരങ്ങളും കോസ്റ്റാ റിക്കയ്ക്കുണ്ട്.

വലുപ്പത്തില്‍ വളരെ കുഞ്ഞാണെങ്കില്‍ പോലും മറ്റു പല വലിയ രാജ്യങ്ങളെയും അമ്പരപ്പിക്കുന്നതാണ് ഇവിടുത്തെ ജൈവവൈവിധ്യം. ഭൂമിയിലെ ആകെയുള്ള ജൈവവൈവിധ്യത്തിന്റെ അഞ്ച് ശതമാനം സംഭാവനയും ഈ തീരദേശ രാജ്യത്തില്‍ നിന്നുമാണ്. കോസ്റ്റാറിക്ക അതിന്റെ 93 ശതമാനത്തോളം വൈദ്യുതിയും പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ 30 ശതമാനത്തോളം സംരക്ഷിത ഭൂമി കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുസ്ഥിര രാജ്യം കൂടിയാണിത്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വിനോദ സഞ്ചാരത്തിനും ജീവിത രീതികള്‍ക്കും കോസ്റ്റാ റിക്ക ഒരു മാതൃക തന്നെയാണ്.

സ്ലോവേനിയ‌

സ്ലോവേനിയ‌

ഇറ്റലി, ഓസ്ട്രിയ, ഹംങ്കറി, ക്രൊയേഷ്യ എന്നീ നാലു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന യൂറോപ്യന്‍ രാജ്യമാണ് സ്ലോവേനിയ. പരിസ്ഥിതി, കാലാവസ്ഥ, സംസ്കാരം, ആധികാരികത, പ്രകൃതി, ജൈവവൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ മുന്‍നിര സുസ്ഥിര രാജ്യമാണ് സ്ലോവേനിയ. പർവതങ്ങളുടെയും തടാകങ്ങളുടെയും താപ നീരുറവകളുടെയും കടലിന്റെയും നാടായ ഇവിടം പ്രകൃതിയിലൂന്നിയുള്ള ജീവിതത്തിനാണണ്‍് പ്രാധാന്യം നല്കുന്നത്.
സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്ലാനയെ യൂറോപ്യൻ യൂണിയൻ യൂറോപ്പിന്റെ ഹരിത തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. പൂജ്യം മാലിന്യത്തിലേക്ക് നീങ്ങുന്ന ആദ്യ യൂറോപ്യൻ നഗരം തങ്ങളാണെന്ന് ലുബ്ബ്ജന അവകാശപ്പെടുന്നു. പ്രകൃതിവാതകത്തിൽ ഓടുന്ന സിറ്റി ബസ്സുകളും നഗര ഇലക്ട്രിക് ട്രെയിനും നഗരസഭയ്ക്കുള്ളിലെ 46 ശതമാനം തദ്ദേശീയ വനഭൂമിയും ഇവരുടെ കാഴ്ചപ്പാടുകളു‌ടെ അടയാളമാണ്.

പാലാവു

പാലാവു

പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യയിൽ ചെറിയ ഉഷ്ണമേഖലാ ദ്വീപ് രാഷ്ട്രമാണ് പാലാവു. പവിഴപ്പുറ്റുകൾ ഉൾപ്പെടെ ഉഷ്ണമേഖലാ പ്രകൃതിദൃശ്യങ്ങളും കൗതുകപ്പെടുത്തുന്ന സമുദ്ര കാഴ്ചകളുമാണ് ഈ ദ്വീപിന്റെ ആകര്‍ഷണങ്ങള്‍. ഇക്കോ ടൂറിസത്തിനു വലിയ പ്രാധാന്യമാണ് ഈ രാജ്യം നല്കുന്നത്. പാലാവിൽ ഇപ്പോൾ ആദ്യത്തെ സ്രാവ് സങ്കേതം ഉണ്ട്: 600,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു സംരക്ഷിത സമുദ്ര ആവാസവ്യവസ്ഥ ഇവിടെ കാണാം.

ഇക്കോടൂറിസത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രോത്സാഹനമായ പലാവു പദ്ധതി, അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രകൃതിദത്തവും സാമൂഹികവുമായ സംവിധാനങ്ങൾ പഠിക്കുന്നതിനും ആവാസവ്യവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡോക്യുമെന്ററികൾ സൃഷ്ടിക്കുന്നതിനും ദ്വീപിലേക്ക് കൊണ്ടുവരുന്നു.

ഭൂട്ടാന്‍

ഭൂട്ടാന്‍

ലോക വിനോദസ സഞ്ചാരത്തിനു മാതൃകയായ രാജ്യമാണ് ഭൂട്ടാന്‍. പ്രകൃതിയിലേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ പരമാവധി കുറച്ച് ഏറ്റവും മൂല്യമുള്ള വിനോദ സഞ്ചാരം നല്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. കര്‍ശനമായ വ്യവസ്ഥകളോടെയും നിബന്ധനകളോടെയും മാത്രമാണ് ഇവിടേക്കുള്ള പ്രവേശനം. ഒരു അംഗീകൃത ടൂർ ഓപ്പറേറ്ററുടെ സഹായത്തോടെ മാത്രമേ ഇവിടേക്ക് വരുവാന്‍ സാധിക്കുകയുള്ളൂ. ടൂറിസ്റ്റുകളായി എത്തുന്നവരില്‍ നിന്നും ഈടാക്കുന്ന താരിഫ് തുക സുസ്ഥിര ടൂറിസം" റോയൽറ്റിയായി കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തെ സൗജന്യ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ടൂറിസം ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.
വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് തടയാനും ടൂറിസം സുസ്ഥിരമാക്കാനും എന്നീ രണ്ടു ലക്ഷ്യങ്ങളോടെയാണ് ഇവിടുത്തെ വിനോദ സഞ്ചാരം പ്രവര്‍ത്തിക്കുന്നത്.

നോര്‍വെ

നോര്‍വെ

പ്രകൃതിയാൽ ശക്തിപ്പെട്ടിരിക്കുന്ന രാജ്യം എന്നാണ് നോര്‍വെ അറിയപ്പെടുന്നത്. നിരവധി വർഷങ്ങളായി, നോർവേ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന നോര്‍വെ ഒരു മികച്ച സുസ്ഥിര ലക്ഷ്യസ്ഥാനമായിരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും കൃത്യമായി പ്രയോജനപ്പെടുത്തുന്ന രാജ്യമാണ്.
ടൂറിസം വ്യവസായം ഉൾപ്പെടെ മുഴുവൻ സമൂഹവും പങ്കിടേണ്ട ഉത്തരവാദിത്തമാണ് സംരക്ഷണമെന്ന് നോർവീജിയൻ ജനങ്ങൾ വിശ്വസിക്കുന്നു.
സുസ്ഥിര ടൂറിസം, പരിസ്ഥിതി, പ്രാദേശിക സമൂഹങ്ങൾ, സാമൂഹിക കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് 2007 ൽ നോർവീജിയൻ സർക്കാർ സുസ്ഥിര നോർവേ 2015 അവതരിപ്പിച്ചു.
കൂടുതൽ സുസ്ഥിരമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കമ്പനികളെ പ്രേരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സുസ്ഥിര ശ്രമങ്ങളിൽ ഇന്നൊവേഷൻ നോർവേ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്നൊവേഷൻ നോർവേയുടെ മാർഗനിർദേശപ്രകാരം, നോർവീജിയൻ വിനോദസഞ്ചാര കേന്ദ്രങ്ങളായ റോറോസ്, ലോർഡൽ, വേഗ, ഗെയ്‌ലോ, ട്രൈസിൽ, സെറ്റെസ്‌ഡാൽ, ഇൻഡെറി, സ്വാൽബാർഡ് എന്നിവ സുസ്ഥിരമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

സുസ്ഥിര വിനോദ സഢ്ചാരത്തിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി മുന്നോട്ടു പോകുന്ന മറ്റൊരു രാജ്യമാണ് ഫിന്‍ലാന്‍ഡ്. നോർഡിക് സ്വാൻ, അല്ലെങ്കിൽ നോർഡിക് ഇക്കോലേബൽ എന്നത് ഇവിടുത്തെ ഔദ്യോഗിക സുസ്ഥിരത ശീർഷകങ്ങൾ ആണ്. ഹോട്ടൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക നിലവാരം പുലർത്തുന്നു എന്നതിന് ഗ്യാരണ്ടിയാണ് ഈ ശീര്‍ഷകങ്ങള്‍ നല്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡിന്റെ വിളിപ്പേരു തന്നെ ആയിരം ത‌ടാകങ്ങളു‌ടെ നാ‌ട് എന്നാണ്. 187,888 തടാകങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കുക.

മാലദ്വീപ്

മാലദ്വീപ്

ഭൂമിശാസ്ത്രപരമായിഓറെ പ്രത്യേകതകളുള്ള രാജ്യമാണ് മാലദ്വീപ്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക സംരക്ഷണം ഏറ്റവും ആവശ്യമുള്ള രാജ്യം കൂടിയാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന രാജ്യങ്ങളിലൊന്നായതിനാല്‍ തന്നെ മാലിദ്വീപ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നു. ഭൂമിയിലെ ഏറ്റവും താഴ്ന്ന രാജ്യമായതിനാല്‍ സമുദ്രനിരപ്പ് ഉയരുന്നത് രാജ്യത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കും. കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയാണ് മാലിദ്വീപ് ലക്ഷ്യമിടുന്നത്.

ന്യൂ സീലാന്‍ഡ്

ന്യൂ സീലാന്‍ഡ്

പ്രകൃതിയുടെ മൂലധനമാണ് ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ടു തന്നെ അതിനെ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. ന്യൂസിലാന്റിന്റെ 100 ശതമാനം ശുദ്ധമായ ടൂറിസം വ്യവസായത്തെ സംരക്ഷിക്കുന്നതിനും ന്യൂസിലാന്റ് സന്ദർശകർക്ക് 100 ശതമാനം ശുദ്ധമായ ഉറപ്പ് നൽകുന്നതിനും സഹായിക്കുന്ന ദേശീയ വ്യവസായ നിയന്ത്രണമാണ് ക്വാൾമാർക്ക് NZ.ഊർജ്ജ കാര്യക്ഷമത, മാലിന്യ സംസ്കരണം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി പിന്തുണ എന്നിവ ഉൾപ്പെടുന്ന സുസ്ഥിര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സ്വമേധയാ തിരഞ്ഞെടുക്കുന്ന ഉത്തരവാദിത്തമുള്ള ഓപ്പറേറ്റർമാര്‍ക്കാണ് ഗ്രീൻ ക്വാൽമാർക്ക് എൻവിറോ അവാർഡ് നല്കുന്നത്. ഇത് പ്രകൃതിയിലൂന്നിയുളേല വിനോദ സഞ്ചാരം വളര്‍ത്തുവാന്‍ സഹായിക്കുന്നു.

 ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

പ്രകൃതിയെ ഏതെല്ലാം വിധത്തില്‍ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാമോ അതിനെയെല്ലാം കൃത്യമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണം മുന്നില്‍ നിര്‍ത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യമാണ് ഐസ്ലാന്‍ഡ്.
പ്രകൃതിയുടെ സമാനതകളില്ലാത്ത മരുഭൂമി, ഫ്ജോർഡുകൾ, നോര്‍ത്തേണ്‍ ലൈറ്റ്, താഴ്വാരങ്ഹള്‍, എന്നിവയെല്ലാം ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളാണ്. വൻതോതിൽ വിനോദസഞ്ചാരികളുടെ പ്രവാഹം കണക്കിലെടുക്കുമ്പോൾ, രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിനായി ഐസ്ലാൻഡ് സർക്കാരിന്റെ സുസ്ഥിരത മുൻപന്തിയിലാണ്.2050 ആകുമ്പോഴേക്കും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാകുക എന്ന ലക്ഷ്യത്തോടെയാണ് ഐസ്ലാൻഡിലെ 40 ശതമാനം നിവാസികളും താമസിക്കുന്ന റെയ്ക്ജാവിക് നഗരം ലക്ഷ്യമിടുന്നത്. ഇത് വീടുകളെ ചൂടാക്കുകയും തെരുവുകൾ പ്രകാശിപ്പിക്കുകയും മിക്ക പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹങ്ങൾക്ക് ശക്തി നൽകുകയും ചെയ്യുന്നു.
വലിയ ഹോട്ടലുകളിൽ താമസിക്കുന്നതിന് പകരം ക്യാമ്പ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ രാജ്യം പര്യവേക്ഷണം ചെയ്യുമ്പോൾ ഡ്രൈവിംഗിന് പകരം കാൽനടയാത്ര, ബൈക്കിംഗ്, കുതിര സവാരി എന്നിവയിലൂടെ സഞ്ചാരികൾക്ക് അവര്‍ പ്രകൃതിയിലേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ക്ക് വലിയ മുന്‍ഗണനയാണ് ഈ രാജ്യം നല്കുന്നത്.

 കെനിയ

കെനിയ

സുസ്ഥിരമായ ടൂറിസത്തോടുള്ള പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി ഏറെ ശ്രദ്ധ നല്കുന്ന രാജ്യമാണ് കെനിയ. ഇക്കോ-റേറ്റിംഗ് സ്കീം, ഇക്കോ-വാരിയർ അവാർഡുകൾ, ഗ്രീൻ ഡെസ്റ്റിനേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം ആഗോള സുസ്ഥിര ടൂറിസം കൗൺസിലിന് കീഴിലാണ്, നിയമവിരുദ്ധമായ വേട്ടയാടലിൽ രാജ്യത്തിന് നിരവധി മൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, സഞ്ചാരികൾ ആവാസവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രാജ്യത്തിനകത്തുള്ള സംഘടനകൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഊര്‍ജ്ജ സംരക്ഷണത്തിനായി സൗരോര്‍ജജ്ം ധാരാളമായി ഉപയോഗിക്കുവാന്‍ നിരവധി പദ്ധതികള്‍ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോ‌ടെ ഇവി‌ടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍കീശചോരാതെ കാണാന്‍ ഈ വിദേശ രാജ്യങ്ങള്‍... ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള്‍

ലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളുംലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X