Search
  • Follow NativePlanet
Share
» »അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

കൊറോണ ജീവിതത്തെ മാറ്റിയതു മുതല്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരത്തിലായ പല കാര്യങ്ങളിലൊന്നാണ് വര്‍ക്കേഷന്‍.പേരു കേള്‍ക്കുമ്പോള്‍ വലിയ പുള്ളിയാണെന്നു തോന്നുമെങ്കിലും വളലെ ലളിതമാണ് കാര്യം. ജോലി ചെയ്തുകൊണ്ടുള്ള അവധിആഘോഷം. വളരെ ആസ്വദിച്ച് കുടുംബത്തിന്റെ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യുന്നതിനൊപ്പം അവധി മൂഡ് സൃഷ്ടിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജോലിയില്‍ നിന്നും അവധി എടുക്കാതെ ഒരു അവധിക്കാലം ആസ്വദിക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ലോകം ഇന്ന് വിനോദ സഞ്ചാരദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഇഷ്ടപ്പെട്ട യാത്രകള്‍ക്കായി കാത്തു നില്‍ക്കാതെ കിട്ടിയ അവസരത്തില്‍ പോകുവാന്‍ സാധിക്കുന്ന വര്‍ക്കേഷനുകളെക്കുറിച്ച് വായിക്കാം

വര്‍ക്കല

വര്‍ക്കല

ദൂരെയൊന്നും പോകേണ്ട, നമ്മുടെ നാട്ടിലേക്ക് ഒന്നു കണ്ണുതുറന്നു നോക്കിയാല്‍ മാത്രം മതി. സ്റ്റേക്കേഷനും വര്‍ക്കേഷനും ഒക്കെയുള്ല നിരവധി ഇടങ്ങള്‍ ഇവിടെ തന്നെ കാണാം. അതിലേറ്റവും മികച്ച സ്ഥലമാണ് നമ്മുടെ വര്‍ക്കല. വീശിയടിക്കുന്ന കടല്‍ക്കാറ്റും പച്ചപ്പും ക്ലിഫും പിന്നെ അവിടുത്തെ നാടന്‍ രുചികളും എല്ലാറ്റിലും ഉപരിയായി കടല്‍ക്കാഴ്ചകളും ചേര്‍ന്ന വര്‍ക്കല തന്നെ. ലോകം മുഴുവന്‍ ശാന്തതയും സമാധാനവും തേടി ഇവിടെയെത്തുമ്പോള്‍ മാറിനില്‍ക്കുവാന്‍ പാടില്ല.
ബീച്ച് ലൈഫ് അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ വര്‍ക്കലയേ കഴിഞ്ഞ് മാത്രമേ വേറെയിടങ്ങളുള്ളൂ. ഇവിടെ പ്രകൃതി വാതില്‍ തുറക്കുന്നത് അപൂര്‍വ്വമായ കുറേയേറെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കുമാണ്. എക്സ്പ്ലോര്‍ ചെയ്യുവാനിറങ്ങിയാല്‍ ഇവിടെ കാഴ്തകള്‍ വേറെയുമുണ്ട്. വെള്ളച്ചാട്ടം. കൊട്ടാരം, അഞ്ച്തെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കാപ്പില്‍ ബീച്ച്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിങ്ങനെ പട്ടിക നീളുകയാണ്.

ജിബി, ഹിമാചല്‍ പ്രദേശ്

ജിബി, ഹിമാചല്‍ പ്രദേശ്

പ്രകൃതിയുടെ മടിത്തട്ടില്‍ കുറച്ചു ദിവസങ്ങള്‍ ശാന്തവും സമാധാനപൂര്‍വ്വവുമായി ആസ്വദിക്കുവാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ജിബിയിലേക്ക് പോകാം. ഹിമാലയ പര്‍വ്വത നിരകളുടെ അതിമനോഹരമായ കാഴ്ചകളിലേക്ക് കണ്‍തുറന്ന് എണീക്കുവാനുള്ള അവസരമാണ് ജിബി ഓരോ സന്ദര്‍ശകനായും കാത്തുവെച്ചിരിക്കുന്നത്. പ്രകൃതിയോട് ചേര്‍ന്നൊരുക്കിയിരിക്കുന്ന കോട്ടേജുകള്‍ സുരക്ഷിതത്വം മാത്രമല്ല, സൗകര്യങ്ങളും സമാധാനവും നിറഞ്ഞതാണ്.

ഹിമാചല്‍ പ്രദേശിന്റെ വികസന കാഴ്ചകള്‍ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്ന ഇടമാണിത്. വികസനം ഇനിയും ഇവിടുത്തെ കുന്നുകയറി എത്തിയിട്ടില്ല. ഒരു പക്ഷേ അതു തന്നെയാണ് ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും.

ഷില്ലോങ്, മേഘാലയ

ഷില്ലോങ്, മേഘാലയ

പണിയും യാത്രയും ഒരു ഓളത്തില്‍ ആയിക്കോട്ടെ എന്നു കരുതുന്നവര്‍ക്ക് ഷില്ലോങ്ങിലേക്ക് പോകാം, ജീവിതത്തെ മൊത്തത്തില്‍ ചില്‍ ആയി കാണുന്ന ഈ നാട് യാത്രാ സങ്കല്പങ്ങളെയും രീതികളെയും എല്ലാം മാറ്റിമറിക്കുകയും ചെയ്യും. പടിഞ്ഞാറിന്‍റെ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന ഷില്ലോങ്ങിന് സ്കോട്ലാന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മേഘങ്ങളുടെയും പ്രകൃതിയുടെയും കാഴ്ചകള്‍ യാത്രയുടെ വിരസത മുഴുവനായും മാറ്റും.

മാത്രമല്ല, ഇവിടെയെത്തുന്നവര്‍ക്കായി വ്യത്യസ്ത തുകയിലുള്ള നിരവധി വര്‍ക്കേഷന്‍ പാക്കേജുകളും ലഭ്യമാണ്.

മസിനഗുഡി, തമിഴ്നാട്

മസിനഗുഡി, തമിഴ്നാട്

ഓരോ ചുവടിലും പ്രകൃതിയുടെ മാന്ത്രികത അനുഭവിക്കുവാന്‍ പറ്റിയ സ്ഥലമാണ് തമിഴ്നാട്ടിലെ മസിനഗുഡി. ചെന്നെത്തുന്നതില്‍ മുതലല്ല, അവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നതു മുതല്‍ ത്രില്ല് തുടങ്ങുമെന്നതാണ് മസിനഗുഡിയുടെ പ്രത്യേകത. മനസ്സിനെയും ശരീരത്തെയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളും യാത്രാനുഭവങ്ങളുമാണ് ഈ പ്രദേശത്തിനുള്ളത്. ജൈവവൈവിധ്യമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. ഊട്ടിയുടെയും മുതുമല വന്യജീവി സങ്കേതത്തിന്റെയും ഒക്കെ തൊട്ടടുത്തായാണ് ഇവിടമുള്ളത്.
മനസ്സിനെ സന്തോഷിപ്പിക്കുന്ന കാടിന്റെ കാഴ്ചകള്‍ ഇവിടെ ഏറെയുണ്ട്.

മസൂറി, ഉത്തരാഖണ്ഡ്.

മസൂറി, ഉത്തരാഖണ്ഡ്.

ഫ്രീ വൈ-ഫൈ ടൗണായി 2015 മുതല്‍ അറിയപ്പെടുന്ന മസൂറി ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള വര്‍ക്കേഷന്‍ കേന്ദ്രമാണ്. 50Mbps സ്പീഡില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന ഇവിടെ ചിലപ്പോള്‍ സ്പീഡ് 100 Mbps വരെ പോകും. ഹിമാലയന്‍ നഗരങ്ങളുടെ സ്വതസിദ്ധമായ തിരക്ക് ഇവിടെയും കാണാമെങ്കിലുംജോലിയിലൊരിക്കലും വിട്ടുവീഴ്ച ചെയ്യുവാന്‍ ഇവിടം നിങ്ങളെ അനുവദിക്കുന്നില്ല. വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന പ്രസന്നമായ കാലാവസ്ഥ ഇവിടെ തന്നെ കൂടുവാന്‍ സഞ്ചാരികളെയും ജോലി ചെയ്യുവാനായി എത്തുന്ന പ്രൊഫഷണല്‍സിനെയും പ്രേരിപ്പിച്ചാലും അതില്‍ അതിശയിക്കുവാനില്ല. ദിവസം മുഴുവന്‍ നീളു്ന ജോലി കഴിഞ്ഞ് വൈകിട്ട് ടൗണിലേക്കിറങ്ങി ഇവിടുത്തെ സ്ട്രീറ്റ് ഫൂഡ് പരീക്ഷിച്ചാല്‍ ക്ഷീണം മുഴുവന്‍ മാറി പുതിയ ഊര്‍ജം ശരീരത്തിനും മനസ്സിനും ലഭിക്കുകയും ചെയ്യും.

ഗോവ

ഗോവ


ഇപ്പോള്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വര്‍ക്കേഷന്‍ ഡെസ്റ്റിനേഷനാണ് ഗോവ. കടല്‍ത്തീരത്തിരുന്ന് കാഴ്ചകളാസ്വദിച്ച് ജോലി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. വില്ല മുഴുവനായോ ബീച്ച് ഷാക്കോ നിങ്ങള്‍ക്കിവിടെ താമസത്തിനായി തിരഞ്ഞെടുക്കാം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ജോലി കഴിഞ്ഞുള്ള സമയം ഇവിടുത്തെ പാര്‍ട്ടികള്‍ക്കായും സൂര്യസ്തമയ കാഴ്ചകള്‍ക്കായും ഒക്കെ മാറ്റിവയ്ക്കാം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ താമസിക്കുവാന്‍ പറ്റിയ സമയം.

ഋഷികേശ്

ഋഷികേശ്

ഉത്തരാഖണ്ഡില്‍ വര്‍ക്കേഷനു യോജിച്ച നിരവധി ഇടങ്ങളുണ്ടെങ്കിലും അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നില്‍ക്കുന്ന ഇടമാണ് ഋഷികേശ്. യോഗയുടെയും ധ്യാനത്തിന്റെയും തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം എന്നും തദ്ദേശീയരും വിദേശീയരുമായ എല്ലാ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്. വര്‍ക്കേഷന്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരംഭിച്ച ഇവിടെ ഒരാഴ്ച മുതല്‍ മാസങ്ങള്‍ വരെ നീളുന്ന താമസത്തിനായുള്ല സൗകര്യങ്ങള്‍ പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ലഭ്യമാകും. പല പാക്കേജുകളും വൈദ്യുതി, ഇന്‍റര്‍നെറ്റ്, ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ്. താമസത്തിന്‍റെ കാലാവധി കൂടുംതോറും ചിലവ് കുറയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. രാത്രികാലങ്ങളില്‍ പകല്‍ ജോലിയുടെ ക്ഷീണം തീര്‍ക്കുവാന്‍ പോന്ന പാര്‍ട്ടികളും ഇവിടെ സജ്ജീകരിക്കാറുണ്ട്.

 കൂര്‍ഗ്

കൂര്‍ഗ്


ജോലി കഠിനമാണെങ്കില്‍ പോലും അതിന്റെ ക്ഷീണം തെല്ലും അറിയിക്കാതെ ജീവിക്കുവാന്‍ കൂര്‍ഗിലെ വര്‍ക്കേഷന്‍ നിങ്ങളെ സഹായിക്കും. സുഗന്ധമുള്ള കോഫി എസ്റ്റേറ്റുകൾക്കിടയിൽ കൂർഗിലെ ഒരു ജോലിസ്ഥലം നിങ്ങളെ ജോലിയോടും ജീവിതത്തോടും കൂടുതല്‍ ഇഷ്മമുള്ളവരാക്കും. പ്രകൃതി ഭംഗി, സുഖകരമായ കാലാവസ്ഥ, സന്ദർശിക്കാനുള്ള ഓഫ്‌ബീറ്റ് സ്ഥലങ്ങൾ എന്നിവയും അതിലേറെയും ആണ് കൂർഗിലെ ജോലിയുടെ പ്രയോജനങ്ങൾ. പ്രകൃതിദത്തമായ നിരവധി ഹോംസ്റ്റേകളും ബജറ്റ് ഹോട്ടലുകളും നിങ്ങൾക്ക് കാണാം. കൂർഗിലെ ഒരു ജോലി നിങ്ങളുടെ ദൈനംദിന ജോലിയിൽ നിന്ന് വിശ്രമവും നല്കും. നിങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യാൻ ആകർഷകമായതും ചെലവ് കുറഞ്ഞതുമായ നിരക്കുകൾ നൽകുന്ന പാക്കേജുകള്‍ തിരഞ്ഞെടുക്കാം.

പുതുച്ചേരി

പുതുച്ചേരി

ബീച്ച് പ്രേമികള്‍ വര്‍ക്കേഷനായി തിരഞ്ഞെടുക്കേണ്ട സ്ഥലമാണ് പുതുച്ചേരി. തെരുവുകളിലൂ‌ടെ അലഞ്ഞ് പുതിയ സംസ്കാരത്തെ പരിചയപ്പെടുവാനുള്ല അസുലഭാവസരമാണ് ഇവിടുത്തെ വര്‍ക്കേഷന്‍ നിങ്ങള്‍ക്കായി തരുന്നത്.

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

ലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളുംലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X