Search
  • Follow NativePlanet
Share
» »ചരിത്രമുറങ്ങുന്ന തെലുങ്കാനയിലെ സ്മാരകങ്ങൾ

ചരിത്രമുറങ്ങുന്ന തെലുങ്കാനയിലെ സ്മാരകങ്ങൾ

തെലങ്കാനയിലെ പ്രധാനപ്പട്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെവെച്ച് സഞ്ചാരികൾക്ക് ഏറെ അപരിചിതമായിട്ടുള്ള നാടാണ് തെലുങ്കാന. ഗോൽകോണ്ട കോട്ട, ഹൈദരാബാദ് തുടങ്ങി ചുരുക്കം ചില സ്ഥലങ്ങളിലൂടെ സ‍ഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റിയ നാടാണ് തെലുങ്കാന. ഇതുമാത്രം തേടി ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. തെലങ്കാനയിലെ പ്രധാനപ്പട്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം

ഗോൽകോണ്ട കോട്ട

ഗോൽകോണ്ട കോട്ട

തെലുങ്കാനയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ കോൽകോണ്ട കോട്ട. കാകതീയ രാജാക്കൻമാർ നിർമ്മിച്ച ഈ കോട്ട വിവിധ രാജാക്കൻമാരിലൂടെ കൈമറിഞ്ഞ് ഒടുവിൽ ഖുത്തബ് ഷാഹിയുടെ കൈയ്യിലെത്തുകയായിരുന്നു. അദ്ദേഹമാണ് കോട്ട ഇന്നു കാണുന്ന രീതിയിൽ വിപുലീകരിച്ചത്. അ‌സ്‌ല ഖന എന്ന് അറിയപ്പെടു‌ന്ന ആയുധപ്പുര, നാഗിനബാഗ് എന്ന് അറിയപ്പെടുന്ന പൂന്തോട്ടം, ഹബ്‌ഷി കമാൻസ് എന്ന് അറിയപ്പെടുന്ന കമാനങ്ങൾ, താരമതി മോസ്ക്, ‌രാംദാസ് ജയിൽ, ഡർബാർ ഹാൾ തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ കാഴ്ചകൾ.

PC: Haseeb1608

 പായ്ഗഡ് ശവകുടീരം

പായ്ഗഡ് ശവകുടീരം

ഹൈദരാബാദിന്‍റെ അഭിമാന സ്തംഭങ്ങളിലൊന്നാണ് പായ്ഗഡ് ശവകുടീരം. മഖ്ബറ ഷാംസ് അൽ-ഉമാര എന്നറിയപ്പെടുന്ന ഇത് ഇവിടുത്തെ പ്രധാനപ്പെട്ട കുടുംബമായ പായ്ഗഡുകാരുമായി ബന്ധപ്പെട്ട നിർമ്മിതിയാണ്. ഇപ്പോഴും ഇവരുടെ പിൻഗാമികളെ ഇവിടത്തന്നെയാണ് സംസ്കരിക്കുന്നത്.

PC:DidierTais

 ഫലക്നാമാ കൊട്ടാരം

ഫലക്നാമാ കൊട്ടാരം

1893 ൽ ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് സർ വികാർ-ഉൽ-ഉംറയാണ് ഈ അത്ഭുത സൃഷ്ടി നിർമ്മിച്ചത്. 32 ഏക്കർ സ്ഥലത്തിനുള്ളിലായി നിറഞ്ഞു കിടക്കുന്ന ഈ കൊട്ടാരത്തിന് 600 മുറികളും 22 ഹാളുകളുമാണുള്ളത്.

PC:Ronakshah1990

 തമരാതി ബരാദാരി

തമരാതി ബരാദാരി

ഗോൽകോണ്ടയുടെ നാലാമത്തെ സുൽത്താനായിരുന്ന ഇബ്രാഹിം ക്വിലി കുത്തബ് ഷായുടെ ശവകുടീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തമരാതി ബരാദാരിയെ ഒരു സത്രം എന്നു വിശേഷിപ്പിക്കാം.. തരാമതി എന്നു പേരായ ഒരു ഗായികയായിരുന്നുവത്രെ ഇവിടം താമസിച്ചിരുന്നത്. അവളുടെ സംഗീതത്തെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാജാവിന് ഗോൽകോണ്ട കോട്ടയ്ക്കുള്ളിലിരുന്ന് സംഗീതം കേൾക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി.

PC:Arvind.vindhu

ഖുത്തബ് ഷാഹി ശവകുടീരം

ഖുത്തബ് ഷാഹി ശവകുടീരം

ഗോൽകോണ്ട കോട്ടയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു നിർമ്മിതിയാണ് ഖുത്തബ് ഷാഹി ശവകുടീരം. .ഖുത്തബ് ഷാഹിവംശത്തിലെ നിരവധി ഭരണാധികാരികളുടെ ശവകുടീരങ്ങൾ നിറഞ്ഞ ഒരു സ്മാരകമാണിത്.

പേർഷ്യൻ ഹിന്ദു വാസ്തുവിദ്യകളുടെ സങ്കലനമണ് ഈ നിർമ്മിതിയിൽ കാണുവാൻ സാധിക്കുക.

PC:Alaka123

റെയ്മണ്ടിന്റെ ശവകുടീരം

റെയ്മണ്ടിന്റെ ശവകുടീരം

നിസാമിൻറെ ആർമിയിലെ ജനറലായിരുന്ന മൈക്കൽ ജോവാക്കീം മേരി റെയ്മണ്ട് എന്നു പേരായ ആളുടെ ശവകുടീരമാണ് ഇത്. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരം ഗ്രാനൈറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Prnvsujay

 മെക്കാ മസ്ജിദ്

മെക്കാ മസ്ജിദ്

ഹൈദരാബാദിലെ ഏറ്റവും പുരാതനവും ഇന്ത്യയിലെ ഏറ്റവും പഴയതുമായ മസ്ജിദുകളിലൊന്നാണ് ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന മെക്കാ മസ്ജിദ്. ചാർമിനാറിടുത്തുള്ള ഇത് 1694 ലാണ് നിർമ്മിക്കുന്നത്. മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ദേവാലയം കൂടിയാണിത്.

PC:Bernard Gagnon

ചൗമഹല്ല പാലസ്

ചൗമഹല്ല പാലസ്

ഹൈദരാബാദിലെ നിസാമുമാരുടെ കൊട്ടാരമാണ് ചൗമഹല്ല അഥവാ നാലു കൊട്ടാരങ്ങൾ എന്നറിയപ്പെടുന്നത്. നിസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്. ചാർമിനാറിനു തൊട്ടടുത്ത് പഴയ ഹൈദരാബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

ബോൻഗിർ കോട്ട

ബോൻഗിർ കോട്ട

11-ാം നൂറ്റാണ്ടിൽ ചാലൂക്യ രാജാവായിരുന്ന ത്രിഭുവനമല്ല വിത്രമാദിത്യ നാലാമൻ നിർമ്മിച്ച കോട്ടയാണ് ബോൻഗിർ കോട്ട. ഹൈദരാബാദിൽ നിന്നും 50 കിലോമീറ്റർ അകലെ ഒരു വലിയ ഒറ്റക്കല്ലിന്റെ മുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്ത ചില ലിഖിതങ്ങൾ പരിശോധിച്ചതിൽ നിന്നും കാകതീയൻമാരുടെ കൈകളിലെത്തുന്നതിനു മുൻപ് വളരെക്കാലം ഇത് ചാലൂക്യൻമാരാണ് ഭരിച്ചിരുന്നത് എന്നാണ്. നിസാമുമാരുടെ കാലത്ത് ഇത് അവഗണിക്കപ്പെട്ടുവെങ്കിലും ഇപ്പോൾ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

PC:Sunny Cloud

ആയിരം തൂണുള്ള ക്ഷേത്രം

ആയിരം തൂണുള്ള ക്ഷേത്രം

വാറങ്കലിലെ ഹമനകൊണ്ടയിൽ സ്ഥിതി ചെയ്യുന്ന വിചിത്ര ക്ഷേത്രമാണ് ആയിരം തൂണുള്ള ക്ഷേത്രം. കാകതീയ രാജാവായിരുന്ന പ്രതാപ രുദ്രൻ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. രുദ്രേശ്വര സ്വാമി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കാകതീയ കയയുടെ ഉത്തമ ഇദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.

PC:AnushaEadara

 വാറങ്കൽ കോട്ട

വാറങ്കൽ കോട്ട

രുദ്രമാദേവിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട, കാകതീയ വംശത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് വാറങ്കൽ കോട്ട.കാകതീയ കലാ തോരണം എന്നറിയപ്പെടുന്ന ഒരു വലിയ ആർച്ചാണ് ഇവിടുത്തെ ആകർഷണം.

PC:Peejaey

രാമപ്പ ക്ഷേത്രം

രാമപ്പ ക്ഷേത്രം

നക്ഷത്ര രൂപത്തിലുള്ള തറയിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന ഒരു ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. വാറങ്കലിൽ നിന്നും 77 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ശിവനെയാണ് ആരാധിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളാണ് ഇതിൻരെ ഏറ്റവും വലിയ പ്രത്യേകത.

PC:Jayadeep Rajan

 കിലാ ഖാൻപൂർ

കിലാ ഖാൻപൂർ

ഹൈദരാബാദിൽ നിന്നും 111 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു നിർമ്മിതിയാണ് ഖിലാ ഖാൻപൂർ. 13-ാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിക്കുന്നത്. കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ സാഹസികത തേടി എത്തുന്നവരാണ് ഇവിടെ അധികവും.

മേഡക് കോട്ട

മേഡക് കോട്ട

കാകതീയ രാജാകക്ൻമാർ തന്നെ നിർമ്മിച്ച മറ്റൊരു കോട്ടയാണ് മേഡക് കോട്ട. ഈ കോട്ടയ്ക്കുള്ളിലെ ദേവാലയമാണ് മറ്റൊരു പ്രത്യേകത.

PC:Varshabhargavi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X