Search
  • Follow NativePlanet
Share
» »ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍

ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍

ഇതാ വെജിറ്റേറിയന്‍ ആളുകള്‍ക്കും വീഗന് ആളുകള്‍ക്കും സസ്യാഹാരങ്ങളുടെ വ്യത്യസ്തത അനുഭവിക്കുവാന്‍ പറ്റിയ ലോക നഗരങ്ങള്‍ പരിചയപ്പെടാം...

സസ്യാഹാരരീതി ജിവിതത്തില്‍ പാലിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം യാത്രകള്‍ അല്പം ബുദ്ധിമുട്ടേറിയതാണ്. വെജിറ്റേറിയന്‍ ഭക്ഷണം പലയിടങ്ങളിലും ലഭ്യമല്ല എന്നതും യാത്രകളില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നതും അതിനായി ഹോട്ടല്‍ ബുക്ക് ചെയ്യുവാനും ഭക്ഷണം ലഭ്യമാകുമെന്ന ഉറപ്പുവരുത്തുവാനുമെല്ലാം സമയവും ഊര്‍ജവും പലപ്പോഴും അധികമായി വേണ്ടി വന്നേക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ ഭക്ഷണം കരുതേണ്ടി വരുമ്പോള്‍ യാത്രയില്‍ അത് സംഘടിപ്പിക്കുക എന്നതും ചിലപ്പോള്‍ എളുപ്പമാവണമെന്നില്ല. ചുരുക്കത്തില്‍ വെജിറ്റേറിയനായോ വീഗന്‍ ആയോ ലോകം ചുറ്റുക എന്നത് വിചാരിക്കുന്നത്ര എളുപ്പമായേക്കില്ല. എന്നാല്‍ യാത്ര ചെയ്യുമ്പോള്‍ പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ... ഇതാ വെജിറ്റേറിയന്‍ ആളുകള്‍ക്കും വീഗന് ആളുകള്‍ക്കും സസ്യാഹാരങ്ങളുടെ വ്യത്യസ്തത അനുഭവിക്കുവാന്‍ പറ്റിയ ലോക നഗരങ്ങള്‍ പരിചയപ്പെടാം...

പാലിത്താന, ഗുജറാത്ത്

പാലിത്താന, ഗുജറാത്ത്

വെജിറ്റേറിയന്‍ രുചികള്‍ക്കു മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യ വെജിറ്റേറിയൻ നഗരം എന്ന പേരിലാണ് പാലിത്താന കൂടുതല്‍ പ്രസിദ്ധമായിരിക്കുന്നത്. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടം വിശ്വാസത്തിന്റെ ഭാഗമാണ് ഈ രീതിയിലേക്ക് മാറിയത്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലിത്താന ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നും കൂടിയാണ്. വളരെ വ്യത്യസ്തങ്ങളും രുചികരവുമായ സസ്യാഹാരങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ പരീക്ഷിക്കാം

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സസ്യാഹാര ജനസംഖ്യയുള്ള സ്ഥലമാണ്.
ഗുജറാത്തിലെ 70 ശതമാനം ജനങ്ങളും വെജിറ്റേറിയന്‍ ഭക്ഷണ രീതിയാണ് പിന്തുടരുന്നത് എന്നതും ഇവിടെ ചേര്‍ത്തു വായിക്കാം,. കെഎഫ്‌സി, പിസ്സ ഹട്ട്, ഡൊമിനോസ് എന്നിവ ഗുജറാത്തിലെ പ്രത്യേക രീതി കാരണം വെജിറ്റേറിയന്‍ ഔട്ട്ലെറ്റുകള്‍ തുറന്നിട്ടുണ്ട്.

ബെര്‍ലിന്‍, ജര്‍മ്മനി

ബെര്‍ലിന്‍, ജര്‍മ്മനി

വെജിറ്റേറിയന്‍ ഭക്ഷണത്തിനും രീതികള്‍ക്കും വളരെ പ്രാധാന്യം നല്കുന്ന മറ്റൊരു നഗരമാണ് ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍. ജർമ്മൻ, യൂറോപ്യൻ സസ്യാഹാര പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളി കൂടിയാണ് ഈ നഗരം. എന്നും പുരോഗമനപരമായി ചിന്തിക്കുന്ന ഇവിടെ വളരെ വേഗത്തിലാണ് വെജിറ്റേറിയനിസവും വീഗനിസവും ആളുകള്‍ സ്വീകരിച്ചതും അതിനെ ജീവിത ശൈലിയാക്കി മാറ്റിയതും. ഏകദേശം 700,000 സസ്യാഹാരികളളാണ് ഇവിടെയുള്ലതെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം തൃപ്തിപ്പെടുത്തുവാനാവുംവിധത്തിലുള്ള നിരവധി കഫേകളും റസ്റ്റോറന്റുകളും ഇവിടെ കാണാം. വെഗാൻസ് എന്നു പേരായ വീഗന്‍ ഭക്ഷണശാലകളുടെ ശൃംഖലയാണ് കുറഞ്ഞ വിലയില്‍ രുചികരമായ വെജിറ്റേറിയന്‍ ഭക്ഷണം ആസ്വദിക്കുവാന്‍ പറ്റിയ ഇടം.

ബാങ്കോക്ക്

ബാങ്കോക്ക്

സസ്യാഹാരത്തെ ഇഷ്‌ടപ്പെടുന്നവരുടെ മെനുവിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്ന് തായ് വിഭവമായിരിക്കും. അതീവ രുചികരമായ പച്ചക്കറി വിഭവങ്ങള്‍ക്ക് ഇവര്‍ വലിയ പ്രാധാന്യമാണ് നല്കുന്നത്. മികച്ച പച്ച കറിയും ഫ്രൈഡ് റൈസും പാഡ് തായിയും ചേര്‍ന്ന ഡിഷിനെ ഇതില്‍ ഉള്‍പ്പെടുത്താം. വലിയ ഹോട്ടലുകള്‍ക്ക് പകരം കുടുംബങ്ങള്‍ ചേര്‍ന്നു നടത്തുന്ന ചെറിയ ഹോട്ടലുകള്‍ യാത്രയില്‍ തിരഞ്ഞെടുക്കാം. പരമ്പരാഗത രീതിയിലുള്ള ഭക്ഷമം ആസ്വദിക്കാം എന്നതാണ് അതിന്റെ മെച്ചം. സാധാരണയായി പാലുല്‍പ്പനങ്ങള്‍ തായ് പാചകത്തില്‍ ഉപയോഗിക്കാറില്ല എന്നതും ഓര്‍ത്തിരിക്കാം.

ടെല്‍-അവിവ്, ഇസ്രായേല്‍

ടെല്‍-അവിവ്, ഇസ്രായേല്‍

ആഘോഷകരമായ പാര്‍ട്ടികള‍ക്കും കടല്‍വിഭവങ്ങള്‍ക്കും ടെല്‍-അവിവ് പണ്ടുകാലം മുതലേ പേരുകേട്ടതാണ്. എന്നാല്‍ കുറച്ചു കാലങ്ങളായി സസ്യാഹാരികൾക്ക് തങ്ങള്‍ക്കു ചേര്‍ന്ന രുചിക്കൂട്ട് കണ്ടെത്തുവാന്‍ പറ്റിയ നഗരമായി മാറുവാന്‍ ടെല്‍-അവിവിന് സാധിച്ചിട്ടുണ്ട്. ആഗോള സസ്യാഹാര പ്രസ്ഥാനത്തിന് ടെൽ-അവീവ് വളരെ പുരോഗമനപരമായാണ് സ്വാഗതം ചെയ്തത്. ജോർജിയൻ, റഷ്യൻ, ഇറാഖി പാചകരീതികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള എണ്ണമറ്റ പാചക സ്വാധീനങ്ങളെ സംയോജിപ്പിച്ച്, മാസവിഭവങ്ങള്‍ ഒഴിവാക്കിയുള്ള ഇസ്രായേലി വിഭവങ്ങൾ ഇവിടെ ലഭിക്കും. ഇവിടുത്തെ ഫാൻസി റെസ്റ്റോറന്റുകൾ മുതൽ ചെറിയ കഫേകൾ വരെ നിങ്ങളുടെ വിശപ്പിനെ മികച്ച വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കൊണ്ട് സംതൃപ്തരാക്കുവാന്‍ എല്ലായ്പ്പോഴും തയ്യാറാണ്.

സാന്‍റിയാഗോ, ചിലി

സാന്‍റിയാഗോ, ചിലി

ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോ ചിലിയൻ പരമ്പരാഗത സസ്യാഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം വെജിറ്റേറിയൻ റെസ്റ്റോറന്റുകളുടെ ആസ്ഥാനമാണ്. ഈ പ്രദേശത്ത് സസ്യാഹാരികളെ അധികം കണ്ടെത്തുവാന്‍ ആവില്ലെങ്കില്‍ കൂടി ഉള്ളവരെ തൃപ്ത്തിപ്പെടുത്തുവാന്‍ വേണ്ട‌ത് ഈ നാടിനുണ്ട‌്. പല ചിലിയൻ ഭക്ഷണങ്ങളും സ്വാഭാവികമായും സസ്യാഹാര കേന്ദ്രീകൃതമാണ്.

കേപ് ടൗണ്‍, സൗത്ത് ആഫ്രിക്ക

കേപ് ടൗണ്‍, സൗത്ത് ആഫ്രിക്ക

ഭക്ഷണത്തില്‍ മാംസവിഭവങ്ങള്‍ വളരെയധികം ഉള്‍പ്പെടുത്തുന്നവരാണ് കേപ് ടൗണ്‍ നിവാസികള്‍. എങ്കില്‍ക്കൂടിയും വളർന്നുവരുന്ന ദക്ഷിണാഫ്രിക്കൻ സസ്യാഹാര പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായി കേപ് ടൗൺ അറിയപ്പെടുന്നു. ഇവിടുത്തുകാരുടെ പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടിൽ നിന്നാണ് വെജിറ്റേരിയനിസത്തിന് ഇത്രയധികം പിന്തുണ ഇവിടെ ലഭിക്കുന്നത്.

റോം, ഇറ്റലി

റോം, ഇറ്റലി

മാംസാഹരങ്ങളുടെ അനുദിന ജീവിത്തിലെ സാധ്യതകളെ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ അംഗരാജ്യങ്ങളിലൊന്നാ
ഇറ്റലി പക്ഷേ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭക്ഷണത്തില് അല്പം കൂടി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നവരാണ്. ഇറ്റാലിയൻ പരമ്പരാഗത പാചകരീതി സ്പാനിഷ്, ഫ്രഞ്ച് അയൽരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മാംസത്തെ വളരെയധികം ആശ്രയിക്കുന്നില്ല. സുഗന്ധമുള്ള റിസോട്ടോസ്, മാർഗരിറ്റ പിസ്സ, ബുറാത്ത, മാംസം ഇല്ലാത്ത പാസ്ത എന്നിവയെല്ലാം ഇവിടുത്തെ വെജിറ്റേറിയന്‍ വിഭവങ്ങളാണ്. സസ്യാഹാരികള്‍ക്ക് എളുപ്പത്തില്‍ ഇവിടെ ഭക്ഷണം ലഭിക്കുമെങ്കിലും വീഗന്‍ രീതി പിന്തുടരുന്നവര്‍ക്ക് അല്പം ബുദ്ധിമുട്ടായിരിക്കും കാര്യങ്ങള്‍. കാരണം ചീസ് ഇവിടുത്തെ ഭക്ഷണങ്ങളുടെ പ്രധാന ചേരുവയാണ്.

തായ്പേയ്, തായ്വാന്‍

തായ്പേയ്, തായ്വാന്‍

ഏഷ്യൻ ഭക്ഷണപ്രേമികളെ എന്നും ആകര്‍ഷിക്കുന്ന ഇടമാണ് ചൈനീസ് തീരത്തുള്ള ചെറിയ ദ്വീപ് രാജ്യമായ തായ്വാന്‍. ഇതിന്റെ തലസ്ഥാനമായ തായ്പേയിലെ തെരുവുകളിലാണ് ഇവിടുത്തെ ഏറ്റവും രുചിയേറിയ വീഗന്‍, വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കുന്നത്. തായ്‌വാനിലെ പാചക സംസ്കാരം രാജ്യത്തെ ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് മാംസം കർശനമായി നിരോധിക്കുന്നില്ല, മറിച്ച് സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ആവിയിൽ വേവിച്ച ബണ്ണുകൾ, നൂഡിൽസ്, ടോഫു, മധുരക്കിഴങ്ങ് ബോളുകള്‍, മോമോസ് എന്നിവ പോലുള്ള മാംസം അടങ്ങിയിട്ടില്ലാത്ത രുചികള്‍ ഇവിലെ ലഭ്യമാണ്.

പോര്‍ട്ട് ലാന്‍ഡ്, യുഎസ്എ

പോര്‍ട്ട് ലാന്‍ഡ്, യുഎസ്എ

ലോകത്തിലെ ഏറ്റവും മികച്ച സസ്യാഹാരത്തിന് അനുയോജ്യമായ സ്ഥലമായി 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട നഗരമാണ് ഒറിഗോണിലെ പോര്‍ട്ട് ലാന്‍ഡ്. അമേരിക്കൻ വെജിറ്റേറിയൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങളിലൊന്നായ ഇതിന്റെ ഈ പറഞ്ഞ സംസ്കാരം ആരംഭിക്കുന്നത് ഹിപ്പി കാലഘട്ടത്തിലാണ്. ലോകമെമ്പാടുമുള്ള പാചകരീതികളെ സ്വാഗതം ചെയ്യുന്ന പോർട്ട്‌ലാൻഡിൽ പാചക സ്വാധീനങ്ങളുടെ വലിയ ശൃംഘല തന്നെയുണ്ട്. സസ്യാഹാരവും വെജിറ്റേറിയൻ വിഭവങ്ങളും എത്ര കഴിച്ചാലും തീരാത്ത ഒരു നഗരം കൂടിയാണിതെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ പ്രിയരുടെ അഭിപ്രായം.

യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Read more about: food world travel destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X