എല്ലാ വർഷവും മാർച്ച് 3 ന് ആചരിക്കുന്ന ലോക വന്യജീവി ദിനം ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ പാരിസ്ഥിതിക വ്യവസ്ഥയിൽ മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഉള്ള, പകരം വയ്ക്കുവാനാവാത്ത പങ്കിനെയാണ്. വന്യജീവികളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിനം മാറ്റിവച്ചിരിക്കുകയാണ്. ഭൂമി എണ്ണമറ്റ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്, അവ ഓരോന്നും പരിസ്ഥിതിയെ സന്തുലിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ ആവാസവ്യവസ്ഥകളിലും മരുഭൂമികളിലും മഴക്കാടുകളിലും സമതലങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഇത് കാണാം. 2022 ലെ ലോക വന്യജീവി ദിനത്തെക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യം ചരിത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം