Search
  • Follow NativePlanet
Share
» »ലോക വന്യജീവി ദിനം: ജൈവവൈവിധ്യമൊരുക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ക്കായി ഈ ഇടങ്ങള്‍

ലോക വന്യജീവി ദിനം: ജൈവവൈവിധ്യമൊരുക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ക്കായി ഈ ഇടങ്ങള്‍

മൂന്നിന് ലോക വന്യജീവി ദിനം ആചരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അഹിമാനകരമായ വന്യജീവി സമ്പത്ത് രാജ്യത്തിന് അവകാശപ്പെടുവാനുണ്ട്. ഹിമാലയൻ ഹിമപ്പുലികൾ മുതൽ റോയല്‍ബംഗാൾ കടുവകൾ, ഏഷ്യൻ സിംഹങ്ങൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ, കരടികൾ, ബരാസിംഗകൾ, കാട്ടുപോത്ത് തുടങ്ങി വിവിധയിനം ജീവിവർഗങ്ങൾ ഇവിടെ ജീവിക്കുന്നു. രാജ്യത്ത് 51 കടുവ സംരക്ഷണ കേന്ദ്രങ്ങളും 100-ലധികം ദേശീയ ഉദ്യാനങ്ങളും വ്യത്യസ്ത ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളുമായി വ്യാപിച്ചുകിടക്കുന്നു. യഥാർത്ഥ അർത്ഥത്തിൽ വന്യജീവി പ്രേമികളുടെ പറുദീസയാണ് ഇന്ത്യ. ഈ രാജ്യം അതിന്റെ സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്, കൂടാതെ വംശനാശഭീഷണി നേരിടുന്ന നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രവുമാണ്. ഈ ലോക വന്യജീവി ദിനത്തിൽ, നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട രാജ്യത്തെ പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടാം..

ബാന്ധവ്ഗഡ് കടുവാ സങ്കേതം

ബാന്ധവ്ഗഡ് കടുവാ സങ്കേതം

ഇന്ത്യയിലെ പേരുകേട്ട കടുവാ സംരക്ഷണ കേന്ദ്രമാണ് മധ്യപ്രദേശിലെ ഉമരിയ, ജബല്‍പൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് കടുവാ സങ്കേതം. രാജ്യത്തെ മറ്റ് കടുവാ സങ്കേതങ്ങളെ അപേക്ഷിച്ച് ബാന്ധവ്ഗഡ് കടുവാ സങ്കേതം വലുപ്പത്തിൽ ചെറുതാണെങ്കിലും കടുവകളുടെ എണ്ണത്തില്‍ ഇവിടം സമ്പന്നമാണ്. ഇതിന്റെ വിസ്തൃതി 450 ചതുരശ്ര കിലോമീറ്ററാണ്. 1982-ലാണ് ഇത് ദേശീയോദ്യാനമായി രൂപവത്കരിക്കപ്പെട്ടത്.പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുന്ന കടുവ സംരക്ഷണകേന്ദ്രം കൂടിയാണിത്.

PC:A. J. T. Johnsingh

 കൻഹ ടൈഗർ റിസർവ്

കൻഹ ടൈഗർ റിസർവ്

മധ്യപ്രദേശിലെ ഏറ്റവും വലുതും പഴയതുമായ കടുവാ സങ്കേതങ്ങളിലൊന്നാണ് കെടിആര്‍ എന്നറിയപ്പെടുന്ന കൻഹ ടൈഗർ റിസർവ് .സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടം ഏകദേശം 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. ലോകപ്രസിദ്ധമായ റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിവിടം. ജൂലൈ 1 മുതൽ 15 ഒക്ടോബർ വരെ ഇവിടെ സന്ദര്‍ശകരെ അനുവദിക്കാറില്ല.
PC:Dey.sandip

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന കാസിരംഗ അസമിലാണ് സ്ഥിതി ചെയ്യുന്നത്. ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത് യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. . ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു എന്നു കണക്കുകള്‍ പറയുന്നു. 471 ചതുരശ്ര കിലോമീറ്ററിലായി ഇവിടം വ്യാപിച്ചു കിടക്കുന്നു.
PC:Kangkan.it2004

നാഗർഹോളെ ടൈഗർ റിസർവ്

നാഗർഹോളെ ടൈഗർ റിസർവ്

കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന നാഗർഹോളെ ദേശീയോദ്യാനം സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന ഒരിടമാണ്. കൊഡഗു, മൈസൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനത്തിന് 643 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
PC:Yathin S Krishnappa

രൺഥംഭോർ ദേശീയോദ്യാനം

രൺഥംഭോർ ദേശീയോദ്യാനം

1,334 ചതുരശ്ര കിമീ വിസ്തീർണ്ണമുള്ള രാജസ്ഥാനിലെ ഒരു ദേശീയോദ്യാനമാണ് രൺഥംഭോർ ദേശീയോദ്യാനം. വടക്ക് ബനാസ് നദിയും തെക്ക് ചമ്പൽ നദിയുമാണ് ഇതിന്റെ അതിരുകൾ. പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ രൺതമ്പോർ കോട്ടയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 1955-ൽ സവായ് മധോപൂർ ഗെയിം സാങ്ച്വറി ആയി സ്ഥാപിതമായി. 1973-ൽ പ്രോജക്ട് ടൈഗർ റിസർവുകളിൽ ഒന്നായി പ്രഖ്യാപിക്കുകയും 1980 നവംബർ 1-ന് ദേശീയോദ്യാനമായി മാറുകയും ചെയ്തു. 1984-ൽ സമീപ വനങ്ങളെ സവായ് മാൻ സിംഗ് സാങ്ച്വറിയും കേലാദേവി സാങ്ച്വറിയുമായി പ്രഖ്യാപിച്ചു. 1992-ൽ കടുവാ സങ്കേതം വികസിപ്പിച്ച്, വടക്ക് തൊട്ടടുത്തുള്ള കേലാദേവി സങ്കേതവും തെക്ക് സവായ് മാൻസിംഗ് സാങ്ച്വറിയും മറ്റ് വനങ്ങളും ഉൾപ്പെടുത്തി.
PC:Kandukuru Nagarjun

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യം ഇതിന്റെ പേര്. പിന്നീടത് ഹയ്‌ലി ദേശീയോദ്യാനം എന്നാക്കുകയും ഇന്ത്യയു‌ടെ സ്വാതന്ത്ര്യത്തിനു ശേഷം രാംഗംഗ ദേശയോദ്യാനമെന്നും പിന്നീ‌ട് 1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിത്താൾ, പൗരി ജില്ലകളിയി ഇത് വ്യാപിച്ചു കി‌ടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതവും ക‌ടുവാത്താവളവും കൂ‌ടിയാണ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനം.
PC:netlancer2006

 സുന്ദർബൻസ് ദേശീയോദ്യാനം

സുന്ദർബൻസ് ദേശീയോദ്യാനം

സുന്ദർബൻസ് ദേശീയോദ്യാനം പശ്ചിമ ബംഗാളിലെ ഒരു ദേശീയോദ്യാനവും കടുവ സംരക്ഷണ കേന്ദ്രവും ബയോസ്ഫിയർ റിസർവ്വുമാണ്. ഇത് ഗംഗാ ഡെൽറ്റയിലെ സുന്ദർബൻസിന്റെ ഭാഗവും ബംഗ്ലാദേശിലെ സുന്ദർബൻ റിസർവ് ഫോറസ്റ്റിനോട് ചേർന്നുമാണ്. കണ്ടൽക്കാടുകളാൽ നിബിഡമായ ഡെൽറ്റ, ബംഗാൾ കടുവകളുടെ ഏറ്റവും വലിയ റിസർവുകളിൽ ഒന്നാണ്. ഇന്ത്യയുടെ ആമസോണ്‍ എന്നാണിവി‌ടം അറിയപ്പെ‌‌‌‌‌ടുന്നത്. ലോകത്തിൽ ഇവിടെ മാത്രമാണ് കണ്ടൽക്കാടുകൾക്കിടയിൽ കടുവകൾ വളരുന്നത്. 10,000 ചതുരശ്ര കിലോമീറ്ററാണ് ഇതിനുള്ളത്. ഇതിൽ 4000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലും ബാക്കി വരുന്ന 6000 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നുണ്ട്.
PC:Kazi Asadullah Al Emran

 ഗിർ ദേശീയോദ്യാനം

ഗിർ ദേശീയോദ്യാനം

ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസകേന്ദ്രമായാണ് ഗിര്‍ ദേശീയോദ്യാനം അറിയപ്പെ‌ടുന്നത്. 1,412 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടം ജുനഗഡ് ജില്ലയിലാണുള്ളത്. ഗിർ ദേശീയ ഉദ്യാനത്തിനും വന്യജീവി സങ്കേതത്തിനും വിനോദസഞ്ചാരികൾക്കായി ഒരു നിയുക്ത പ്രദേശമില്ല. എന്നിരുന്നാലും, വന്യജീവികൾക്കുള്ള ടൂറിസം അപകടങ്ങൾ കുറയ്ക്കുന്നതിനും പ്രകൃതി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി, വന്യജീവി സങ്കേതത്തിനുള്ളിൽ ദേവലിയയിൽ ഒരു ഇന്റർപ്രെറ്റേഷൻ സോൺ കാണാം.
PC:Mayankvagadiya

പെഞ്ച് ടൈഗർ റിസർവ്

പെഞ്ച് ടൈഗർ റിസർവ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലും
പെഞ്ച് ടൈഗർ റിസർവ് അല്ലെങ്കിൽ പെഞ്ച് ദേശീയോദ്യാനം ഇന്ത്യയിലെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് പെഞ്ച് ടൈഗർ റിസർവ് ഉള്ളത്. എട്ട് കുഞ്ഞുങ്ങളിൽ നിന്ന് 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ ലോക റെക്കോർഡ് സ്വന്തമാക്കിയ 'കോളർവാലി' എന്ന കടുവയുടെ ആവാസ കേന്ദ്രമായിരുന്നു പെഞ്ച്. പതിനാറാം നൂറ്റാണ്ടിലെ ദിയോഗർ സാമ്രാജ്യത്തിൽ ലഭ്യമായ ആദ്യകാല രേഖകളിൽ നിന്ന് വന്യജീവികളാൽ വളരെ സമ്പന്നവും വൈവിധ്യപൂർണ്ണവുമാണെന്ന് ഈ പ്രദേശം വിവരിക്കപ്പെടുന്നു.

PC:Nconnet

വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ലവരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

ലോക വന്യജീവി ദിനം:അറിഞ്ഞിരിക്കാം ചരിത്രം, പ്രധാന്യം, സവിശേഷതകള്‍...ലോക വന്യജീവി ദിനം:അറിഞ്ഞിരിക്കാം ചരിത്രം, പ്രധാന്യം, സവിശേഷതകള്‍...

Read more about: travel wildlife nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X