Search
  • Follow NativePlanet
Share
» »ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

അപൂര്‍വ്വങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും അതിമനോഹരങ്ങളായ സ്ഥലങ്ങളും കാഴ്ചകളുള്‍ കൊണ്ടുമെല്ലാം കൊണ്ട് വിശ്വാസികളുടെയും സഞ്ചാരികളുടെയും ഇടയില്‍ ഏറെ പ്രസിദ്ധമായ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. പുറമേ നിന്നു കാണുമ്പോള്‍ അത്ഭുതം ജനിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ തന്നെയാണ് സ്ഥിരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാറ്റിവെച്ചാല്‍ ഇവിടുത്തെ ആകര്‍ഷണം. സാധാരണ വിശ്വാസത്തെ വെല്ലുവിളിക്കുന്ന പല കാഴ്ചകളും ഇവിടെ കാണാം. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് കുര്‍ണൂല്‍ ജില്ലയിലെ യഗംതി ഉമാ മഹേശ്വരി ക്ഷേത്രം.

യഗംതി ഉമാ മഹേശ്വരി ക്ഷേത്രം

യഗംതി ഉമാ മഹേശ്വരി ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ കുര്‍ണൂല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യഗംതി ഉമാ മഹേശ്വരി ക്ഷേത്രം. 15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്നും ഉത്തരം ലഭിക്കാത്ത പലവിധ സമസ്യകളാലും സമ്പന്നമാണ്. ചില ചരിത്രങ്ങളില്‍ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ തന്നെ ക്ഷേത്രം നിലനിന്നിരുന്നതായി പറയുന്നുണ്ട്. ആന്ധ്രയിലെ ഏറ്റവും പ്രസിദ്ധമായ ശിവ ക്ഷേത്രമാണിത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

വിജയനഗര സാമ്രാജ്യത്തിലെ സംഗമ രാജവംശത്തിലുള്ള ഹരിഹര ബുക്കരാജ രാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. വൈഷ്ണവ പാരമ്പര്യത്തിലധിഷ്ഠിതമായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ പുരാണകഥകളും ഈ ക്ഷേത്രചത്തിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് പ്രചാരത്തിലുണ്ട്. അഗസ്ത്യ മുനി അദ്ദേഹത്തിന്റ ആഗ്രഹപ്രകാരം ഇവിടെ വെങ്കിടേശ്വന് ക്ഷേത്രം പണിയുവാനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ കാലിലെ ഒരു വിരല്‍ പൊട്ടിയ നിലയിലായിരുന്നതിനാല്‍ പ്രതിഷ്ഠ നടത്തുവാന്‍ പറ്റിയില്ല. ഇതില്‍ അസ്വസ്ഥനായ അദ്ദേഹം തപസ്സ് ചെയ്യുവാന്‍ തീരുമാനിച്ചു. തപസ്സില്‍ സംപ്രീതനായി ശിവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം ശിവനോട് കൈലാസത്തിനു സമമാണ് ഇവിടമെന്നും പാര്‍വ്വതി ദേവിയോടൊത്ത് ഇവിടെ വസിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഒരു വിശ്വാസം,

അഗസ്ത്യ ഗുഹ

അഗസ്ത്യ ഗുഹ

അഗസ്ത്യ മുനി ശിവനെ പ്രസാദിപ്പിക്കുവാനായി തപസ്സ് നടത്തിയ ഗുഹയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 120 പടികള്‍ കുത്തനെ താഴത്തേയ്ക്ക് ഇറങ്ങിയാല്‍ മാത്രമേ ഇവിടെ എത്തുവാന്‍ സാധിക്കു. ഇതിനുള്ളില്‍ ഒരു ദേവി വിഗ്രഹവും കാണാം.

വെങ്കടേശ്വര ഗുഹ

വെങ്കടേശ്വര ഗുഹ

വെങ്കടേശ്വരന്റെ തകര്‍ന്ന പ്രതിഷ്ഠ കിടക്കുന്ന ഗുഹയാണിത്. അഗസ്ത്യ ഗുഹയെവെച്ചു നോക്കുമ്പോള്‍ ഇവിടേക്ക് ഇറങ്ങിച്ചെല്ലുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇവിടുത്തെ വിശ്വാസമനുരിച്ച് ഇവിടെ കാണുന്ന വെങ്കിടേശ്വപ പ്രതിമ തിരുമല ക്ഷേത്രത്തിനേക്കാളും പഴക്കമുള്ളതാണെന്നാണ്. കാലിലെ ഒരു വിരല്‍ ചെറുതായി പൊട്ടിയിരിക്കുന്നതിനാല്‍ ഇത് ആരാധനയ്ക്കായി ഉപയോഗിക്കുവാനും സാധിക്കില്ല.

നന്ദിയുടെ വായിലൂടെ ഒഴുകിയെത്തുന്ന വെള്ളം

നന്ദിയുടെ വായിലൂടെ ഒഴുകിയെത്തുന്ന വെള്ളം

ക്ഷേത്രത്തിലെ പുഷ്കരണിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെയാണ് ഈ ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. കുന്നിന്റെ അടിയിൽ നിന്ന് ഒരു നന്ദിയു) വായിലൂടെ വെള്ളം ഈ പുഷ്കരിണിയിലേക്ക് ഒഴുകുന്നു. കുന്നുകളിൽ നിന്ന് വരുന്നതിനാൽ വെള്ളം ശുദ്ധവും മധുരവുമാണ്. വർഷം മുഴുവനും വെള്ളം എങ്ങനെ കുളത്തിൽ എത്തുന്നുവെന്ന് ആർക്കും അറിയില്ല. ക്ഷേത്രം നിര്‍മ്മിച്ച ആളുകളുടെ കഴിവിനെയാണ് ഇത് കാണിക്കുന്നത്. പുഷ്കരിണിയിലിറങ്ങിയുള്ള കുളി വിശുദ്ധമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശിവരൂപത്തില്‍ ആരാധന

ശിവരൂപത്തില്‍ ആരാധന


സധാരണ ശിവക്ഷേത്രങ്ങളില്‍ ശിവലിംഗത്തെ ആരാധിക്കുന്ന പാരമ്പര്യമാണുള്ളത്. എന്നാല്‍ ഇവിടെ ശിവലിംഗത്തിനു പകരം ശിവന്റെ രൂപം തന്നെ കാണുവാന്‍ സാധിക്കും. ഇത്തരത്തില്‍ ശിവരൂപം ആരാധിക്കു്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വാണ് നമ്മുടെ രാജ്യത്ത്. ഒറ്റക്കല്ലില്‍ കൊത്തിയ അര്‍ദ്ധനീരീശ്വര രൂപമാണ് ഇവിടെയുള്ളത്.

കാക്കകളില്ലാത്ത പ്രദേശം, ശനിയും

കാക്കകളില്ലാത്ത പ്രദേശം, ശനിയും

ഇന്ത്യയുടെ ഏതു ഭാഗത്തും സര്‍വ്വ സാധാരണമായ പക്ഷിയാണ് കാക്ക. എവിടെ ചെന്നാലും കാക്കകളെ കാണാം. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, ഈ പ്രദേശത്ത് ഒരു കാക്കക്കുഞ്ഞിനെ പോലും കാണുവാനില്ല. അതിനു പിന്നിലും അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.
അഗസ്ത്യ മുനി തപസ്സുചെയ്യുന്നതിനിടയിൽ കാക്കകൾ അദ്ദേഹത്തെ സ്ഥിരമായി ശല്യപ്പെടുത്തുകയും തുടര്‍ന്ന് കാക്കകൾക്ക് ഈ സ്ഥലത്ത് പ്രവേശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ശപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. കാക്ക ശനിയുടെ വാഹനമായതിനാൽ, ശനിക്കും ഈ സ്ഥലത്ത് പ്രവേശിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

വളരുന്ന നന്ദി

വളരുന്ന നന്ദി

ശിവന്റെ വാഹനമായ നന്ദിയെ ക്ഷേത്രത്തിനു മുന്നില്‍ തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഓരോ ദിവസവും ഈ നന്ദിയുടെ പ്രതിമ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടക്കത്തില്‍ വളരെ ചെറുതായിരുന്ന ഈ നന്ദി കാലംകൊണ്ട് വളര്‍ന്നാണ് ഇത്രയും എത്തിയതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ഈ വിഗ്രഹത്തിൽ ചില പരീക്ഷണങ്ങൾ നടത്തിയതായും അവര്‍ പറയുന്നു. അതമുസരിച്ച് ഇത് കൊത്തുവാനുപയോഗിച്ച കല്ലിന് പ്രത്യേകതരം വളരുന്ന കഴിവ് ഉണ്ടെന്നും അതിനാലാണ് ഇത് ഇങ്ങനെ വളരുന്നതെന്നുമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് യഗംതി ഉമാ മഹേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുര്‍ണൂലില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ബനഗനപ്പള്ള എന്ന സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ഇവിടേക്കുണ്ട്. പ്രസിദ്ധമായ ബേലം ഗുഹകള്‍ ക്ഷേത്രത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ്.
ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ഹൈദരാബാദ് വിമാനത്താവളം 290 കിലോമീറ്റര്‍ ദൂരയാണുള്ളത്. 55 കിലോമീറ്ററ്‍ അകലെയാണ് നന്ദ്യാല്‍ റെയില്‍വേ സ്റ്റേഷനുള്ളത്.

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിമീഡിയ

ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രംചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവുംമഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

Read more about: temples mystery andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X