Search
  • Follow NativePlanet
Share
» »കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾ

കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾ

മൈനസ് 50 ഡിഗ്രിയിലെത്തി നിൽക്കുന്ന ഇവിടുത്തെ ഭീകരശൈത്യം എങ്ങനെ അതിജീവിക്കും എന്ന ആശങ്കയാണ് ഇവിടെയുള്ളവർക്ക്.

ശൈത്യത്തിന്‍റെ പല രൂപഭേദങ്ങളെയുംകുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പുറത്തിറങ്ങുവാൻ കഴിയാത്ത തരത്തിലുള്ള മഞ്ഞുവീഴ്ചയും വെള്ളച്ചാട്ടങ്ങൾ പോലും തണുത്തുറഞ്ഞ് കിടക്കുന്നതും ശീതക്കാറ്റും വഴിപോലും ഇല്ലാത്ത വിധത്തിൽ സ്ഥലങ്ങൾ ഒറ്റപ്പെടുന്നതുമെല്ലാം നമ്മൾ അറിയുകയോ കാണുകയോ ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നുമല്ല തണുപ്പിന്‍റെ രൂപാന്തരവും ഭീകരതയും എന്ന് കാണിച്ചുതരുന്ന ഒരു നഗരമുണ്ട്. റഷ്യയുടെ അങ്ങേയറ്റത്തുള്ള യാകുട്സ്ക്. മൈനസ് 50 ഡിഗ്രിയിലെത്തി നിൽക്കുന്ന ഇവിടുത്തെ ഭീകരശൈത്യം എങ്ങനെ അതിജീവിക്കും എന്ന ആശങ്കയാണ് ഇവിടെയുള്ളവർക്ക്.

യാകുട്സ്ക്- ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം

യാകുട്സ്ക്- ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം

ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം എന്ന വിശേഷണമാണ് റഷ്യയിൽ ഒരറ്റത്ത് സൈബീരിയൻ പ്രവിശ്യയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന യാകുട്സ്ക് എന്ന നഗരത്തിനുള്ളത്. ഭൂമിയിൽ മറ്റേതു നഗരത്തിലും അനുഭവപ്പെടുന്നതിനേക്കാൾ ഏറ്റവും തണുപ്പുള്ള ശൈത്യകാല താപനില ഇവിടെയാണുള്ളത്. ജൂലൈ മാസത്തിൽ +19.9 °C ആണ് ഇവിടെയെങ്കില്‍ ഡിസംബര്‍ മാസമാകുമ്പോഴേയ്ക്കും അത് -37.0 °Cയിലെത്തും. ശരാശരി ശൈത്യകാല താപനില -30 °C ൽ താഴെയുള്ള ലോകത്തിലെ ഏറ്റവും വലിയ നഗരമാണ് യാകുത്സ്ക് എന്നാണ് വിക്കിപീഡിയ പറയുന്നത്. അന്റാർട്ടിക്കയ്ക്ക് പുറത്ത് ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനില യാകുത്സ്കിന്റെ വടക്കുകിഴക്ക് പ്രദേശമായ യാന നദിയുടെ തടത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

PC:Kostiantyn Li/Unsplash

യാകുട്സ്ക് ഇപ്പോൾ

യാകുട്സ്ക് ഇപ്പോൾ

അതിജീവിക്കുവാൻ തന്നെ ഏറെ പ്രയാസം അനുഭവപ്പെടുന്ന ഒരു സമയമാണ് ഇപ്പോൾ യാകുട്സ്കിൽ ഉള്ളത്. മൈനസ് 40 ഡിഗ്രി വരെയെത്തുന്നത് ഇവർക്ക് സ്ഥിരം പരിചിതമായ ഒരു കാര്യമായിരുന്നുവെങ്കിലും അതെല്ലാം പഴങ്കഥയാക്കി തണുപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചകളിലായി മൈനസ് അൻപത് ഡിഗ്രിയിലാണ് ഇവിടുത്തെ തണുപ്പുള്ളത്. ഇത്രയും തണുപ്പിലേക്ക് നഗരമെത്തുന്നത് വളരെ അപൂർവ്വമാണ്. തണുപ്പിനെ പ്രതിരോധിച്ച് ജീവിക്കുക എന്നത് ഇവിടെ നടക്കില്ല. 2021 ലെ സെൻസസ് അനുസരിച്ച് 355,443 ആളുകളാണ് ഇവിടെ വസിക്കുന്നത്.

PC:Hans-Jurgen Mager/Unsplsh

കാബേജുപോലെ വസ്ത്രംധരിച്ച്

കാബേജുപോലെ വസ്ത്രംധരിച്ച്

പകരം, ഈ തണുപ്പുമായി സമസരപ്പെട്ട് ജീവിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനായി വസ്ത്രങ്ങളെയാണ് കൂട്ടുപടിക്കുന്നത്. പല പാളികളിലായി ജാക്കറ്റുകളും കോട്ടും ഗ്ലൗസും തൊപ്പിയും ഹൂഡും എല്ലാം ധരിച്ച് ശരീരം കഴിവതും ചൂടാക്കി നിർത്തുവാനാണ് ഇവർ ശ്രമിക്കുന്നത്. കാബേജ് പോലെ അടുക്കുകളായി വസ്ത്രം ധരിക്കും എന്നാണ് ഇവിടുത്തുകാർ ഈ വസ്ത്രധാരണത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും കടുത്ത തണുപ്പിനെ നേരിടുവാൻ മറ്റൊരു എളുപ്പവഴിയുമില്ല. ഈ തണുപ്പിനോട് പോരാടാനാനില്ല. ''നിങ്ങൾക്ക് ഇതുമായി അഡ്ജസ്റ്റ് ആവുകയോ അല്ലെങ്കിൽ അത് സഹിക്കുകയോ ചെയ്യാം'' പ്രദേശവാസികളുടെ പ്രതികരണമായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതാണിത്.

PC:Arisa Chattasa/Unsplash

പുറത്തിറങ്ങിയാൽ

പുറത്തിറങ്ങിയാൽ

നഗരം മുഴുവൻ മഞ്ഞിൽപുതഞ്ഞ് കിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, മാർക്കറ്റുകളിൽ സാധനങ്ങൾ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. മത്സ്യങ്ങളെല്ലാം പിടിച്ച സമയത്തുള്ളപോലെ തന്നെ ഫ്രഷ് ആയാണ് ഇപ്പോഴുമുള്ളത്. വീടുകളും കടകളും വാഹനങ്ങളുമെല്ലാം പൂർണ്ണമായും മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്.

PC:Marino Linic/Unsplash

ഇനിയും തുടർന്നാൽ

ഇനിയും തുടർന്നാൽ

ഈ തണുപ്പ് ഇങ്ങനെ ഇനിയും തുടർന്നാൽ കാര്യങ്ങൾ കയ്യിലൊതുങ്ങില്ല എന്ന ആശങ്കയിലാണ് ഇവിടുള്ളവർ.
ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആവശ്യംവേണ്ട മുന്നൊരുക്കങ്ങളും പ്രതിരോധപ്രവർത്തനങ്ങളും ഒന്നും നടത്തിയിട്ടുമില്ല. അതിശൈത്യം തുടരുന്നത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും ബാധിച്ചേക്കാം എന്നതാണ് ആളുകളെ കൂടുതലും അലട്ടുന്നത്. പൈപ്പുകൾ പൊട്ടുവാനും ഹീറ്റിങ് ടാങ്കുകൾ തകരാനുമെല്ലാം ഈ തണുപ്പ് കാരണമായേക്കും. ഇപ്പോൾ തന്നെ ചില വീടുകളിൽ ബാറ്ററികൾ പൊട്ടിത്തെക്കുകയും മലിനജലം ഒഴുക്കിക്കളയുന്ന പൈപ്പുകളിൽ വെള്ളം ഐസായി ഇരിക്കുകയും ചെയ്തിട്ടുണ്ട്.

PC:Jeremy Bishop/Unsplash

റോഡും റെയിലും ഇല്ല!

റോഡും റെയിലും ഇല്ല!

തുടർച്ചയായി മഞ്ഞിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മഞ്ഞിന്റെ കട്ടിയുള്ള പാളി എല്ലായ്പ്പോഴും ഇവിടെ കാണും. തുടർച്ചയായ പെർമാഫ്രോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നഗരവും കൂടിയാണിത്. മറ്റൊന്ന്. ഇവിടേക്ക് റെയിൽവേ ലൈനുകളും ഇല്ല. വിമാനമാർഗ്ഗം മാത്രമേ ഈ നഗരത്തിലേക്ക് എത്തിപ്പെടുവാൻ സാധിക്കുകയുള്ളൂ. വേനൽക്കാലത്ത് കടത്തുവള്ളത്തിലൂടെയോ ശൈത്യകാലത്ത്, തണുത്തുറഞ്ഞ ലെന നദിക്ക് മുകളിലൂടെ വണ്ടിയോടിക്കുവാനോ മാത്രമേ ഇവിടെ സാധിക്കൂ.

PC:Nikoli Afina/Unsplash

എവിടെയാണ് യാകുട്സ്ക് ?

എവിടെയാണ് യാകുട്സ്ക് ?


റിപ്പബ്ലിക് ഓഫ് സാഖ എന്ന സാഖ റിപ്പബ്ലിക്കിന്റെ ഭാഗമാണ് യാകുട്സ്ക്. ആർട്ടിക് സമുദ്രത്തോട് ചേർന്നാണ് ഈ പ്രദേശമുള്ളത്.
റഷ്യയിലെ വളർന്നു വരുന്ന നഗരങ്ങളിലൊന്നാണ് യാകുട്സ്ക് . ഖനനനഗരം അഥവാ മൈനിങ് സിറ്റി എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. റഷ്യയുടെ തലസ്ഥാനനഗരമായ മോസ്കോയിൽ നിന്നും 5,000 കിലോമീറ്റർ പടിഞ്ഞാറായണ് യാകുട്സ്ക് സ്ഥിതി ചെയ്യുന്നത്. ആർട്ടിക് സർക്കിളിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമാണ് യാകുത്സ്ക്.
PC:Степанов Слава

വിശ്വസിക്കാനാവില്ല..ആ തണുപ്പൻ നാടുകൾ നമ്മുടെ നാട്ടിലാണെന്ന്!!വിശ്വസിക്കാനാവില്ല..ആ തണുപ്പൻ നാടുകൾ നമ്മുടെ നാട്ടിലാണെന്ന്!!

മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്

Read more about: winter world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X