Search
  • Follow NativePlanet
Share
» »വിശ്വസിച്ചാല്‍ തേടിയെത്തും യമായാ ദേവി ക്ഷേത്രം

വിശ്വസിച്ചാല്‍ തേടിയെത്തും യമായാ ദേവി ക്ഷേത്രം

ക്ഷേത്രങ്ങളെല്ലാം വിശ്വാസത്തിന്‍റെ കേന്ദ്രങ്ങളാണെങ്കിലും ചില ക്ഷേത്രങ്ങളെ വിശ്വാസികള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ഹൃദയത്തിലാണ്.

വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവങ്ങള്‍..വിശ്വാസികളെ ക്ഷേത്രങ്ങലിലേക്ക് ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്നാണിത്. മനസ്സിലെ വിഷമങ്ങള്‍ ദൈവത്തിനു മുന്നിലിറക്കുമ്പോള്‍ ലഭിക്കുന്ന സമാധാനം തേടിത്തന്നെയാണ് മിക്കവരും ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളെല്ലാം വിശ്വാസത്തിന്‍റെ കേന്ദ്രങ്ങളാണെങ്കിലും ചില ക്ഷേത്രങ്ങളെ വിശ്വാസികള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ഹൃദയത്തിലാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ യമായാ ദേവി ക്ഷേത്രം.

യമായ് ദേവി ക്ഷേത്രം

യമായ് ദേവി ക്ഷേത്രം

മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് യമായ് ദേവി ക്ഷേത്രം. ഇവിടുത്തുകാരുടെ വിശ്വാസത്തിന്‍റെ ഭാഗമായ ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. യമായ് ദേവി എന്ന പേരുപോലും വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.

അമ്മേ..വരൂ..

അമ്മേ..വരൂ..

ഒരിക്കല്‍ കോലാപൂരിലെ മഹാലക്ഷ്മിയെ ശ്രീരാമന്‍ അതായത് വിഷ്ണു "യേ..മാ" എന്നു വിളിച്ചു. അമ്മേ വരൂ എന്നാണത്രെ ഈ വാക്കിനര്‍ഥം.പിന്നീ‌ടിന്നു വരെ യാമായ് ദേവി എന്നാണ് ഇവിടുത്തെ ദേവി അറിയപ്പെടുന്നത്. ശുദ്ധഹൃദയവുമായി ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം.

കുല ദൈവം

കുല ദൈവം


യാമായ് ദേവി മഹാരാഷ്ട്രയിലെ നിരവധി മറാഠി കുടുംബങ്ങളു‌ടെ കുലദേവതയാണ്. ഏകദേശം രണ്ടു മീറ്ററോളം ഉയരത്തിലുള്ള പ്രതിഷ്ഠയാണ് ദേവിയുടേത്. കാലുകള്‍ മടക്കി ഇരിക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ കറുതത് കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. മഹിഷാസുര മര്‍ദ്ദിനി തന്നെയാണ് യാമായ് ദേവിയായി ഇവിടെയുള്ളത്. ശരം, ത്രിശൂല്‍, പാന്‍ പാത്രം, ഗദ എന്നിവയൊക്കെ ദേവിയുടെ കൈകളില്‍ കാണാം.

പ്രാര്‍ഥിച്ചാല്‍

പ്രാര്‍ഥിച്ചാല്‍

ഇവിടെയെത്തി ശുദ്ധമനസ്സോടെ പ്രാര്‍ഥിച്ചാല്‍ ദേവി കനിയുമെന്നും ആഗ്രഹങ്ങള്‍ സഫലമാക്കി തരുമെന്നുമാണ് വിശ്വാസം.അതുകൊണ്ടു തന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

ശ്രീഭവാനി മ്യൂസിയം

ശ്രീഭവാനി മ്യൂസിയം

ക്ഷേത്രപരിസരത്തു തന്നെയാണ് ഇവിടുത്തെ പ്രസിദ്ധമായ ശ്രീഭവാനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഔന്ധിലെ മഹാരാജാക്കന്മാരുടെ സ്വകാര്യ ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 19, 20 നൂറ്റാണ്ടുകളിലെ പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്മാരായിരുന്ന എം.വി ദുരന്താര്‍, ബാബുറാവോ പെയിന്‍റര്‍, മാധവ് സ്റ്റോവാല്‍ക്കര്‍, രാജാരവി വര്‍മ്മ എന്നിവരു‌ടെ ചിത്രങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഹെന്‍റി മൂറിന്‍റെ അമ്മയും കുഞ്ഞും എന്ന കല്ലില്‍ തീര്‍ത്ത ശില്പവും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മഹാരാഷ്‌ട്രയിലെ സതാര ജില്ലയിലെ ഔന്ധ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഒരു കുന്നിന്‍റെ മുകളിലായാണ് ക്ഷേത്രമുള്ളത്. മുന്‍പ് നടന്നു മാത്രമേ ക്ഷേത്രത്തിന്റെ മുകളിലേക്ക് എത്തുവാന്‍ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ വഴിയായി വാഹനത്തില്‍ ക്ഷേത്രത്തിനു മുന്നിലെത്താം.

കൊ‌ട്ടൂര്‍- തിരുവനന്തപുരത്തെ അറിയപ്പെടാത്ത പറുദ്ദീസ!കൊ‌ട്ടൂര്‍- തിരുവനന്തപുരത്തെ അറിയപ്പെടാത്ത പറുദ്ദീസ!

യൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രംയൂറോപ്യന്‍ ശൈലിയില്‍ താഴികക്കുടങ്ങളുമായി നിര്‍മ്മിച്ച ശിവക്ഷേത്രം

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

Read more about: temple maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X