Search
  • Follow NativePlanet
Share
» »യമുന ഒഴുകിത്തുടങ്ങുന്ന യമുനോത്രി!! മുങ്ങി നിവരുന്നവര്‍ക്ക് സമ്മാനം വേദനയില്ലാത്ത മരണം

യമുന ഒഴുകിത്തുടങ്ങുന്ന യമുനോത്രി!! മുങ്ങി നിവരുന്നവര്‍ക്ക് സമ്മാനം വേദനയില്ലാത്ത മരണം

പുണ്യനദികളിലൊന്നായ ഗംഗ ഭൂമിയിലേക്ക് ഒഴുകിയിറങ്ങുന്നിടം...കനത്ത കാടിനുള്ളിലൂടെ കടന്ന് കാല്‍നടയാത്രയില്‍ കല്ലും മുള്ളും താണ്ടി മാത്രം എത്തുവാന്‍ സാധിക്കുന്ന പുണ്യഭൂമി. ഹൈന്ദവ വിശ്വാസികള്‍ പരിപാവനമായ കണക്കാക്കുന്ന പുണ്യഭൂമി... ആത്മീയാന്വേഷകര്‍ക്കും വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ സ്വന്തമായ ഇടം. സമുദ്ര നിരപ്പില്‍ നിന്നും 3293 അടി ഉയരത്തില്‍ ഗര്‍വാലി ഹിമാലയന്‍ മലനിരകളുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഗംഗോത്രിയില്‍ ഓരോ വര്‍ഷവും എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. യമുനോത്രി ക്ഷേത്രം എന്ന കേന്ദ്രത്തില്‍ അധിഷ്ഠിതമായ ഒരു നാടാണിത്. യമുനോത്രിയുടെ വിശേഷങ്ങളിലേക്ക്...

 യഥാര്‍ത്ഥത്തില്‍ ചാമ്പസാറില്‍

യഥാര്‍ത്ഥത്തില്‍ ചാമ്പസാറില്‍

യമുനോത്രിയിലാണ് ഗംഗാ നദി ഉത്ഭവിക്കുന്നത് എന്നു പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ അവിടെയല്ല ഉത്ഭവം. ഗംഗോത്രിയില്‍ നിന്നും വീണ്ടും ഒരു കിലോമീറ്റര്‍ അകലത്തില്‍ ചമ്പ‌സാര്‍ എന്ന സ്ഥലത്താണ് ഗംഗോത്രിയുടെ ഉത്ഭവം. വീണ്ടും കുന്നും മലയും കയറി സമുദ്രനിരപ്പിൽ നിന്ന് 4421 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചാമ്പസാറില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് യമുനോത്രിയെ നദിയുടെ ഉത്ഭവ കേന്ദ്രമായി കണക്കാക്കുന്നത്.
PC:Atarax42

അഗസ്ത്യ മുനിയുടെ ഭവനം

അഗസ്ത്യ മുനിയുടെ ഭവനം

പുരാണങ്ങളും വിശ്വാസങ്ങളും അനുസരിച്ച് യമുനോത്രി അഗസ്ത്യ മുനിയുടെ ഭവനമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. യമുനാ നദിയിലെ പുണ്യജലത്തില്‍ മുങ്ങി നിവര്‍ന്നാല്‍ മരണം വേദനയില്ലാത്തതായിരിക്കുമെന്നാണ് വിശ്വാസം. മരണ ദേവനായ യമന്റെ സഹോദരിയാണ് യമുന എന്നാണ് വിശ്വാസം. തീർഥാടകർ മുതൽ റൊമാന്റിക് ലക്ഷ്യസ്ഥാനം തേടുന്നവർ വരെയും സാഹസികത അന്വേഷിക്കുന്നവർ മുതൽ ബാക്ക്പാക്കർമാർ വരെയും ഉത്തരാഖണ്ഡിലെ യമുനോത്രി എല്ലാത്തരം യാത്രക്കാരെയും ആകർഷിക്കുന്നു.

PC: Guptaele

സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തില്‍ ദ്വീപുകള്‍ വില്പനയ്ക്ക്! ലേലം ചെയ്യുന്നത് 16 ദ്വീപുകള്‍

യമുനോത്രി ക്ഷേത്രം

യമുനോത്രി ക്ഷേത്രം

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയ്പുര്‍ മഹാറാണിയായ ഗുലേരി നിര്‍മ്മിച്ച ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്ന് 3235 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചാര്‍ ദാം തീര്‍ത്ഥാടത്തിനെത്തുന്ന വിശ്വാസികള്‍ ഇവിടെ എത്തുന്നു. നദീദേവതയായ യമുനയുടെയും സഹോദരനായ യമദേവന്‍റെയും പ്രതിമകള്‍ ഇവിടെ കാണാം. അക്ഷയ ത്രിതീയ നാളില്‍ ആണ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുന്നത്. ദീപാവലിയുടെ അടുത്ത രണ്ട് നാളുകള്‍ക്ക് ശേഷം നട അടക്കുകയും ചെയ്യും.
Yashmittal03

ദിവ്യശില

ദിവ്യശില

യമുനോത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ദിവ്യശില എന്നറിയപ്പെടുന്ന ഒരു ശിലാഫലകം സന്ദര്‍ശകര്‍ക്ക് കാണാം. ദൈവികജ്യോതി എന്നാണിതിനര്‍ത്ഥം. ദിവ്യത്വം കല്‍പിക്കപ്പെടുന്ന ഫലകത്തെ വണങ്ങിയതിന് ശേഷമാണ് ആളുകള്‍ ക്ഷേത്രത്തില്‍ കടക്കുന്നത്.

PC: Guptaele

സൂര്യകുണ്ഡ്

സൂര്യകുണ്ഡ്

സൂര്യ ദേവനായി സമര്‍പ്പിച്ചിരിക്കുന്ന നീരുറവയാണ് സൂര്യകുണ്ഡ്. സൂര്യ ദേവനാണ് യമുനാ ദേവിയുടെ പിതാവ് എന്നാണ് വിശ്വാസം. ചൂടുനീരുറവായ ഇതിന്റെ ചൂട് മിക്കപ്പോളും 1900 ഫാരന്‍ഹീറ്റ് ആയിരിക്കും. പലപ്പോഴും വിശ്വാസികള്‍ അരിയും ഉരുളക്കിഴങ്ങും തുണിയില്‍ പൊതിഞ്ഞ് കൊണ്ട് വന്ന് ഈ വെള്ളത്തില്‍ വേവിച്ചെടുക്കാറുണ്ട്.

അയ്യായിരം രൂപയുണ്ടോ? കറങ്ങിയടിക്കാം ഈ നാടുകളിലൂടെഅയ്യായിരം രൂപയുണ്ടോ? കറങ്ങിയടിക്കാം ഈ നാടുകളിലൂടെ

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം


സെപ്റ്റംബർ മുതൽ നവംബർ വരെയാണ് യമുനോത്രി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വർഷം മുഴുവനും കാലാവസ്ഥ ഇവിടെ തണുപ്പാണ്. ശൈത്യകാലമാണ് ഇവിടെ സന്ദര്‍ശിക്കുവാനും അതിജീവിക്കുവാനും ഏറ്റവും ബുദ്ധിമുട്ടുള്ളത്.

PC:Dvellakat

കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

രാജ്യത്തിന്റെ ഒരു ഭാഗവുമായും നേരിട്ടു ബന്ധമില്ലാത്ത ഇടമാണ് യമുനോത്രി. ഡെറാഡൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളമാണ് ഇതിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടേക്ക് വരുവാനായി ആശ്രയിക്കാവുന്ന റെയില്‍വേ സ്റ്റേഷന്‍ ജോഷിമഠ് ആണ്. എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍ വേ സ്റ്റേഷനില്‍ നിന്നും എവിടേക്ക് ബസും ‌ടാക്സികളും ലഭ്യമാണ്.
ഉത്തരകാശിയില്‍ നിന്നും 122 കിമീ, ഋഷികേശില്‍ നിന്നും 21- കിമീ, ഡെറാഡൂണില്‍ നിന്നും 198 കിമീ, ഡല്‍ഹിയില്‍ നിന്നും 430 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികള്‍ പോകുവാന്‍ ഭയക്കുന്ന ക്ഷേത്രം!!സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികള്‍ പോകുവാന്‍ ഭയക്കുന്ന ക്ഷേത്രം!!

Read more about: uttarakhand pilgrimage temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X