Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ഇതാണത്ര!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ഇതാണത്ര!

സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തിൽ വ്യത്യസ്തമായ കാഴ്ചകളിൽ ഉൾപ്പെടുന്ന ഒരിടമാണ് യവാത്മാൽ. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവർക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകൾ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്...

യവാത്മാൽ

യവാത്മാൽ

മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന നാടാണ് യവാത്മൽ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിലാണ് യവാത്മൽ പ്രശസ്തമായിരിക്കുന്നത്. കൊൽക്കത്ത കഴിഞ്ഞാൽ ദുർഗ്ഗാ പൂജയ്ക്ക് ഇവിടമാണ് പേരുകേട്ടിരിക്കുന്നത്.

PC:Nitin Bhagwate

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം

പഴയ ചില കൃതികളിലും മറ്റും പറയുന്നതനുസരിച്ച് യവാത്മൽ ലേകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണത്രെ. ബെരാർ സുൽത്താനേറ്റിന്റെയും ബഹ്മാനി സുൽത്താനേറ്റിന്റെയും ഭരണം നടന്ന നാടാണത്രെ ഇത്. കൂടാതെ മുഗൾ രാജാക്കന്മാരും നാഗ്പൂർ രാജാക്കന്മാരും ഒക്കെ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇവിടം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം എന്നറിയപ്പെടുന്നത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല.

വ്യത്യസ്ത നവരാത്രി ആഘോഷം

വ്യത്യസ്ത നവരാത്രി ആഘോഷം

മറ്റിടങ്ങളിൽ നിന്നും മാറി വ്യത്യസ്തവും പ്രത്യേകതകളുള്ളതുമാണ് ഇവിടുത്തെ നവരാത്രി ആഘോഷങ്ങൾ. കൊൽക്കത്ത കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രശസ്തമായ രീതിയിൽ ദുര്‍ഗ്ഗാ പൂജ നടക്കുന്നത് ഇവിടെയാണ്. നഗരത്തിന്റെ ഓരോ കോണുകളും ഇവിടുത്തെ ആഘോഷത്തിൽ പങ്കു ചേരുകയും അലങ്കരിക്കുകയും ചെയ്യാറുണ്ട്. യവാത്മൽ മുൻസിപ്പൽ കോർപ്പറേഷനു കീഴിലെ സ്കൂളുകൾക്ക് മൂന്നു ദിവസമാണ് ഇനിടെ ഈ ആഘോഷങ്ങൾക്കു മാത്രമായി അവധി നല്കുന്നത്.

തിപേശ്വർ വന്യജീവി സങ്കേതം

തിപേശ്വർ വന്യജീവി സങ്കേതം

മഹാരാഷ്ട്രയുടെ ഹരിത കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് തിപേശ്വർ വന്യജീവി സങ്കേതം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രമാണിത്. ഇവിടെ ഏകദേശം 110 തരത്തിലധികം വ്യത്യസ്തങ്ങളായ മൃഗങ്ങളെ ഇവിടെ കാണാം. 148 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇതിനുള്ളിൽ വെള്ളച്ചാട്ടങ്ങളുൾപ്പെടെ മനോഹരങ്ങളായ ഒട്ടേറെ കാഴ്ചകള്‍ കാണാനുണ്ട്.

PC: Prince Abid

കാലാമ്പ് ശ്രീ ചിന്താമണി ഗണേശ് ക്ഷേത്രം

കാലാമ്പ് ശ്രീ ചിന്താമണി ഗണേശ് ക്ഷേത്രം

യവാത്മലിനെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ കാലാമ്പ് ശ്രീ ചിന്താമണി ഗണേശ് ക്ഷേത്രം. പ്രദേശത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്. ഗണേശന്റെ ഏറ്റവും പ്രശസ്തമായ 21 ക്ഷേത്രങ്ങളിലൊന്നായതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ തീര്‍ഥാടകരെത്തുന്നു. ചിന്താമണി പ്രതിഷ്ഠിച്ചിരിക്കുന്ന ഭൂമിക്കടിയിലെ ഒരു ചെറിയ ശ്രീകോവിലാണ് മറ്റൊരാകർഷണം. ഗണേഷ് കുണ്ഡ എന്ന് പേരിലാണ് ഇതറിയപ്പെടുന്നത്.

PC: Fancycrave

പൈൻഗംഗ വന്യജീവി സങ്കേതം

പൈൻഗംഗ വന്യജീവി സങ്കേതം

തേക്കുകാടുകൾ ചേർന്നുള്ള ഒരു വന്യജീവി സങ്കേതം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് പൈൻഗംഗ വന്യജീവി സങ്കേതം. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന ഇവിടെ ജീവന് ഭീഷണി നേരിടുന്ന ഒരുപാട് മൃഗങ്ങളെ കാണാം. 325 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവിടമുള്ളത്.

P.C: Mark Cataldo

https://unsplash.com/photos/Gkjg3lCmzKw

പ്രേർനാ സ്ഥൽ

പ്രേർനാ സ്ഥൽ

സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനും മുൻ മഹാരാഷ്ട്രാ മന്ത്രിയുമായിരുന്ന ജവഹര്‍ലാൽ ദർദയുടെ സ്മരണയ്ക്കായി നിർമ്മിച്ചിരിക്കുന്ന സ്ഥലമാണ് പ്രേർനാ സ്ഥൽ. എൺപതിനായിരം ചതുരശ്ര അടിയിൽ പൂന്തോട്ടങ്ങളും കുട്ടികൾക്കുള്ള കളിസ്ഥലവും ഒക്കെയായി നിർമ്മിച്ചിരിക്കുന്ന ഇത് യവാത്മലിലെ മറ്റൊരു ആകർഷണമാണ്. മനുഷ്യത്വത്തിനും സംഗീതത്തിനും പ്രകൃതിയ്ക്കും പ്രാധാന്യം കൊടുക്കുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC: rawpixel

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

തണുപ്പു കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം ഇവിടേക്കുള്ള സന്ദർശനത്തിനായി മാറ്റി വയ്ക്കാം. ഈ സമയങ്ങളിൽ ഇവിടെ 20 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില അനുഭവപ്പെടും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തുള്ള സോനേഗാവോനിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും യുവാത്മൽ നഗരത്തിലേക്ക് 138 കിലോമീറ്റർ ദൂരമുണ്ട്. പുൽഗാവോണ് റെയിൽവേ സ്റ്റേഷനാണ് സമീപത്തെ റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനിലേക്ക് 43 കിലോമീറ്റർ ദൂരമുണ്ട്.

ഗുജറാത്തിലേക്ക് പോകാം...ഇതാ വൽസാഡ് കാത്തിരിക്കുന്നു

മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X