Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ പാല്‍ വില്‍ക്കില്ല! കാരണം ഇതാണ്

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ പാല്‍ വില്‍ക്കില്ല! കാരണം ഇതാണ്

യേലേഗാവ് ഗവാലി ഗ്രാമം ഇവിടെ അറിയപ്പെ‌ടുന്നതു തന്നെ പാല്‍ക്കാരുടെ ഗ്രാമം എന്നാണ്.

ഒരു ഗ്രാമം നിറയെ പാല്‍ചുരത്തുന്ന പശുക്കള്‍, അവയെ പരിപാലിച്ച് ജീവിക്കുന്ന ഗ്രാമീണര്‍... മഹാരാഷ്ട്രയിലെ മറ്റേതു ഗ്രാമത്തെയും പോലെ തന്നെയാണ് ഹിങ്കോളി ജില്ലയിലെ യേലേഗാവ് ഗവാലി എന്ന ഗ്രാമവും . എന്നാല്‍ ഇതു കഴിഞ്ഞുള്ള കാര്യങ്ങളാണ് യേലേഗാവ് ഗവാലിയെ മറ്റിടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നത്. എന്നും കറന്നെടുക്കുന്ന ലിറ്റര്‍ കണക്കിന് പാലും അതില്‍ നിന്നുണ്ടാക്കുന്ന പാലുല്പന്നങ്ങളുമൊന്നും ഇവര്‍ വില്‍ക്കാറില്ലത്രെ. വില്‍ക്കാറില്ല എന്നുമാത്രമല്ല, ആവശ്യക്കാര്‍ക്ക് ഇതെല്ലാം സൗജന്യമായും നല്കും! വിശ്വസിക്കുവാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും ഇവിടെ ഇങ്ങനെയാണ് കാര്യങ്ങള്‍. എന്തുകൊണ്ടാണ് വിചിത്രമെന്നു തോന്നുന്ന ഈ കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നതെന്നല്ലേ? അതിനുമുണ്ട് ഇവര്‍ക്കുത്തരം!!

yelegaon gawali

യേലേഗാവ് ഗവാലി ഗ്രാമം ഇവിടെ അറിയപ്പെ‌ടുന്നതു തന്നെ പാല്‍ക്കാരുടെ ഗ്രാമം എന്നാണ്. കാലാകാലങ്ങളായി പശുക്കളെ വളര്‍ത്തല്‍ ഇവര്‍ ചെയ്യുന്നുണ്ടെങ്കിലും അന്നുമുതലിന്നു വരെ പാല്‍ പണത്തിനായി വിറ്റ ചരിത്രം ഇവര്‍ക്കില്ലത്രെ. പിടിഐ ആണ് ഈ ഗ്രാമത്തിന്‍റെ വ്യത്യസ്തമായ കഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാലു മാത്രമല്ല ഇവര്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്നത്. സാധാരണ അളവിലുമധികം പാല്‍ ലഭിച്ചാല്‍ അതില്‍ നിന്നുല്പാദിപ്പിക്കുന്ന പാല്‍ ഉല്പന്നങ്ങളും ഗ്രാമീണര്‍ സൗജന്യമായി തന്നെയാണ് ആവശ്യക്കാര്‍ക്ക് നല്കുന്നത്. ഗ്രാമത്തിലെ 90 ശതമാനം ആളുകള്‍ക്കും കന്നുകാലി വളര്‍ത്തുന്നുണ്ട്. 550 കുടുംബങ്ങളാണ് ഇവിടെ ഗ്രാമത്തിലുള്ളത്.

ശ്രീകൃഷ്ണന്‍റെ പിന്തു‌ടര്‍ച്ചക്കാരാണ് തങ്ങളെന്നാണ് യേലേഗാവ് ഗവാലി ഗ്രാമക്കാര്‍ അവകാശപ്പെ‌‌ടുന്നത്. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ഇവര്‍ പാലിന് ഒരിക്കലും വില ഈടാക്കാതെ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്നതും. ഇവര്‍ മാത്രമല്ല, ഈ ഗ്രാമത്തിലെ മറ്റു മതക്കാരായ ആളുകളും തലമുറകളായി ഈ ആചാരം പിന്തുടരുന്നുണ്ടത്രെ.

കൃഷ്ണന്‍റെ പിന്തു‌ടര്‍ച്ചക്കാരായതു കൊണ്ടുതന്നെ കൃഷ്ണ ജന്മാഷ്‌ടമിയാണ് പ്രദേശത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. ഗ്രാമത്തിലെ കൃഷ്ണ ക്ഷേത്രത്തിലാണ് ഈ ആഘോഷങ്ങള്‍ നടക്കുക. എന്നാല്‍ ഈ വര്‍ഷം കൊറോണ കാരണം ആഘോഷങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്.

ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!

300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്

കൃഷ്ണ ജന്മാഷ്ടമി: കാര്‍മുകില്‍ വര്‍ണ്ണനു പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൂടെകൃഷ്ണ ജന്മാഷ്ടമി: കാര്‍മുകില്‍ വര്‍ണ്ണനു പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X