Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ...

ഗോവ... ബാംഗ്ലൂർ യാത്രികരുടെ യാത്രാ ലിസ്റ്റില്‍ ഏറ്റവുമാദ്യം ഇടം പിടിക്കുന്ന നാട്...ബസും ട്രെയിനും വിമാനവും ഇഷ്ടംപോലെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഗോവ യാത്രയിൽ കൂട്ട് മിക്കപ്പോഴും ട്രെയിനാണ്. ട്രെയിൻ യാത്ര സമയം അധികം അപഹരിക്കുമെന്ന പരാതിയുണ്ടെങ്കിലും ആ യാത്രയുടെ സുഖം ഒന്നു വേറേ തന്നെയായതിനാൽ ട്രെയിൻ തന്നെയായിരിക്കും മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. യാത്രികരുടെ സൗകര്യാർഥം മാർച്ച് എട്ടിന് ആരംഭിച്ച ബാംഗ്ലൂരിനെ ഗോവയിലെ വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന ഒന്നാണ്. കുറഞ്ഞ യാത്രാ സമയത്തിൽ ബാംഗ്ലൂരിൽ നിന്നും ഗോവയിലെത്തുന്ന പുതിയ ട്രെയിനിന്‍റെ വിശേഷങ്ങളിലേക്ക്...

നിലവിലെ യാത്ര 17 മണിക്കൂർ

നിലവിലെ യാത്ര 17 മണിക്കൂർ

തീരപ്രദേശങ്ങളും മംഗലാപുരവും ചുറ്റിപ്പോകുന്ന നിലവിലെ ഗോവ ട്രെയിനുകൾ യാത്രക്കാരുടെ സമയം അപഹരിക്കുന്ന ഒന്നായിരുന്നു. ഏകദേശം 17 മണിക്കൂറോളം സമയമായിരുന്നു ഈ യാത്രയിൽ ബാംഗ്ലൂരിൽ നിന്നും കർവാറിലെത്തുവാൻ വേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ഗോവ യാത്രക്കാർ മിക്കപ്പോഴും ബസ് അല്ലെങ്കിൽ വിമാനത്തെയായിരുന്നു യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്.

ബാംഗ്ലൂരിൽ നിന്നും ഉഡുപ്പി വഴി കർവാറിലേക്ക്

ബാംഗ്ലൂരിൽ നിന്നും ഉഡുപ്പി വഴി കർവാറിലേക്ക്

പുതിയ ട്രെയിൻ വന്നതോടെ യാത്രാ സമയത്തിൽ രണ്ട് മണിക്കൂറോളം സമയം ലാഭിക്കുവാൻ സാധിക്കും.ബാംഗ്സൂരിലെ യശ്വന്ത്പൂരിൽ നിന്നും യാത്ര ആരംഭിച്ച് ഉഡുപ്പി-കുന്ദാപ്പൂർ-വഴി കർവാറിലെത്തി അവിടുന്ന് ഗോവയിലെ വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷനിലേക്ക് പോകാം. കർവാർ എക്സ്പ്രസ് പോയിരുന്നതു പോലെ മാംഗ്ലൂർ വഴിയല്ല ഈ ട്രെയിൻ പോകുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന ആകർഷണം. ഉഡുപ്പിയിലെക്കും ഉത്തര കന്നഡയിലേക്കുമുള്ള യാത്രികരെ സംബന്ധിച്ച് ഏറെ സമയ ലാഭമാണ് പുതിയ ട്രെയിൻ നല്കുന്നത്. അല്ലാത്ത പക്ഷം മംഗലാപുരത്തെത്തി അവിടുന്ന് പുറകോട്ടെടുത്ത് പോകേണ്ടുന്ന യാത്രയായിരുന്നു ഇത്. ഏകദേശം രണ്ടു മണിക്കൂർ യാത്രയാണ് ഇതുവഴി ലാഭിക്കുന്നത്.

ട്രെയിൻ സമയം ഇങ്ങനെ

ട്രെയിൻ സമയം ഇങ്ങനെ

ബാംഗ്ലൂർ യശ്വന്ത്പൂരിൽ നിന്നും ഗോവയിലെ വാസ്കോഡ ഗാമയിലേക്ക് ഉഡുപ്പി-കർവാർ വഴി പോകുന്ന ട്രെയിനിന്റെ നമ്പർ 16595/16596 ആണ്. സക്ലേശ്പൂര്‍-പാഡിൽ വഴിയാണ് ട്രെയിൻ ഉഡുപ്പിയിലെത്തുക. വൈകിട്ട് 6.45 ന് യശ്വന്ത്പൂരിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ പുലർച്ചെ 8.25 ആകുമ്പോൾ കർവാറിലെത്തും. ഇവിടെ നിന്നും 10.30 ആകുമ്പോൾ ഗോവയിലെ വാസ്കോഡ ഗാമ റെയില്‍വേ സ്റ്റേഷനിലുമെത്തും.
തിരികെ വൈകുന്നേരം 3.25ന് വാസ്കോഡ ഗാമയിൽ നിന്നും ട്രെയിൻ യാത്ര തുടങ്ങും. കർവാറിലെത്തുമ്പോൾ സമയം 05.45. 15 മിനിട്ട് ഇവിടെ നിർത്തിയിട്ട ശേഷം ട്രെയിൻ കർവാറിൽ നിന്നും 6.00 മണിക്ക് യാത്ര തുടങ്ങി പിറ്റേന്ന് രാവിലെ എട്ടു മണിക്ക് യശ്വന്ത്പൂരിലെത്തും.

നേരിട്ട് പോകാം

നേരിട്ട് പോകാം

ബാംഗ്ലൂരിനെ ഉഡുപ്പി, കുന്ദാപ്പൂർ, കർവാർ തുടങ്ങിയ ഇടങ്ങളുമായി നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കും എന്നതാണ് ഈ ട്രെയിനിന്‍റെ പ്രത്യേകത. മംഗലാപുരത്തേയ്ക്ക് പോകുന്നില്ല എന്നതും ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. കർണ്ണാടകയിലെ തീരദേശ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ട്രെയിൻ കൂടിയാണിത്.
മംഗലാപുരം ഒഴിവാക്കി പാഡിൽ നിന്നും ഉഡുപ്പിയിലേക്ക് പോകുന്നതിനാൽ പുലർച്ചെ 4.30ന് ഈ ട്രെയിൻ ഉഡുപ്പിയിലെത്തും. മറ്റു ട്രെയിൻ പോലം മംഗലാപുരം കൂടി വന്നിരുന്നതിലും മൂന്നര മണിക്കൂറാണ് ഇവിടെ ലാഭിക്കുക. അതായത് സാധാരണ 8.99 മണിക്ക് ഉഡുപ്പിയിലെത്തുന്നതിനു പകരം ട്രെയിന്‍ 4.30ന് ഉഡുപ്പിയിലെത്തും.

ഇനി യാത്ര ട്രെയിനിൽ തന്നെ

ഇനി യാത്ര ട്രെയിനിൽ തന്നെ

ഏകദേശം രണ്ടര മണിക്കൂറോളം സമയം ലാഭിക്കാം എന്നതിനാൽ ഗോവയിലേക്ക് ഈ ട്രെയിൻ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് കുറഞ്ഞ ബജറ്റിൽ ഗോവ യാത്ര പ്ലാന്‍ ചെയ്യുന്നവർക്ക് ഏറ്റവും ഉപകാര പ്രദമായ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ബാംഗ്ലൂരിൽ കറങ്ങുവാനെത്തി ഇതുവഴി ഗോവയ്ക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവർക്കും ഈ ട്രെയിൻ അനുയോജ്യമായിരിക്കും.

ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!

ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X