Search
  • Follow NativePlanet
Share
» »മനസ്സിനെയും ശരീരത്തെയും ചെറുപ്പമാക്കുന്ന യോഗ..അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയാം ഈ ഇടങ്ങളെക്കുറിച്ച്

മനസ്സിനെയും ശരീരത്തെയും ചെറുപ്പമാക്കുന്ന യോഗ..അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയാം ഈ ഇടങ്ങളെക്കുറിച്ച്

ഭാരത സംസ്കാരത്തെ ലോകത്തിന് മുന്നിൽ ഉയർത്തികാണിക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ഇതൊക്കെ തേടിയാണ് ഭാരതത്തെ അറിയുവാൻ സഞ്ചാരികൾ എത്തുന്നതും. . പ്രകൃതി ഭംഗിയും വാസ്തുവിദ്യയും വൈവിധ്യമുള്ള സംസ്കാരവും മാത്രമല്ല പക്ഷേ ഇന്നിവിടെയുള്ളത്. യോഗയെക്കുറിച്ച് ആധികാരികമായി അറിവുകൾ ലഭിക്കുന്ന ഇടം എന്ന നിലയിൽ അന്താരാഷ്ട്ര സഞ്ചാരികൾ വരെ ഭാരതത്തെ തേടിവരുവാൻ കാരണമായത് യോഗാ ദിനം തന്നെയാണെന്ന് നിസംശയം പറയാം. ഇതാ ഈ വരുന്ന അന്താരാഷ്ട്ര യോഗാദിനത്തില്‍ ഇന്ത്യയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

യോഗയുടെ കാര്യം പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഇടമാണ് ഉത്തരാഖണ്ഡ്. ആത്മീയ കാര്യങ്ങൾക്ക് ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒരിടമെന്ന നിലയിൽ അതറിയുവാനാണ് ഇവിടെ കൂടുതലായും സഞ്ചാരികൾ എത്തുന്നത്. ധ്യാനിക്കുവാനും ആത്മീയതയെക്കുറിച്ച് കൂടുതൽ അറിയുവാനും ഇവിടെ എത്തിയാൽ മാർഗ്ഗങ്ങൾ ഒരുപാടുണ്ട്. യോഗാ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഋഷികേശാണ് പ്രധാന ആകർഷണം. കുറഞ്ഞത് ഒരാഴ്ചയോ അല്ലെങ്കിൽ രണ്ടാഴ്ചയോ ഒക്കെ നീളുന്ന യോഗാ ക്ലാസുകൾ ഇവിടെ ധാരാളമായി നടത്തപ്പെടുന്നു.
അഖണ്ഡ യോഗയെക്കുറിച്ച് അറിയുവാൻ അനന്ത പ്രകാശ് ആശ്രമം തിരഞ്ഞെടുക്കാം. ഇത് കൂടാതെ ഓഷോ ഗംഗാധാം ആശ്രമം, ഹിമാലയൻ യോഗാ ആശ്രമം, ശിവനന്ദ ആശ്രമം, തുടങ്ങിയ സ്ഥലങ്ങൾ നല്ല രീതിയിലുള്ള ക്ലാസുകളും താമസ സൗകര്യങ്ങളും ലഭ്യമാക്കും.

PC:AYUSH

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഫ്രഞ്ച് കൊളോണിയൽ മാതൃകകള് കാണിച്ചു തരുന്ന പോണ്ടിച്ചേരി സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഇടമാണ്. ഓരോ കോണിലും ഓരോ കാഴ്ചകളുമായി നിറഞ്ഞു നിൽക്കുന്ന ഇവിടെയും യോഗയുടെ രഹസ്യങ്ങൾ തേടി സഞ്ചാരികൾ എത്തുന്നു. ഇവിടുത്തെ കാഴ്ചകളും ബീച്ചിന്റെ ഭംഗിയും ഒക്കെ കണ്ടു കഴിഞ്ഞാൽ പോയിരിക്കേണ്ട ഇടമാണ് ശ്രീ ഒറബിന്ദോ ആശ്രമം. യോഗയുടെ ആത്മീയ കാര്യങ്ങളും ടെക്നിക്കുകളും ഒക്കെ പഠിക്കുവാൻ പറ്റിയ ഇടം തന്നെയാണിത്. ആത്മീ കാര്യങ്ങൾ തേയി വരുന്നവരുടെ ആദ്യ താവളവും ഈ ആശ്രമം തന്നെയാണ്.

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശ്

മനോഹരമായ കാഴ്ചകൾ കൊണ്ട് മനസ്സിലുടക്കി നിൽക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശ്. മണാലിയും കസോളും ഷിംലയും ഒക്കെയായി ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെ കണ്ടു തീർക്കുവാനുണ്ട്. യോഗയാണ് നിങ്ങളുടെ യാത്രയുടെ ലക്ഷ്യമെങ്കിൽ ഈ സ്ഥലങ്ങൾ ഒക്കെയും ഒഴിവാക്കാം. ധർമ്മശാലയാണ് യോഗയെക്കുറിച്ച് കൂടുതലറിയുവാനായി പോകാൻ പറ്റിയ ഇടം. മക്ലിയോഡ് ഗഞ്ചിൽ അപ്പർ ധർമ്മശാലയ്ക്ക സമാപമാണ് ഇവിടുത്തെ യോഗാ വാലി സ്ഥിതി ചെയ്യുന്നത്. യോഗയെക്കുറിച്ച് എല്ലാം പഠിക്കുന്നതിനോടൊപ്പം എങ്ങനെയൊരു യോഗാ ടീച്ചർ ആവാം എന്നും വിവിധ തരം യോഗകളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും ശക്തിയെക്കുറിച്ചുമെല്ലാം മനസ്സിലാക്കാം. ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയാണ് ഇവിടുത്തെ യോഗാ ക്ലാസുകൾ നീണ്ടു നിൽക്കുക.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

ആകാശത്തോളം ഇയർന്നു നില്‍ക്കുന്ന കെട്ടിടങ്ങളും ആകാശത്തെ തൊടുന്ന മലനിരകളും ഒക്കെയുള്ള മഹാരാഷ്ട്രയ്ക്ക് യോഗയുമായി എന്തു ബന്ധം എന്നല്ലേ? യോഗയുമായി ബന്ധപ്പെട്ട ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്. മലനികളിലെ ആശ്രമങ്ങള്‍ തേടി ഒരുപാടാളുകൾ ഇവിടെ എത്തുന്നു. കൈവല്യധാമ ആശ്രമമാണ് ഇവിടുത്തെ പ്രധാന ആശ്രമങ്ങളിലൊന്ന്.

കർണ്ണാടക

കർണ്ണാടക

കർണ്ണാടകയിൽ കണ്ടിരിക്കേണ്ട ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും യോഗാ ദിനത്തിൽ പോയിരിക്കേണ്ട ഇടം മൈസൂരാണ് എന്നതിൽ സംശയമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള യോഗയുടെ ചരിത്രത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ഒക്കെ പറഞ്ഞു തരാനും പഠിപ്പിച്ചു തരുവാനുമായി മാത്രം മൈസൂർ മണ്ഡല യോഗാ സെന്‍റർ ഇവിടെയുണ്ട്. പ്രാണായാമ, ഷഠ്ക്രിയ, മറ്റു യോഗാസനങ്ങൾ, തുടങ്ങി യോഗയുമായി ബന്ധപ്പെട്ട എന്തും ഇവിടെ പഠിപ്പിക്കുന്നു.

PC:AYUSH

ഡെൽഹി

ഡെൽഹി

വിദേശികൾ ഏറ്റവും അധികമായി എത്തിച്ചേരുന്ന ഇടമാണ് ഡെൽഹി. യോഗയുമായി ചേർന്ന് പറയുകയാണെങ്കിൽ ഇഷ്ടം പോലെ ആശ്രമങ്ങളാണ് ഡെല്‍ഹിയിലും പരിസരങ്ങളിലുമായി ഉള്ളത്. യോഗയ്ക്കായി ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്നത് അരബിന്ദോ ആശ്രമമാണ്. സമാധാനമായി ധ്യാനിക്കുവാനും സമയം ചിലവഴിക്കുവാനും ഇവിടെ സാധിക്കും. ഇത് കൂടാതെ ശിവനന്ദ യോഗ വേദാന്ത നടരാജ ആശ്രമം, നീം കരോലി ബാബാ ആശ്രമം തുടങ്ങിയ സ്ഥലങ്ങളും യോഗ പഠിക്കുവാനായി ഇവിടെ തിരഞ്ഞെടുക്കാം.

ബീഹാർ

ബീഹാർ

ഇന്ത്യയിലെ ബുദ്ധമതത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ഇടമാണ് ബീഹാർ. ബുദ്ധിസ്റ്റ് സർക്യൂട്ടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഇടനമായി മാറിയ ബീഹാറിൽ ബോധ്ഗയ മാത്രം മതി ആളുകൾക്ക് ഇവിടെ എത്തുവാൻ. മാത്രമല്ല, ബീഹാറിനെ യോഗയുടെ പ്രധാന കേന്ദ്രമാക്കി മാറ്റുവാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ബീഹാർ സ്കൂൾ ഓഫ് യോഗയാണ് ഇവിടുത്തെ താരം. യോഗ ഒരു ജീവിത ശൈലിയായാണ് ഇവിടെ അവതരിപ്പിക്കുന്നത്. കോയമ്പത്തൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഇഷാ യോഗാ സെന്റരിൽ പ്രധാനമായും നാല് തരത്തിലുള്ള യോഗകളാണ് പഠിപ്പിക്കുന്നത്.

തമിഴ്നാട്

തമിഴ്നാട്

അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഏറ്റവും യോജിച്ച ഇടമാണ് തമിഴ്നാട്ടിലെ ഇഷാ യോഗി സെന്‌‍റർ. യോഗയെക്കുറിച്ച് അറിയുക എന്നതിലുപരിയായി ഈ സ്ഥലം കാണുവാനും ഇവിടുത്തെ പ്രത്യേകതകൾ അറിയുവാനുമാണ് കൂടുതലും ആളുകൾ പോകുന്നത്.

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..<br />വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?! ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല

PC:sadhguru

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X