Search
  • Follow NativePlanet
Share
» » കോയമ്പത്തൂരിലെ ക്ഷേത്രങ്ങളുടെ കഥ

കോയമ്പത്തൂരിലെ ക്ഷേത്രങ്ങളുടെ കഥ

തമിഴ്നാട്ടിലെ സുന്ദര നഗരമാണ് കോയമ്പത്തൂർ. തനതായ ശൈലിയിൽ പണിതീർത്ത ക്ഷേത്രങ്ങളാണ് ഈ നഗരത്തിന്റെ പ്രത്യേകത. ചരിത്രം ഇഷ്ടപെടുന്നവരേയും തീർത്ഥാടകരേയും ഒരുപോലെ ഈ നഗരം അകർഷിക്കുന്നു.

By Shanoob M

തമിഴ്നാട്ടിലെ സുന്ദര നഗരമാണ് കോയമ്പത്തൂർ. തനതായ ശൈലിയിൽ പണിതീർത്ത ക്ഷേത്രങ്ങളാണ് ഈ നഗരത്തിന്റെ പ്രത്യേകത. ചരിത്രം ഇഷ്ടപെടുന്നവരേയും തീർത്ഥാടകരേയും ഒരുപോലെ ഈ നഗരം അകർഷിക്കുന്നു. പുതിയ തീരങ്ങൾ തേടി അലയുന്ന ഒരോ യാത്രികനെയും ആവേശം കൊള്ളിക്കുന്ന, അനുഭൂയിയുടെ ആഴങ്ങളിലേക്ക് കൊണ്ട് ചെന്നിക്കുന്ന നഗരമാണിവിടം.

മലനിരകളും താഴ്വരകളും പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും സന്പന്നമാണിവിടമെങ്കിൽ തന്നയും പ്രൌഢഗംബീരമായ ക്ഷേത്രങ്ങള്‍ നിങ്ങളുടെ കണ്ണില്‍ പെടാതെ പോകരുത്. അതിനാല്‍ നിങ്ങളുടെ കോയമ്പത്തൂർ യാത്രാമദ്ധ്യേ നിങ്ങള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്...

മരുതമലൈ മുരുകൻ ക്ഷേത്രം

മരുതമലൈ മുരുകൻ ക്ഷേത്രം

ശിവന്റെയും പാർവതിയുടേയും മകനായ മുരുകൻ പ്രതിഷ്ഠയായുള്ള മരുതമലൈ മുരുകൻ ക്ഷേത്രം ഇവയില്‍ പ്രശസ്തമാണ്. 12 ആം നൂറ്റാണ്ടിന്‍റെ പാരമ്പര്യം അവകാശപെടുന്ന ക്ഷേത്രം 600 അടി ഉയരത്തിൽ ഗ്രാനൈറ്റ് മലക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലക്ഷക്കണക്കിനു സന്ദർശകരും ഭക്തരുമാണ് ഈ ക്ഷേത്രത്തിലേക്ക് വർഷാവർഷം എത്തുന്നത്. പശ്ചിമഘട്ട മലനിരകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ ക്ഷേത്രത്തിന്റെ പരിസര ഭാഗങ്ങളും സുന്ദരമാണ്. അതിനാല്‍ പരിസ്ഥി സ്നേഹികളും ഫോട്ടോഗ്രാഫർമാരും ഇവിടേക്ക് എത്തിപെടാറുണ്ട്. സമാധാന അന്തരീക്ഷത്തിലായതിനാൽ തന്നെ അന്യ സംസ്ഥാന സന്ദര്‍ശകർ ഇവിടെ നിരവധിയാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം തന്നെ ആത്മീയതയുടെ യഥാർത്ഥ ചൈതന്യം ലഭിക്കുന്നതായി അനുഭവപ്പെടും.
ശാന്തമായ സ്ഥലങ്ങൾ അന്വേഷിക്കുന്നവർക്കും ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. എല്ലാത്തിനും അപ്പുറം ക്ഷേത്രത്തിന്റെ ചരിത്രവും നമ്മെ സ്വാധീനിക്കുന്നു.

ധ്യാനലിംഗ

ധ്യാനലിംഗ

ശാന്തമായ ഒരിടം ആഗ്രഹിക്കുന്നവർക്കുള്ളതാണ് ധ്യാനലിംഗ. ഒരു യോഗിക്ക് ക്ഷേത്രമായ ഇത് 1999 ൽ സദ്ഗുരു ജഗ്ഗിയാണ് സ്ഥാപിക്കുന്നത്. യോഗയുടെ പ്രധാനയിടമായ് ഇതിനെ കണക്കാക്കപെടുന്നു. ആത്മീയയുടെ പരമോന്നതയിടമാണിത്. ധ്യാനത്തിനായ് ക്ഷേത്രപ്രവേശനത്തിനു മുന്പ് തീർത്ഥകുണ്ടിൽ വെളളത്തിൽ നനയേണ്ടതായി വരും. മനസിനേയും ശരീരത്തേയും ശുദ്ധീകരിക്കുന്നതിനായാണ് ഇത്. സുന്ദരമായ ചെങ്കല്ലുകളാലും ചുണ്ണാമ്പു കല്ലുകളാലും പണികഴിച്ചിരിക്കുന്നതിനാൽ ധ്യാനലിംഗ ക്ഷേത്രം അതിന്റ വാസ്തുവിദ്യയിലും മികച്ചു നിൽക്കുന്നു. ദ്യാനലിംഗ ക്ഷേത്രത്തിന്റെ ഓരൊയിടവും സ്വസ്ഥത തരുന്നു. മനുഷ്യന്‍റെ കരവിരുതിന്റെ സൌന്ദര്യം ഇതിനോളം മികച്ച രീതിയില്‍ ആസ്വദിക്കുക പ്രയാസമാണ്.

PC- Balajijagadesh

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകർഷണം. കരികാല ചോളന്റെ കാലമായ 1-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്.. ശിവനാണിവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിനകത്തെ ആകർഷകമായ അന്തരീക്ഷമാണ് മറ്റൊരു പ്രത്യേകത. താളാത്മാകമായും ജീവസുറ്റതായതുമായ രീതിയിലാണ് ഇവിടം നമുക്ക് അനുഭവപ്പെടുക.. അന്തരീക്ഷത്തിനൊപ്പം പ്രധാനമാണ് ക്ഷേത്രത്തിന്റെ ചരിത്രവും. നടരാജ രൂപത്തിലുള്ള ശിവപ്രതിഷ്ഠയാലും വാസ്തുശില്പ വിദ്യായാലും കൂടെ ക്ഷേത്ര പ്രശസ്തമാണ്.

PC:Ssriram mt

മസാനി അമ്മൻ ക്ഷേത്ര

മസാനി അമ്മൻ ക്ഷേത്ര

ദേവിയായ ശക്തി പ്രതിഷ്ഠയായുള്ള മസാനി അമ്മൻ ക്ഷേത്രവും പ്രധാനപ്പെട്ടതാണ്. നഗരത്തില്‍ നിന്ന് മാറി ആനമലൈ എന്നിടത്ത് ക്ഷേത്രം നിലകൊള്ളുന്നത്.
ആയിരത്തിലധികമാളുകൾ ഇവിടെ തൊഴാനായെത്തുന്നു. പ്രതിഷ്ഠയായ അമ്മൻ ഭക്തരുടെ എല്ലാ വിഷമതകളും മാറ്റുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു. താടകയെ വധിക്കുന്നതിനു മുമ്പായി ശ്രീരാമൻ ഈ ക്ഷേത്രത്തിലെത്തിയതായും ഐതീഹ്യമുണ്ട്. പരിസ്ഥിതിപരമായും ക്ഷേത്രം മികച്ച ആകർഷണമാണ്. ആനമലൈ മലനിരകൾക്കു സമീപമായതിനാൽ യഥാര്‍ത്ഥ പ്രകൃതിയെ അടുത്തറിയാനും ക്ഷേത്രദർശനം പ്രയോജനപെടുത്താം.

അഷ്ടമയ വരാദ ആഞ്ചനേയർ ക്ഷേത്രം
ഹനുമാന്‍ ക്ഷേത്രമായ അഷ്ടമയ വരാദ ആഞ്ചനേയർ ക്ഷേത്രമാണ് മറ്റൊരു പ്രധാന ക്ഷേത്രം. ഹനുമാന്‍ ദിനമായ ചൊവ്വഴ്ചകളിലടക്കം നൂറു കണക്കിന് തീർത്ഥാടകർ ഇവിടേക്ക് ഒഴുകിയെത്തുന്നു. ക്ഷേത്ര ദർശനം നടത്തി ഹനുമാന്‍ ഉപഹാരം സമർപിക്കുന്നവരുടെ ജീവിതം ആശ്വാസകരവും ആനന്ദകരവുമാകുമെന്നും, അവർ ഹനുമാന്‍റെ തുണയിലായിരിക്കുമെന്നും വിശ്വസിക്കുന്നു.

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X