തണുത്തുറഞ്ഞ മഞ്ഞിന്റെ താഴ്വാരമായ സൻസ്കാർ അതിന്റെ വിന്റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ ആഘോഷങ്ങളുടെ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്
മഞ്ഞുപൊഴിയുന്ന രാവും പകലും... തണുത്തുറഞ്ഞു നിൽക്കുന്ന ഭൂമി.. പുറത്തിറങ്ങുന്നതു പോയിട്ട് ഉറക്കമെണീക്കുവാൻ പോലും തോന്നിപ്പിക്കാത്ത കാലാവസ്ഥ. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ അതിമനോഹരമായ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാഴ്ചകൾ..അതിസാഹസികർക്കു മാത്രം അതിജീവിക്കുവാൻ സാധിക്കുന്ന ഇവിടെ ഒരു വിന്റർ ഫെസ്റ്റിവൽ നടത്തുകയാണെങ്കിലോ?? അടിപൊളി എന്നല്ലേ! അതേ.. എന്നാൽ സന്‍സ്കാർ ഇതാ ഒരുങ്ങിക്കഴിഞ്ഞു.
തണുത്തുറഞ്ഞ മഞ്ഞിന്റെ താഴ്വാരമായ സൻസ്കാർ അതിന്റെ വിന്റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ ആഘോഷങ്ങളുടെ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്. ഈ വർഷത്തെ ആഘോഷങ്ങളിൽ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നറിയേണ്ടെ... സഞ്ചാരികളെ ആവേശത്തിലാക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.