രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കൊവിഡും അതിന്റെ പരിണിതഫലങ്ങളും മെല്ലെ മാറിവരികയാണ്. മാനസിക സമ്മര്‍ദ്ദങ്ങളും യാത്രകള്‍ക്കുള്ള വിലക്കും അലോസരപ്പെടുത്തുന്നതും ഭയപ്പെടുന്നതുമായ വാര്‍ത്തകളും യാത്രകള്ക്കുള്ല വിലക്കുകളും എല്ലാം ചേര്‍ന്ന് മനുഷ്യജീവിത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സമയം കഴിഞ്ഞു. ഇനി നമുക്ക് വേണ്ടത് സ്വാതന്ത്ര്യത്തോടെ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കുവാന്‍ സാധിക്കുക എന്നതാണ്, ശരീരത്തെയും മനസ്സിനെയും ഒരുപോലെ സുഖപ്പെടുത്തുന്ന യാത്രകള്‍ക്കായി ആളുകള്‍ തിരയുന്നതും ഈ കാരണത്താലാണ്.
വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ഈ അടുത്തു നടത്തിയ ഒരു പ്രവചനവും ഇതിനെ ശരിവക്കുന്നതാണ്. കൊവിഡിന് മുന്‍പുണ്ടായിരുന്ന വര്‍ഷങ്ങളേക്കാള്‍ 2022 ല്‍ യാത്രകള്‍ ശക്തിപ്രാപിക്കുമെന്നായിരുന്ന അത്. പുനരുജ്ജീവനത്തിനായുള്ള യാത്രകളിലേക്ക് ആളുകള്‍ തിരിയുമെന്നും അവനവനെ പരിഗണിച്ചുള്ള യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതില്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സെന്‍വെന്‍ച്വര്‍ എന്ന പേരില്‍ പുതിയ ട്രാവല്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നത്.

എന്താണ് സെന്‍വെന്‍ച്വര്‍
കൊവിഡ് മഹാമാരി കാരണം പ്രചാരത്തിലെത്തിയ ഒരു യാത്രാ ട്രെന്‍ഡ് എന്ന് എളുപ്പത്തില്‍ സെന്വെന്ച്വറിനെ വിളിക്കാം. 2022-ൽ ഒരു അവധിക്കാലം ചെലവഴിക്കുന്നത് സ്വയം പരിചരണത്തിന്റെ ഒരു പ്രധാന രൂപമായി മാറുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കോവിഡിന് ശേഷം അവരുടെ സമഗ്രമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളില്‍ ഒന്നായാണ് ആളുകള്‍ ഇപ്പോള്‍ യാത്രകളെ കണക്കാക്കുന്നത്. സ്വയം പരിപാലിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ആളുകള്‍ അതിലേക്കായി കടന്നുവരികയായിരുന്നു. സാഹസികതയിലൂടെയും ശ്രദ്ധാപൂർവ്വവും അർത്ഥവത്തായ പ്രവർത്തനങ്ങളിലൂടെയും ശരീരത്തെയും ആത്മാവിനെയും പോഷിപ്പിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടാണ് സഞ്ചാരികള്‍ ഇതിലേക്ക് കടന്നുവന്നത്. ജീവിത്തെ കൂടുതല്‍ പോസിറ്റീവ് എനര്‍ജിയില്‍ സ്വീകരിക്കുവാന്‍ ഇത് സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
PC:Felix Rostig

കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുകടക്കാം
നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുകടന്ന് പരിമിതികളെയും ഭയങ്ങളെയും ധൈര്യപൂര്‍വ്വം നേരിടുവാന്‍ സെന്‍വെന്‍ച്വര്‍ സഹായിക്കും. ഒരു പുതിയ വൈദഗ്ദ്ധ്യം നേടാനോ നിങ്ങൾ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത എന്തെങ്കിലും അനുഭവിക്കാനോ ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കും. പുതിയ കായികഅഭ്യാസങ്ങള് പഠിക്കുന്നതിനോ വിനോദങ്ങളില്‍ പങ്കെടുത്തുന്നതിനോ ഒക്കെയായി ഇറങ്ങിച്ചെല്ലുവാന്‍ ഇത് ആളുകളെ സഹായിക്കുന്നു.

ഇതാണ്
ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് മാറി നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു അനുഭവത്തിലേക്ക് ഡൈവിംഗ് ചെയ്യുന്നതാണ് ഒരു സെൻവെഞ്ചർ. ആളികളെ സജീവമായിരിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് സെൻവെഞ്ചർ.
PC:Mark Harpur

രക്ഷപെടലല്ല, മറിച്ച് ഇറങ്ങിച്ചെല്ലലാണ്
പാൻഡെമിക്കിന് ശേഷം, ശാരീരികവും മാനസികവുമായ ക്ഷേമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകള്‍സ കൂടുതല്‍ സംസാരിക്കുകയും അറിയുവാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നു. ഹോളിസ്റ്റിക് ഹീലിംഗ്, ആയുർവേദം, മൈൻഡ്ഫുൾനസ്, മെഡിറ്റേഷൻ എന്നിവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി അവരുടെ അവധിക്കാലത്ത് 'സെൻ' തേടുന്ന കൂടുതൽ ആളുകളുമായി യാത്രയുടെ മുഖം മാറ്റി. യാത്ര എന്നത് ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമല്ല, മറിച്ച് പ്രകൃതിയുമായി ബന്ധപ്പെടാനും പുനരുജ്ജീവിപ്പിക്കാനും ഉള്ള ഒരു മാർഗമാണ്.
PC:Zach Betten

നാലേ നാല് ഘടകങ്ങള്‍
സെൻവെഞ്ചർ എന്നത് സാഹസികതയുടെയും വിശ്രമത്തിന്റെയും സമുചിതമായ സന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. ഈ ആശയം പര്യവേക്ഷണം & സാഹസികത, വിശ്രമം & ശ്രദ്ധ, ഡിസൈൻ & ലക്ഷ്വറി, പാചക & ആഹ്ലാദം എന്നീ നാല് പ്രധാന വശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇവയെല്ലാം സംയോജിപ്പിച്ച് സന്തുലിതവും ആഡംബരപൂർണ്ണവുമായ മൊത്തത്തിലുള്ള അനുഭവം സൃഷ്ടിക്കുകയാണ് സെൻവെഞ്ചർ ചെയ്യുന്നത്.
PC:Alif Ngoylung

തിരിച്ചറിയുന്നു
ഈ അടുത്തകാലത്ത് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം ആളുകളും യാത്രകള്‍ ഇല്ലാതാകുന്നതു വരെ തങ്ങളുടെ സുഖത്തിനും ക്ഷേമത്തിനും യാത്ര എത്രത്തോളം പ്രധാനമാണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. തങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിന് യാത്ര സഹായിക്കുന്നു എന്ന തിരിച്ചറിവാണ് ആളുകളെ വീണ്ടും യാത്രയിലേക്കെത്തിക്കുന്നത്.
PC:Sergey Pesterev

ഇന്ത്യയില്‍ സെൻവെഞ്ചറിന് പറ്റിയ സ്ഥലങ്ങള്‍
ആത്മീയവും ശാരീരികവും മാനസീകവുമായ ഒരു പുനരുജ്ജീവനത്തിന് പറ്റിയ നിരവധി ഇടങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയില്‍ സെൻവെഞ്ചറിന് പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം
യോഗയ്ക്കും മറ്റു ഹീലിങ് തെറാപ്പികള്‍ക്കുമായി കേരളവും ഡെറാഡൂണും, ട്രക്കിങ്ങിനായി മണാലി, സിക്കിം, ലഡാക്ക്, ബംഗീ ജംപിങ്ങിനും വാട്ടര്‍ റാഫ്റ്റിങ്ങിനുമായി ഋഷികേശ്, സര്‍ഫിങ്ങിനായി കോവളം, ഗോവ, മഹാബലിപുരം, വാട്ടര്‍ സ്പോര്ട്സുകള്ക്കായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, വൈല്‍ഡ് ലൈഫ് സഫാരിക്കായി കന്‍ഹാ ദേശീയോദ്യാനം, രണ്ഥംഭോര്സ ഗിര്‍ ദേശീയോദ്യാനം തുടങ്ങിയവ ഉണ്ട്.

അന്താരാഷ്ട്ര സെൻവെഞ്ചര്‍ ലൊക്കേഷനുകള്‍
ബീച്ച് ലൈഫിനും വാട്ടര്‍ സ്പോര്‍ട്സുകള്‍ക്കുമായി മാലദ്വീപ്, സര്‍ഫിങ്ങിനായി ശ്രീലങ്ക, വൈല്‍ഡ്ലൈഫ് സഫാരിക്കായി ബോട്സ്വാനയും കെനിയയും, ജംഗിള്‍ ട്രക്കിങ്ങിനും സിപ്ലൈനുമായി തായ്ലന്ഡ്, ഹൈക്കിങ്ങിനും ട്രക്കിങ്ങിനുമായി സ്വിറ്റിസര്‍ലന്‍ഡ്, നേപ്പാള്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ പട്ടികയിലുണ്ട്.
PC:Jeremy Bishop
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
ജൂണ്‍ മാസത്തിലെ കര്‍ണ്ണാടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!