Search
  • Follow NativePlanet
Share
» »നടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെ

നടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെ

ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കേണ്ട ഴാങ്ജിയാജി ഗ്സാസ് പാലത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ആകാശത്തിലൂടെ ഒന്നു നടന്നാലോ... വെറുതേയല്ല, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും നീളമുള്ള ആകാശപ്പതിയിലൂടെ ഒരു നടത്തം... പറഞ്ഞുവരുന്നത് അങ്ങ് ചൈനയിലെ ഒരു ആകാശപ്പാതയെക്കുറിച്ചാണ്. ഴാങ്ജിയാജി ഗ്സാസ് പാലം. ലോകത്തിലെ ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരത്തിലുള്ളതുമായ ഴാങ്ജിയാജി ഗ്സാസ് പാലം എന്നും സഞ്ചാരികള്‍ക്ക് ഒരു കൗതുകമാണ്. ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കേണ്ട ഴാങ്ജിയാജി ഗ്സാസ് പാലത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ഴാങ്ജിയാജി ഗ്സാസ് പാലം

ഴാങ്ജിയാജി ഗ്സാസ് പാലം

ചൈനയിലെ ഹുനാനിലെ വുലിംഗ്യുവാൻ പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്ന ലോകോത്തര ആകാശപ്പാതയാണ് ഴാങ്ജിയാജി ഗ്സാസ് പാലം 2016 ഓഗസ്റ്റ് 20 -ന് പൊതുജനങ്ങൾക്കായി തുറന്ന ഈ പാലം തുറന്ന സമയത്ത് ലോകത്തിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഉയരമുള്ളതുമായ ഗ്ലാസ് അടിത്തട്ട് പാലമായിരുന്നു.
PC:HighestBridges

പാറകള്‍ക്കിടയിലായി

പാറകള്‍ക്കിടയിലായി

ഹുനാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഴാങ്ജിയാജി നാഷണൽ ഫോറസ്റ്റ് പാർക്കിലെ രണ്ട് പർവത പാറകൾക്കിടയിലുള്ള മലയിടുക്കിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാലത്തിന് 430 മീറ്റർ (1,410 അടി) നീളവും 6 മീറ്റർ (20 അടി) വീതിയും ഉണ്ട്,. ഇത് നിലത്തിന് മുകളിൽ 300 മീറ്റർ (980 അടി) തൂങ്ങി കിടക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇസ്രായേലി ആർക്കിടെക്റ്റ് ഹൈം ഡോട്ടനാണ് പാലം രൂപകൽപന ചെയ്തത്.
PC:commons.wikimedia

വിള്ളലുവീണ ഗ്ലാസുകള്‍

വിള്ളലുവീണ ഗ്ലാസുകള്‍

സുതാര്യമായ ഗ്ലാസില്‍ ആണ് പാലത്തിന്‍റെ നടപ്പാട നിര്‍മ്മിച്ചിരിക്കുന്നത്. കോയിലിംഗ് ഡ്രാഗൺ ക്ലിഫ് സ്കൈവാക്ക് എന്ന പേരിലാണ് ഈ പാലം അറിയപ്പെടുന്നത്.
സഞ്ചാരികള്‍ക്ക് സാഹസികതയുടെ അങ്ങേയറ്റം ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ഇതുവഴി നടന്ന് പോകുമ്പോള്‍ ഗ്ലാസുകളില്‍ വിള്ളലുകള്‍ വീഴുന്നതം പൊട്ടി അടരുന്നതായുള്ള സ്വരവും ആണ് ഇതിലൂടെയുള്ള യാത്രയുടെ ഏറ്റവും പേടിപ്പിക്കുന്ന ഭാഗവും ആവേശമുണര്‍ത്തുന്നതും. പാലത്തില്‍ കയറുന്നവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ആണിങ്ങനെ ഒരുക്കിയിരിക്കുന്നത്.

PC:Sunyiming

കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതികാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

 ഒരു സമയം 600 പേര്‍

ഒരു സമയം 600 പേര്‍

ഒരേ സമയത്ത് 600 പേര്‍ക്ക് മാത്രമാണ് പാലത്തില്‍ നില്‍ക്കുവാന്‍ സാധിക്കുക. സന്ദര്‍ശകരെ ബാച്ചുകളായാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. മൂന്ന് തരത്തിലുള്ള ടിക്കറ്റുകളാണ് ഇവിടെ ലഭ്യമാകുന്നത്. ഗ്കാന്‍ കാന്യന്‍ മാത്രം കാണുവാന്‍ സാധിക്കുന്ന ടിക്കറ്റ് എ, ഗ്രാന്‍ഡ് കാന്യനും ഗ്ലാസ് ബ്രിഡ്ജും കാണുവാന്‍ സാധിക്കുന്ന ടിക്കറ്റ് ബി, ഗ്ലാസ് ബ്രിഡ്ജിലേക്ക് മാത്രം പ്രവശനാനുമതിയുള്ള ടിക്കറ്റ് സി എന്നിവയാണവ. ഉച്ചകഴിഞ്ഞ് മാത്രമാണ് ടിക്കറ്റ് സി ഉപയോഗിക്കുന്നത്. നിങ്ങൾക്ക് രാവിലെ പാലം സന്ദർശിക്കണമെങ്കിൽ, മലയിടുക്ക് കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നിങ്ങൾ ടിക്കറ്റ് ബി വാങ്ങണം.

PC:David choen

നിര്‍മ്മാണം ഇങ്ങനെ

നിര്‍മ്മാണം ഇങ്ങനെ

പാലം നിർമ്മിക്കാൻ, എഞ്ചിനീയർമാർ മലയിടുക്കിലെ മതിലുകളുടെ അരികുകളിൽ നാല് സപ്പോര്‍ട്ടിങ് പില്ലറുകളും സ്ഥാപിച്ചു. 120 ലധികം ഗ്ലാസ് പാനലുകളുള്ള ഒരു മെറ്റൽ ഫ്രെയിം ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പാനലുകളിൽ ഓരോന്നും മൂന്ന് പാളികളുള്ളതും ടെമ്പർഡ് ഗ്ലാസിന്റെ 5.1 സെന്റിമീറ്റർ കട്ടിയുള്ള (2 ഇഞ്ച്) സ്ലാബാണ്. പാലത്തിന്റെ അടിഭാഗത്ത് മൂന്ന് നീണ്ട സ്വിംഗുകൾ ഘടിപ്പിച്ചിരിക്കുന്നു.

PC:Sunyiming

പാലത്തിനു മുകളില്‍ നിന്നുള്ള ബംഗീ ജംപിങ്

പാലത്തിനു മുകളില്‍ നിന്നുള്ള ബംഗീ ജംപിങ്

ലോകത്തിലെ ഏറ്റവും ഉയർന്ന ബങ്കി പ്ലാറ്റ്ഫോമാണ് ആണ് ഴാങ്ജിയാജി ഗ്സാസ് പാലത്തിനു മുകളില്‍ ഒരുക്കിയിരിക്കുന്നത്. 300 മീറ്റർ (984 അടി) ഡ്രോപ്പ് ആണ് ഇതിനുള്ളത്. ഗ്ലാസ് പാലത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ബങ്കി പ്ലാറ്റ്ഫോം പരമാവധി 30 പേരെ ആണ് ഒരേ സമയം അനുവദിക്കുക, 2020 ഡിസംബർ 15 ന് ആണ് സന്ദര്‍ശകര്‍ക്കായി ഇത് തുറന്നു കൊടുത്തത്.

അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

Read more about: world bridge interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X