Search
  • Follow NativePlanet
Share
» » യാത്ര നിശ്ചയിക്കുന്ന കടുവയും എലിയും! ചൈനീസ് രാശി പറയും ഇനി യാത്രകളെങ്ങോട്ടെയ്ക്കെന്ന്!

യാത്ര നിശ്ചയിക്കുന്ന കടുവയും എലിയും! ചൈനീസ് രാശി പറയും ഇനി യാത്രകളെങ്ങോട്ടെയ്ക്കെന്ന്!

ഈ വർഷത്തെ യാത്രകളൊക്കെ എങ്ങോട്ട് എപ്പോൾ പോകണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ? ഇഷ്ടംപോലെ സ്ഥലങ്ങൾ പട്ടികയിൽ ഉള്ളതുകൊണ്ട് എവിടേക്ക് ആദ്യം പോകണമെന്നായിരിക്കും കൺഫ്യൂഷൻ! ആ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കാം. ഇതാ ചൈനീസ് രാശിക്കലണ്ടർ പറയുന്നതനുസരിച്ച് ഈ വർഷത്തെ യാത്രകൾ എവിടേക്ക് വേണമെന്നു നോക്കാം.

Cover PC: Anastasiia Tarasova

എലി വർഷം

എലി വർഷം

1912, 1924, 1936, 1948, 1960, 1972, 1984, 1996, 2008, 2020

ചൈനീസ് വിശ്വാസം അനുസരിച്ച് എലി വർഷത്തിൽ ജനിച്ച ആളുകൾ എല്ലാ കാര്യങ്ങളിലും വളരെയധികം ആകാംക്ഷയുള്ളവർ ആണ്. നന്നായി സമൂഹത്തിൽ ഇടപഴകുന്ന, ബുദ്ധി പരമാവധി ഉപയോഗിക്കുന്ന ആളുകളാണ് ഇവർ
എലി വർഷത്തിലുള്ള ആളുകൾക്ക് യാത്ര പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്ന് വിയറ്റ്നാം ആണ്. കാഴ്ചകളിലെ വ്യത്യസ്തതയും നിങ്ങളുടെ കൗതുകത്തെ വീണ്ടും പ്രചോദിപ്പിക്കുന്നതുമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. ഹാനോയ്, ഹോ ചിമിൻ സിറ്റി, ഹാലോങ് ബേ,ഹോയ് ആൻ തുടങ്ങിയവ അതിൽ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ്. പർവ്വത നിരകളും ബീച്ചുകളും മഞ്ഞുപൊഴിയുന്ന കൊടുമുടികളും എല്ലാം കണ്ട്, ആൾത്തിരക്കിന്റെ മടുപ്പില്ലാതെ, ഇഷ്ടംപോലെ ആസ്വദിക്കുവാൻ പറ്റിയ ഒരു യാത്രയാണ് വിയറ്റ്നാം വാഗ്ദാനം ചെയ്യുന്നത്.

PC:Chris Slupski/Unslash

കാള വർഷം

കാള വർഷം

1913, 1925, 1937, 1949, 1961, 1973, 1985, 1997, 2009

കാള വർഷത്തിൽ ജനിച്ച ആളുകൾ സത്യസന്ധരും ക്ഷമീശീലം ഉള്ളവരും ആയിരിക്കും. എന്നാൽ, കാര്യങ്ങളിൽ നിർബന്ധ ബുദ്ധി ഒരേ സമയം ഇവർക് നല്ലതും ദോഷവുമാണ്. ഇവരുടെ മനസ്സ് മാറ്റുക എന്നത് എളുപ്പമുള്ള ഒരു കാര്യമേയല്ല.
ശാന്തരായിരിക്കുവാൻ ആഗ്രഹിക്കുന്ന ഈ വർഷക്കാർക്ക് ഇത്തവണത്തെ യാത്രകളിൽ തീർത്തും ശാന്തമായ മ്യാൻമാർ തന്നെ തിരഞ്ഞെടുക്കാം. ക്ഷേത്രനഗരമായ ബെഗാനിൽ തുടങ്ങുന്ന യാത്രകൾ ഇവിടുത്തെ നീണ്ടുകിടക്കുന്ന കടൽത്തീരങ്ങളിലേക്കു നീട്ടാം. അതിമനോഹരമായ കോട്ടേജുകളിൽ കടലിന്റെയും കാടിന്‍റെയും സൗന്ദര്യം ആസ്വദിക്കാം. ഇവിടുത്ത കടൽഭക്ഷണങ്ങളും കടൽ കാഴ്ചകളും സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്നതാണ്.

PC:Charlie Costello

കടുവ വ‍ർഷം

കടുവ വ‍ർഷം

1914, 1926, 1938, 1950, 1962, 1974, 1986, 1998, 2010

ഏതു തരത്തിലുള്ള റിസ്കുകുകള്‍ എടുക്കുവാനും തയ്യാറാകുന്ന ഇവര്‍ അപരിചിതരുമായി അടുക്കുന്നവരും കൂടിയാണ്. ആത്മവിശ്വാസം കാണിക്കുന്നവരും സാഹസികരുമായ ഇവർ ക്ക് ഈ വർഷത്തെ യാത്രയിൽ തായ്ലൻഡ് തിരഞ്ഞെടുക്കാം.
ഓരോ ചുവടിലും സാഹസികത കാത്തിരിക്കുന്ന തായ്ലൻഡ് സ്ഥിരം കാണുന്ന ബീച്ചും ക്ഷേത്രങ്ങളും അല്ലാതെ നിരവധി കാഴ്ചകളുടെ സ്ഥലം കൂടിയാണ്. കാടു മൂടിക്കിടക്കുന്ന ദ്വീപുകളും അവിടേക്കുള്ള സാഹസിക യാത്രകളും എത്തിച്ചേരുമ്പോഴുള്ള രസകരമായ അനുഭവങ്ങളും അതിനുള്ളിലെ സാഹസികതകളും ഇവിടെ പരീക്ഷിക്കാം.

PC:Colton Duke/Unsplash

മുയൽ വർഷം

മുയൽ വർഷം

1915, 1927, 1939, 1951, 1963, 1975, 1987, 1999, 2011

ഒരുപാട് കഴിവുള്ളവരും അതിലെല്ലാം തിളങ്ങി നിൽക്കുന്നവരുമാണ് മുയൽ വർഷത്തിൽ ജനിച്ചവർ. ചരിത്രം നടന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. കലയും സംസ്കാരവും തേടിയുള്ള യാത്രകളും ഇവർക്ക് പ്രിയപ്പെട്ടതാണ്.
ഇതെല്ലാം ചേരുന്ന പാലാവാൻ ഇത്തവണത്തെ യാത്രകൾക്ക് തിരഞ്ഞെടുക്കാം.
ഊഷ്ണമേഖലാ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമാ ഇവിടം പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകൾക്ക് പ്രസിദ്ധമാണ്. അപൂർവ്വ ജീവജാലങ്ങൾ, കടലിലെ ലോകം, അവിടുത്തെ വൈവിധ്യം തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ പരിചയപ്പെടുവാനുണ്ട്. പവിഴപ്പുറ്റുകളുടെ മറ്റൊരു ലോകം ഇവിടം നിങ്ങൾക്ക് കാണിച്ചുതരുന്നു. ഫിലിപ്പിയൻസിലെ മറ്റു കാഴ്ചകളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും സമയം പോലെ യാത്ര നീട്ടുകയും ചെയ്യാം.

PC:Robin P/Unsplash

ഡ്രാഗൺ വർഷം

ഡ്രാഗൺ വർഷം

1916, 1928, 1940, 1952, 1964, 1976, 1988, 2000, 2012

ജന്മനാ നേതൃത്വപാടവം ഉള്ളവരും ആളുകളെ എളുപ്പത്തിൽ ആകർഷിക്കുവാൻ കഴിയുന്നവരും ആണ് ഡ്രാഗൺ വർഷത്തിൽ ജനിച്ചവർ. സാഹസികതയും റൊമാൻസും ഒരുപോലെ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ധൈര്യമായി ശ്രീലങ്ക തിരഞ്ഞെടുക്കും. ഇവിടുത്തെ ഉവാ എന്ന സ്ഥലം നിങ്ങളുടെ യാത്രാ മോഹങ്ങളെ പൂർത്തികരിക്കുവാനുള്ള ഇടമാണ്.
തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കൃഷികളും പോലെ മനസ്സിലെ തണുപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. എവിടെതിരിഞ്ഞാലും പച്ചപ്പിന്‍റെ കാഴ്ചകൾ മാത്രമാണ് ഇവിടെ കാണുവാനുള്ളത്.

PC:Pasha Chusovitin/Unsplash

പാമ്പ് വർഷം

പാമ്പ് വർഷം

1917, 1929, 1941, 1953, 1965, 1977, 1989, 2001, 2013

ശാന്തരും ബുദ്ധിമാന്മാരുമാണ് പാമ്പ് വർഷത്തിൽ ജനിച്ചവർ എന്നാണ് ചൈനീസ് വിശ്വാസം. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുകാണണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരങ്ങളിലെ സ്വർഗ്ഗമായ മാലദ്വീപ് യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ബീച്ചുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. കടലിനോട് ചേർന്നുള്ള കോട്ടേജുകളും കണ്ണീർ പോലെ തെളിഞ്ഞ വെള്ളവും സാഹസിക വിനോദങ്ങളും ചേരുന്നതാണ് മാലദ്വീപ് യാത്ര,

PC:Rayyu Maldives/Unsplash

കുതിര വർഷം

കുതിര വർഷം

1918, 1930, 1942, 1954, 1966, 1978, 1990, 2002, 2014

എല്ലായ്പ്പോഴും ഉന്മേഷം നിറഞ്ഞ് നില്‌‍ക്കുന്നവരാണ് കുതിരവർഷത്തിൽ ജനിച്ചവർ. അതുകൊണ്ടുതന്നെ യാത്രയ്ക്കായി അത്തരത്തിൽ എനർജിയും വൈബും ഉള്ള, ഒരു നിമിഷം പോലും വിശ്രമിക്കാത്ത തരത്തിലുള്ള ഒരിടം വേണം തിരഞ്ഞെടുക്കുവാൻ. നമ്മുടെ യാത്രയിൽ ഇത് ദുബായ് ആണ്. ബുർജ് ഖലീഫ, മാളുകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ഷോപ്പിങ് സ്ഥലങ്ങൾ എന്നിങ്ങനെ അടിച്ചുപൊളിക്കുവാൻ വേണ്ടതെല്ലാം ദുബായിൽ ഉണ്ട്. ക്രൂസ് യാത്രയാണ് ഇവി‍ടെ പരീക്ഷിക്കുവാൻ സാധിക്കുന്ന മറ്റൊരു കാര്യം.

PC:David Rodrigo/Unsplash

ആട് വർഷം

ആട് വർഷം

1919, 1931, 1943, 1955, 1967, 1979, 1991, 2003, 2015

ആളുകളുമായി ഇടപഴകുവാനും നന്നായി പെരുമാറുവാനും സാധിക്കുന്നവരാണ് ആട് വർഷത്തിൽ ജനിച്ചർ. അരുമയായി പെരുമാറുന്ന ഇവർ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം കൂടിയാണ്. ഈ വർഷത്തെ യാത്രകളിൽ ആട് രാശിക്കാർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലം വിയറ്റ്നാം ആണ്. തലസ്ഥാനമായ ലാവോസ് അതിമനോഹരമായ കുറേയധികം കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ്. സാഹസിക വിനോദങ്ങൾക്ക് പറ്റിയ സ്ഥലമാണിത്. വാട്ടർ സ്ലൈഡിങ്, ഹോട്ട് എയർ ബലൂൺ തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള എല്ലാ സാഹസിക വിനോദങ്ങളും ഇവിടെ ചെയ്യാം.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ പുതിയ ആളുകളെ പരിചയപ്പെടുവാനും സാധിക്കും.

PC:Krisztian Tabori/Unsplash

പൂവൻകോഴി വർഷം

പൂവൻകോഴി വർഷം

1921, 1933, 1945, 1957, 1969, 1981, 1993, 2005, 2017

സാഹസികതയെ ഇഷ്ട്പെടുന്നവരാണ് ഈ രാശിക്കാർ, ലോകം കാണുവാനും പുതിയ കാഴ്ചകൾ തേടിപ്പോകുവാനുമെല്ലാം ഇവർ എന്നും താല്പര്യപ്പെടുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് ഇവർ.

ഒരു യാത്രയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ജപ്പാനിലേക്ക് ഈ വർഷം യാത്ര ചെയ്യാം. സമുദ്രവും മലകളും കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ശാന്തമായ നഗരങ്ങളും ആൾപ്പാർപ്പില്ലാത്ത ഗ്രാമങ്ങളും ഇവിടെ കാണാം. ഡ്രൈവ് ചെയ്തു പോകുവാൻ സാധിക്കുന്ന ഇഷ്ടംപോലെ ചെറുനഗരങ്ങൾ ഇവിടെയുണ്ട്.

PC:Tianshu Liu/Unsplash

കുരങ്ങ് വർഷം

കുരങ്ങ് വർഷം

1920, 1932, 1944, 1956, 1968, 1980, 1992, 2004, 2016

ചൈനീസ് രാശിയനുസരിച്ച് ആത്മവിശ്വാസമുള്ളവരും ആകാംക്ഷ നിറഞ്ഞവരുമാണ് ഈ രാശിയിൽ ജനിച്ചവർ. എന്തുകാര്യത്തിലും ഏതു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്തുവാൻ ഇവർക്ക് സാധിക്കും. തീരെ അടങ്ങിയിരിക്കാത്ത ഇവര്‍ക്ക് ഇത്തവണ പോകുവാൻ പറ്റിയ ഇടം കംബോഡിയയിലെ സീയെം റീപ്പ് ആണ്. നെൽപ്പാടങ്ങൾ മുതൽ മഴക്കാടുകൾ വരെ നീണ്ടുകിടക്കുന്ന കാഴ്ചകൾ ഇവിടെയുണ്ട്. പുരാതനങ്ങളായ ക്ഷേത്രങ്ങളും ചരിത്രയിടങ്ങളും ഇവിടെ കാണാം.

PC:Marc St/Unsplash

നായ വർഷം

നായ വർഷം

1922, 1934, 1946, 1958, 1970, 1982, 1994, 2006, 2018

വിശ്വസിക്കുവാനും ആശ്രയിക്കുവാനും കഴിയുന്നവരാണ് നായ വർഷത്തിൽ ജനിച്ചവർ. നീണ്ട അവധിക്കാലമാണ് അതുകൊണ്ട് ഇവർക്ക് ഏറ്റവും യോജിച്ചത്. ആത്മീയ യാത്രകൾക്കാണ് ബാലി പേരുകേട്ടിരിക്കുന്നത്. വാസ്തുവിദ്യയിലെ വിസ്മയം ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് നിർമ്മിതികൾ ഇവിടെയങ്ങോളമിങ്ങോളം കാണാം. നാടോടിക്കഥകൾ ഇവിടുത്തെ സ്ഥലങ്ങൾക്ക് വേറിട്ടൊരു പരിവേഷം നല്കുന്നു.

PC:Kharl Anthony Paica/Unsplash

വരാഹ വർഷം

വരാഹ വർഷം

1923, 1935, 1947, 1959, 1971, 1983, 1995, 2007, 2019

എല്ലാകാര്യങ്ങളിലും തൃപ്തി കാണിക്കുക എന്നത് വളരെ വലിയ കാര്യമാണ്. വഹാര വർഷത്തിൽ ജനിച്ച ആളുകൾ ഇക്കാര്യത്തിൽ ഏറെ മുന്നിൽനിൽക്കുന്നു. അനുകമ്പയാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകുന്ന ഇവർ ഈ വര്‍ഷത്തെ യാത്രകൾക്കായി തായ്‌വാനിലെ ടൈറ്റുങ്ങ് തിരഞ്ഞെടുക്കാം. ലോകത്തിലെ ഏറ്റവും സൗഹൃദപരമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്. ലിയൂഷാൻ പാർക്ക് ആണ് ഇവിടുത്തെ മനോഹരമായ കാഴ്ച.

PC:YULUN CHANG/Unsplash

699 കിമി വെറും എട്ടരമണിക്കൂറിൽ! വന്ദേഭാരത് ട്രെയിനുകൾ പൊളിയാണ്! കൂടുതൽ ദൂരം, കുറഞ്ഞ സമയത്തിൽ!699 കിമി വെറും എട്ടരമണിക്കൂറിൽ! വന്ദേഭാരത് ട്രെയിനുകൾ പൊളിയാണ്! കൂടുതൽ ദൂരം, കുറഞ്ഞ സമയത്തിൽ!

പുതുവർഷത്തിലെ പുത്തന്‍ യാത്രകൾ...രാശിപോലെ യുകെ മുതൽ ജമൈക്ക വരെപുതുവർഷത്തിലെ പുത്തന്‍ യാത്രകൾ...രാശിപോലെ യുകെ മുതൽ ജമൈക്ക വരെ

Read more about: travel interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X