Search
  • Follow NativePlanet
Share
» »അപകടം പതിയിരിക്കുന്ന പാതയിലൂടെയൊരു യാത്ര

അപകടം പതിയിരിക്കുന്ന പാതയിലൂടെയൊരു യാത്ര

അപകടങ്ങൾ ഓരോ വളവിലും പതുങ്ങിയിരിക്കുന്ന സോജി ലാ ജമ്മു കാശ്മീരിലെ ഏറ്റവും പേടിപ്പെടുത്തുന്നതും അതേ സമയം സാഹസികവുമായ ഇടമാണ്...

വെറും ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവിതം മുഴുവൻ നഷ്ടമാകുവാന്‍..എന്നിട്ടും ഈ നാട് തേടി സഞ്ചാരികൾ എത്തുന്നതിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ... സാഹസികതയും അതിനോട് ചേർന്നു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകളും.... അപകടങ്ങൾ ഓരോ വളവിലും പതുങ്ങിയിരിക്കുന്ന സോജി ലാ ജമ്മു കാശ്മീരിലെ ഏറ്റവും പേടിപ്പെടുത്തുന്നതും അതേ സമയം സാഹസികവുമായ ഇടമാണ്...സോജി ലായുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ജീവൻ പണയം വെച്ചൊരു യാത്ര

ജീവൻ പണയം വെച്ചൊരു യാത്ര

തിരിച്ചു വന്നില്ലെങ്കിലും അല്ലെങ്കിൽ ഈ യാത്രയോടെ ജീവിതം അവസാനിച്ചാലും കുഴപ്പമില്ല എന്നൊക്കെ കരുതുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ സോജി ലാ പാസിലേക്കൊരു യാത്ര പോകാം. ശ്രീനഗറിനും ലേയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന സോജി ലാ ലഡാക്കിന്ഡറെ കവാടം എന്നും അറിയപ്പെടുന്നുണ്ട്. കാശ്മീരിലെ സ്വര്‍ഗ്ഗതുല്യമായ ഇടം എന്നറിയപ്പെടുന്ന സോൻ മാർഗിലാണ് സോജിലായുള്ളത്. പുൽമേടും താഴ്വരകളും ഒക്കെ നിറഞ്ഞ ഇടമാണ് സോന്മാർഗ്ഗെങ്കിൽ സോജി ലാ അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് എന്നുതന്നെ പറയാം..

PC:wikimedia

സോജി ലാ

സോജി ലാ

ഹിമാചലിലെ ഏറ്റവും ഉയരമറിയതും അതേ സമയം അപകടകാരിയുമായ മലമ്പാതകളിലൊന്നാണ് സോജി ലാ. ദേശീയപാത ഒന്നിൽ ശ്രീ നഗറിനും ലേയ്ക്കും ഇടിയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാശ്മീർ വാലിയെയും ദ്രാസ് വാലിയെയും തമ്മിൽ വേർതിരിക്കുന്ന ഈ പാത അവിടുത്തെ പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നു കൂടിയാണ്.

PC:Kondephy

 മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട്

മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട്

ഉണ്ട് എന്നു വിശ്വസിക്കപ്പെടുന്ന വഴിയിലൂടെയ കടന്നു പോകുന്നത് മാത്രമല്ല, ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഏറെ ഭയപ്പെടുത്തുന്നതാണ്. സമുദ്ര നിരപ്പിൽ നിന്നും 3465 മീറ്റർ ഉയരത്തിലുള്ള നിൽപ്പും മഞ്ഞു മലകളായും മഞ്ഞ് മരുഭൂമികളാലും അതിർത്തി തീർക്കുന്ന കുന്നുകളും ഒക്കെ ഇതിന്‍റെ ഭാഗമാണ്. ഇത് കൂടാതെ താഴ്വരകളും വനങ്ങളും ഇവിടെയുണ്ട്.

PC:VinayakPhadatare

ദേശീയപാത ഒന്നിലൂടെ

ദേശീയപാത ഒന്നിലൂടെ

ലേയെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന നാഷനല്‍ ഹൈവേ ഒന്നിലൂടെ മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടെയത്തൊന്‍ കഴിയൂ. ഉറിയിൽ തുടങ്ങി ബാരാമുള്ള, ശ്രീനഗർ,സോജി ലാ, ദ്രാസ്, കാർഗിൽ വഴി ലേയിൽ എത്തിപ്പെടുന്ന പാതയാണിത്, വലിയ കുന്നുകളിലൂടെയും ചുരങ്ങളിലൂടെയും ഒക്കെ കടന്നു പോകുന്നതിനാൽ സാഹസികമാ അനുഭവമായിരിക്കും ഇത് നല്കുക.

PC:Deepshikha chouhan

യാത്ര ജീവൻ പണയംവച്ചു മാത്രം

യാത്ര ജീവൻ പണയംവച്ചു മാത്രം

റോഡിന്റെ വിശേഷങ്ങളൊക്കെ കേട്ട് എന്നാൽ അങ്ങു പോയേക്കാം എന്നു കരുതിയാൽ അതു നടക്കണം എന്നില്ല. ഈ റോഡിലൂടെയുള്ള യാത്ര മിക്കവാറും ജീവൻ പണയംവെച്ചിട്ടുള്ള ഒന്നു തന്നെയായിരിക്കും. മഞ്ഞും ചെളിയും പുതഞ്ഞു കിടക്കുന്ന പാതയും കനത്ത മഞ്ഞു വീഴ്ചയും വണ്ടിയെപ്പോലും പറപ്പിക്കുന്ന കാറ്റും ഒക്കെ ചേരുമ്പോൾ എങ്ങനെയാണ് പേടിക്കാതിരിക്കുക.

PC: Yogeshgupta26

തണുപ്പുകാലം അതികഠിനം

തണുപ്പുകാലം അതികഠിനം

തണുപ്പുകാലത്ത് അതികഠിനമായ മഞ്ഞു വീഴ്ചയാണ് ഇവിടെ അനുഭപ്പെടുക. അതുകൊണ്ടു തന്നെ ആ സമയത്തൊന്നും ഇവിടെ എത്തിപ്പെടുവാൻ സാധിക്കുന്നത് ആലോചിക്കുകയേ വേണ്ട. ഒരു ചെറിയ വണ്ടിക്കു പോലും കടന്നു പോകുവാൻ പറ്റാത്ത വിധത്തിൽ മഞ്ഞു മൂടിക്കിടക്കുകയായിരിക്കും ഇവിടെ. ഇങ്ങോട്ടേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തണുപ്പുകാലം ഒഴിവാക്കാൻ ശ്രമിക്കാം.

ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!! ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!!

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

PC:Anwaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X