Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുച്ചിറപ്പള്ളി » കാലാവസ്ഥ

തിരുച്ചിറപ്പള്ളി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തിരുച്ചിറപ്പള്ളി സന്ദര്‍ശനത്തിന് അനുയോജ്യ സമയം. പ്രശസ്തമായ ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ ഈ സമയത്താണ് അരങ്ങേറുക. 

വേനല്‍ക്കാലം

ചൂടുകൂടിയതും വരണ്ടതുമായ കാലാവസ്ഥയാകും ഏറെ സമയവും. വൈകുന്നേര സമയങ്ങളില്‍ ചൂടിന് ആശ്വാസം ലഭിക്കാറുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളുന്ന വേനലില്‍ 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. നഗരം സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയമല്ല ഇത്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം. നല്ല തോതില്‍ മഴ ലഭിക്കുന്ന ഈ സമയം താപനിലയില്‍ കുറവ് അനുഭവപ്പെടാറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. 19 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കും ഈ സമയം താപനില.