Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി: പൈതൃകവും ആധുനികതയും ഇഴചേരുന്ന കാഴ്ചകള്‍

18

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ട്രിച്ചി അല്ലെങ്കില്‍ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ പ്രധാന വ്യവസായ നഗരങ്ങളില്‍ ഒന്നാണ്. ജില്ലാ ആസ്ഥാനം കൂടിയായ ഇവിടം തമിഴ്നാട്ടിലെ നാലാമത്തെ വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൂടിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. പൈതൃകത്തിനൊപ്പം ആധുനികതയും ഇഴചേരുന്ന കാഴ്ചകളാണ് നഗരം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

പേരിന് പിന്നില്‍

നിരവധി കഥകള്‍ ഉണ്ടെങ്കിലും തൃശിരപുരം എന്ന പേരില്‍ നിന്നാണ് തിരുച്ചിറപ്പള്ളി എന്ന വാക്ക് ഉണ്ടായതെന്നതിനാണ് ഏറെ പ്രചാരം. മൂന്നുതലയുള്ള തൃശിര എന്ന രാക്ഷസ രൂപം നഗരത്തിന് സമീപം വന്ന ശിവനെ ധ്യാനിച്ച് നിരവധി അനുഗ്രഹങ്ങള്‍ നേടിയതിലൂടെയാണ് ഈ പേരുണ്ടായതെന്നാണ് ഐതിഹ്യം. ‘തൃശിര’ എന്ന മൂന്നു തലയുള്ളത് എന്നും ‘പുരം’ എന്ന വാക്കിന് നഗരം എന്നുമാണ് സംസ്കൃതത്തില്‍ അര്‍ഥം.

തെലുങ്ക് പണ്ഡിതനായ സി.പി ബ്രൗണിന്‍െറ അഭിപ്രായ പ്രകാരം ചെറിയ നഗരം എന്ന് അര്‍ഥമുള്ള ചിരുതാപള്ളി എന്ന വാക്കില്‍ നിന്നാണ് തിരുച്ചിറപ്പള്ളി ഉണ്ടായതെന്നാണ്. പതിനാറാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന പാറയില്‍ പുണ്യമായ പാറയുള്ള സ്ഥലം എന്ന് അറിയപ്പെടുന്ന

തിരുശിലപള്ളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുണ്യമുള്ള ചെറുനഗരം എന്ന് അര്‍ഥം വരുന്ന തിരുചിന്നപ്പള്ളി എന്ന വാക്കില്‍ നിന്നാണ് തിരുച്ചിറപള്ളി ഉണ്ടായതെന്നും അഭിപ്രായങ്ങളുണ്ട്.

മദ്രാസ് ഗ്ളോസറി പ്രകാരം പുണ്യമാക്കപ്പെട്ട ഗ്രാമം എന്ന് അര്‍ഥമുള്ള തിരുസിനാപള്ളിയില്‍ നിന്നാണ് ഈ പേര് ഉണ്ടായതെന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുച്ചിറപ്പള്ളി ട്രിച്ചിനോപള്ളി എന്നാണ് രേഖകളില്‍ ഇടം പിടിച്ചിരുന്നത്. ഇത് പിന്നീട് ട്രിച്ചി എന്നും തിരുച്ചി എന്നും മാറുകയായിരുന്നു.

സമ്പന്നമായ ചരിത്രം,പൈതൃകം

തമിഴ്നാട്ടില്‍ പുരാതനകാലം മുമ്പേ ജനവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണ്  തിരുച്ചിറപ്പള്ളി. നിരവധി രാജവംശങ്ങള്‍ ഭരിച്ചിരുന്ന നഗരത്തിലും പരിസരത്തും സമ്പന്നമായ പുരാതനകാലത്തിന്‍െറ ശേഷിപ്പുകള്‍ സഞ്ചാരികള്‍ക്ക് കാണാം. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന് പര്യവേക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ട് വരെ ചോളരാജാക്കന്‍മാരാണ് ഇവിടം ഭരിച്ചിരുന്നു.

തുടര്‍ന്ന് പല്ലവ രാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ ഒന്നാമന്‍ ഇവിടം പിടിച്ചടക്കി. ഇദ്ദേഹത്തിന്‍െറ ഭാരണകാലത്ത് ഇവിടെ നിരവധി ഗുഹാക്ഷേത്രങ്ങളാണ് നിര്‍മിച്ചത്. പല്ലവര്‍ക്ക് ശേഷം മധ്യകാലഘട്ടത്തിലെ ചോളരാജാക്കന്‍മാരാണ് ഇവിടം പിടിച്ചടക്കിയത്. പതിമൂന്നാം  നൂറ്റാണ്ട് വരെ അവരുടെ ഭരണം നീണ്ടു. ചോള രാജാക്കന്‍മാരുടെ ഭരണം അവസാനിച്ച ശേഷം പാണ്ഡ്യരാജാക്കന്‍മാരുടെ ഊഴമായിരുന്നു. 1216 മുതല്‍ 1311 വരെ തിരുച്ചിറപ്പള്ളി ഭരിച്ച പാണ്ഡ്യവംശത്തെ അലാവുദ്ധീന്‍ ഖില്‍ജിയുടെ സൈനിക ജനറല്‍ ആയിരുന്ന മാലിക് കാഫുറിന്‍െറ നേതൃത്വത്തിലുള്ള സേന താഴെയിറക്കി. 1311 മുതല്‍ 1378 വരെ ദല്‍ഹിയും മധുരയും കേന്ദ്രമായുള്ള സുല്‍ത്താനേറ്റിന്‍െറ ഭരണത്തിന്‍ കീഴിലായിരുന്നു തിരുച്ചിറപ്പള്ളി.

സുല്‍ത്താനേറ്റിന്‍െറ പതനശേഷം വിജയനഗര രാജവംശവും തുടര്‍ന്ന് മധുര നായക വംശവും 1736 വരെ ഇവിടെ ഭരിച്ചു. മധുര നായക വംശത്തിലെ ഭരണാധികാരി മീനാക്ഷി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മുഗള്‍ രാജവംശത്തിലെ സിപോയി ആയിരുന്ന ചന്ദ്രാസാഹിബിന്‍െറ ഭരണത്തിന്‍ കീഴിലായി ഇവിടം. 1736 മുതല്‍ 1741 വരെയായിരുന്നു ചന്ദ്രസാഹിബിന്‍െറ ഭരണകാലം. ചന്ദ്രാസാഹിബിനെ മറാത്ത സൈന്യം പിടികൂടിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം ജനറല്‍ മുരാരി റാവുവായിരുന്നു ഇവിടെ ഭരണാധികാരി. 1743ല്‍ പ്രദേശം തമിഴ്നാടിനും കര്‍ണാടകക്കും ആന്ധ്രക്കും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന കര്‍ണാടിക് രാജവംശത്തോട് ചേര്‍ക്കപ്പെട്ടു. 1751ല്‍ മുഗള്‍ രാജവംശത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്ന ചന്ദാസാഹിബിന്‍െറ നേതൃത്വത്തില്‍ കര്‍ണാടിക് നവാബിനെ അധികാരഭ്രഷ്ടനാക്കി. ഇതേ തുടര്‍ന്നാണ് രണ്ടാം കര്‍ണാടിക് യുദ്ധം ഉണ്ടായത്.

ബ്രിട്ടീഷുകാരും കര്‍ണാടിക് നവാബായിരുന്ന മുഹമ്മദ് അലിഖാന്‍ വല്ലജയും ഒരുവശത്തും ചന്ദാസാഹിബും ഫ്രഞ്ച് സൈന്യവും മറുവശത്തുമായി നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു വിജയം. വിജയത്തെ തുടര്‍ന്ന് മുഹമ്മദ് അലിഖാന്‍ വല്ലജക്ക് കിരീടം തിരികെ നല്‍കി. 1801ല്‍ ബ്രിട്ടീഷുകാര്‍ കര്‍ണാടിക് രാജവംശം ഏറ്റെടുക്കുകയും മദ്രാസ് പ്രസിഡന്‍സിയോട് ചേര്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്താണ് തിരുച്ചിറപ്പള്ളി രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നായി വളര്‍ന്നത്.

ആകര്‍ഷണങ്ങള്‍ ഒരുപാട്

ചരിത്രം കഥപറയുന്ന പൈതൃക സമ്പന്നമായ നിരവധി ക്ഷേത്രങ്ങളും കോട്ടകളുമാണ് തിരുച്ചിറപ്പള്ളിയിലിലുള്ളത്. വിരലിമലൈ മുരുഗന്‍ ടെമ്പിള്‍,റോക്ഫോര്‍ട്ട് ടെമ്പിള്‍, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, ജംബൂകേശ്വര ക്ഷേത്രം,  സമയപുരം മാരിയമ്മന്‍ ക്ഷേത്രം, എരുമ്പീശ്വര്‍ ക്ഷേത്രം, വയലൂര്‍ മുരുഗന്‍ ക്ഷേത്രം, വെക്കാളിയമ്മന്‍ ക്ഷേത്രം, ഗുണശീലന്‍ വിഷ്ണുക്ഷേത്രം, നാദിര്‍ഷാ മസ്ജിദ്,  സെന്‍റ്.ജോണ്‍സ് ചര്‍ച്ച്, സെന്‍റ്.ജോസഫ് ചര്‍ച്ച്. തിരുച്ചിറപ്പള്ളിയുടെ പൈതൃക കാഴ്ചകളുടെ നിര നീളുകയാണ്. നവാബിന്‍െറകൊട്ടാരം, നൂറ്റാണ്ടിന്‍െറ പഴക്കമുള്ള കല്ലണ,മുക്കൊമ്പ് അണക്കെട്ടുകള്‍ തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

പൊങ്കല്‍, ആദി പെരുക്ക്, വൈകുണ്ഠ ഏകാദശി, നവരാത്രി, ദീവാളി,ഹോളി തുടങ്ങിയ ഉല്‍സവങ്ങള്‍ ഇവിടെ ഏറെ ആഘോഷപൂര്‍വമാണ് കൊണ്ടാടുന്നത്.  കരകൗശല വസ്തുക്കളും ആഭരണങ്ങളും വില്‍ക്കുന്ന നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്.

തിരുച്ചിറപ്പള്ളി പ്രശസ്തമാക്കുന്നത്

തിരുച്ചിറപ്പള്ളി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുച്ചിറപ്പള്ളി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുച്ചിറപ്പള്ളി

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 45, 45ബി, 67, 210,227 എന്നിവ തിരുച്ചിറപ്പള്ളിയിലൂടെയാണ് കടന്നുപോകുന്നത്. തമിഴ്നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് ബസ് സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തമിഴ്നാട്ടിലെ പ്രധാന റെയില്‍വേ ജംഗ്ഷനുകളിലൊന്നാണ് തിരുച്ചിറപ്പള്ളി. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെന്നൈ,ബാംഗ്ളൂര്‍, ശ്രീലങ്ക, ക്വാലാംപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed