രബീന്ദ്ര നാഥടാഗോറിന്റെ പ്രശസ്‌ത നോവലായ രാജര്‍ഷി, നാടകമായ ബിഷര്‍ജന്‍ എന്നിവയിലൂടെ അനശ്വരമാക്കപ്പെട്ട ക്ഷേത്രമാണ് ഭുവനേശ്വരി ക്ഷേത്രം. ഗോമതി നദിക്കും രാജകൊട്ടാകത്തിനും സമീപത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാരാജ ഗോവിന്ദ മാണിക്യ പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഭുവനേശിവരി ക്ഷേത്രത്തില്‍ ഭുവനേശ്വരി ദേവിയെയാണ് ആരാധിക്കുന്നത്. എഡി 1660 -1675 കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. അഗര്‍ത്തലയിലേയ്‌ക്ക് മാറ്റുന്നതിന് മുമ്പ് ഉദയ്‌പൂര്‍ ആയിരുന്നു മാണിക്യ രാജവംശത്തിന്റെ ഔദ്യോഗിക വസതിയും രാജ തലസ്ഥാനവും. മുക്കാലില്‍ നില്‍ക്കുന്ന മണ്ഡപത്തിലാണ് ക്ഷേത്രം ഉയര്‍ന്ന് നില്‍ക്കുന്നത്. പ്രവേശന കവാടത്തില്‍ നാല് മേല്‍ത്തട്ടുകള്‍ , സ്‌തൂപങ്ങള്‍എന്നിവയും അകത്തെ പ്രധാന അറയും ചേര്‍ന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. തൂണുകളിലും സ്‌തൂപങ്ങളിലുമുള്ള പൂഷ്‌ടപാകൃതിയിലുള്ള അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ത്രിപുരയിലെ പ്രധാന മതകേന്ദ്രമായ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് പതിവാണ്.



Click it and Unblock the Notifications