Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » കാലാവസ്ഥ

ഉദയഗിരി കാലാവസ്ഥ

ഒക്‌ടോബറോടെ ഉദയഗിരി വിനോദ സഞ്ചാരം ശക്തമാകും. നിരവധി ഹന്ദു ഉത്സവങ്ങളുടെ കാലമായതിനാല്‍ വിനോദസഞ്ചാരപികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകും. ഇക്കാലയളവില്‍ കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ശൈത്യകാലമാണ്‌ ഉദയഗിരി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

ഏപ്രില്‍,മെയ്‌, ജൂണ്‍ മാസങ്ങളാണ്‌ വേനല്‍ മാസങ്ങള്‍. താപനില 22ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ചൂട്‌ കൂടുതലായതിനാല്‍ യാത്ര സുഗമമായിരിക്കില്ല.വേനല്‍ക്കാലത്ത്‌ ഉദയഗിരി സന്ദര്‍ശിക്കുകയാണെങ്കില്‍ കുടയും സണ്‍സ്‌ക്രീന്‍ ലോഷനുകളും കരുതുന്നത്‌ നല്ലതാണ്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. മിതമായ മഴലഭിക്കുന്ന കാലയളവില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും. സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന്‌ സാധ്യത ഉള്ളതിനാല്‍ യാത്രയ്‌ക്ക്‌ അനുയോജ്യമല്ല.

ശീതകാലം

ഒക്‌ടോബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്നതാണ്‌ ശൈത്യകാലം. ഇക്കാലയളവില്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ശൈത്യകാലമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം എങ്ങനെ എത്തിച്ചേരാം