Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദ്‍വാധ » കാലാവസ്ഥ

ഉദ്‍വാധ കാലാവസ്ഥ

ഉദ്‍വാധയിലെ കാലാവസ്ഥയെ കടുത്ത വേനല്‍, കനത്ത മഴ, തെളിഞ്ഞ ശൈത്യകാലം എന്ന് ഒറ്റ വാചകത്തില്‍ പറയാം. കാലാവസ്ഥ അങ്ങനെ തന്നെയായതിനാല്‍ ഈ ആത്മീയഗ്രാമത്തിലേക്കുള്ള യാത്ര വേനല്‍ക്കാലത്തും, മഴക്കാലത്തും അനുയോജ്യമല്ല.

വേനല്‍ക്കാലം

ഉദ്‍വാധയിലെ വേനല്‍ക്കാലം കടുത്തതും, വരണ്ടതുമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം.  ഇക്കാലത്ത് അന്തരീക്ഷ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താറുണ്ട്. കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസാണ്.

മഴക്കാലം

ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് പ്രധാനമായും ഉദ്‍വാധയിലെ മഴക്കാലം. ഇക്കാലത്ത് മിതമായും, ശക്തമായും  മഴ ലഭിക്കാറുണ്ട്.

ശീതകാലം

ശൈത്യകാലത്ത് അന്തരീക്ഷതാപനില മാറിയും മറിഞ്ഞുമിരിക്കും. 31 ഡിഗ്രി സെല്‍ഷ്യസിനും, 12 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലയളവിലെ താപനില. ഉദ്‍വാധ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലവും ഇതാണ്.