Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » കാലാവസ്ഥ

ഉജ്ജൈന്‍ കാലാവസ്ഥ

ഒക്ടോബര്‍‌‍ മുതല്‍ മാര്‍ച്ച് വരെയാണ് ഉജ്ജൈന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ജൂണ്‍ മുതല്‍ സെപ്തംബര്‍‍ വരെയുള്ള മാസങ്ങളിലും സന്ദര്‍ശിക്കാമെങ്കിലും കാലാവസ്ഥ നനവാര്‍ന്നതായിരിക്കും അക്കാലയളവില്‍ എന്ന പ്രശ്നമുണ്ട്. മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന ഒക്ടോബര്‍‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് അതുകൊണ്ട് തന്നെ ഉജ്ജൈന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ അവസാനം വരെയാണ് വേനല്ക്കാലം.45 ഡിഗ്രീ സെല്ഷ്യസ് വരെ താപനിലയെത്തുന്ന ഇക്കാലം വളരെ കഠിനമാണ്. അരോചകമായ ലൂ എന്നറിയപ്പെടുന്ന കാറ്റും ഇക്കാലയളവില്‍ ഉച്ചസമയത്ത് ഉണ്ടാവാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍‍ വരെയാണ് ഉജ്ജൈനിലെ മഴക്കാലം. മിതമായ തോതില്‍ മഴ ഇക്കാലത്ത് ലഭിക്കും. ഇക്കാലയളവ് ഒരു ചെറിയ സന്ദര്‍ശനത്തിന് നല്ലതാണ്.

ശീതകാലം

നവംബര്‍‌ മുതല്‍ ഫെബ്രുവരി അവസാനം വരെ നീണ്ടുനില്ക്കു്ന്ന ശൈത്യകാലമാണ് ഉജ്ജൈനിലുള്ളത്. പ്രസന്നവും തണുത്തതുമായ കാലാവസ്ഥയാണ് ഇക്കാലത്ത്. പകല്സമയങ്ങളില്‍ പരമാവധി താപനില 20 ഡിഗ്രി മാത്രമാണ്. മൂന്ന് ഡിഗ്രിവരെ താഴുന്ന ഐസ് തണുപ്പാണ് രാത്രി സമയങ്ങളില്‌.