Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാഗമണ്‍ » കാലാവസ്ഥ

വാഗമണ്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വാഗമണിലെ വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടെ കടുത്തചൂടൊന്നും അനുഭവപ്പെടാറില്ല, നല്ല പ്രസന്നമായ കാലാവസ്ഥയാണുണ്ടാകാറുള്ളത്. ചൂട് 25 ഡിഗ്രി സെല്‍ഷ്യസിലപ്പുറം പോകാറില്ല. ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് ആണ്. വേനല്‍ക്കാലം വാഗമണ്‍ സന്ദര്‍ശനത്തിന് പറ്റിയ സമയമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വാഗമണില്‍ മഴപെയ്യുന്നത്. അത്യാവശ്യം കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ഇക്കാലത്ത് വാഗമണ്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ശീതകാലം

കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങളെയും അപേക്ഷിച്ച് കാര്യമായ ശീതകാലം അനുഭവപ്പെടുന്നൊരു സ്ഥലമാണ് വാഗമണ്‍. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം. ഇക്കാലത്ത് 10 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ചൂട് അനുഭവപ്പെടാറുള്ളത്. ഈ സീസണാണ് വാഗമണ്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് രാത്രിസമയത്ത് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. അതിനാല്‍ തണുപ്പിനെച്ചെറുക്കാനുള്ള വസ്ത്രങ്ങളും മറ്റും കൂടെക്കരുതാന്‍ മറക്കരുത്.