Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൈശാലി » കാലാവസ്ഥ

വൈശാലി കാലാവസ്ഥ

ഗംഗാതടത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ തന്നെ വൈശാലിയിലും കടുത്ത കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുന്നു. ശൈത്യകാലത്ത് ഇത് 6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന ശൈത്യകാലമാണ് വൈശാലി സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

ഉഷ്ണമേഖലയിലുള്ള വൈശാലിയില്‍ വേനല്‍ക്കാലം കടുത്ത ചൂടുള്ളതും മൂടല്‍ നിറഞ്ഞതുമാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുന്നു. വൈശാലി സന്ദര്‍ശിക്കുമ്പോള്‍ കട്ടി കുറഞ്ഞ കമ്പിളി വസ്ത്രങ്ങള്‍ കൂടി കരുതുന്നത് നല്ലതാണ്.

മഴക്കാലം

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് വൈശാലിയിലെ മഴക്കാലം. ഇക്കാലത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. മഴക്കാലത്ത് വൈശാലിയാകെ  പച്ച പുതച്ച് കിടക്കുന്ന കാഴ്ച മനോഹരമാണ്. 

ശീതകാലം

സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടുന്ന ശൈത്യകാലത്താണ് വൈശാലി സന്ദര്‍ശനം അനുയോജ്യം. ഇക്കാലത്ത് പകല്‍ സമയം വളരെ തെളിഞ്ഞ് പ്രസന്നമായതാണ്. രാത്രിയില്‍ കടുത്ത തണുപ്പ് അനുഭവപ്പെടും.