Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാരണാസി

വാരണാസി -  ഹൈന്ദവരുടെ മോക്ഷ ഭൂമി

60

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.

പുരാണങ്ങളില്‍ ശിവന്‍െറ നഗരം എന്ന് പറയപ്പെടുന്ന ഇവിടെ വെച്ച് മരിക്കുകയോ സംസ്കരിക്കുകയോ ചെയ്താല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജനന മരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നതിനാല്‍ മുക്തിസ്ഥല എന്നും ഇവിടം അറിയപ്പെടാറുണ്ട്. വാരണാസിയെ തൊട്ട് ഒഴുകുന്ന ഗംഗയില്‍ മുങ്ങികുളിച്ചാല്‍ എല്ലാ പാപവും കഴുകിപോകുമെന്നതിനാല്‍ രാവിലെയും വൈകുന്നേരവുമുള്ള സൂര്യസ്നാനത്തിന് നിരവധി വിശ്വാസികളാണ് ഇവിടെയത്തുന്നത്.

ഗംഗാനദിയുടെ കരകളിലുള്ള സ്നാനഘട്ടങ്ങള്‍ (ഘാട്ടുകള്‍) കേന്ദ്രീകരിച്ച് കളിയും പ്രാര്‍ഥനകളും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതും അടക്കം നടക്കുന്ന ആചാരാനുഷ്ഠാനങ്ങളാണ് ഈ പുരാതന നഗരത്തിന്‍െറ ജീവന്‍. യോഗാ,മസാജ് കേന്ദ്രങ്ങളുമാണ്  ഇവക്ക് പുറമെ കാശിയിലുള്ളത്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഭക്തിയുടെയും വിശ്വാസത്തിന്‍െറയും നഗരത്തിന്‍െറ ആകര്‍ഷണങ്ങളാണ് സ്നാനഘട്ടങ്ങള്‍ അഥവാ ഘട്ടുകള്‍. ഗംഗയിലേക്കിറങ്ങുന്ന ഈ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇവിടെ മതപരമായ ചടങ്ങുകള്‍ നടക്കാറ്.

ദശാ അശ്വമേധ് ഘട്ട് ആണ് ഇതില്‍ പ്രധാനപ്പെട്ടത്. രാവിലെയും വൈകുന്നേരവുംപ്രാര്‍ഥനാമന്ത്രങ്ങളും ഭജനുകളും മുഴങ്ങുന്ന ഇവിടെ നിരവധി വിശ്വാസികളാണ് എത്താറുണ്ട്.

ദര്‍ഭംഗ ഘട്ട്, ഹനുമാന്‍ ഘട്ട്, മന്‍ മന്ദിര്‍ ഘട്ട് എന്നിവയാണ് മറ്റുപ്രധാന സ്നാന കേന്ദ്രങ്ങള്‍.  മണികര്‍ണ ഘാട്ട് ആണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലം. ഇവിടെ മൃതദേഹങ്ങള്‍ കത്തിയമരുന്നത് കാണാനും ചാരം ഗംഗയില്‍ ഒഴുക്കുന്നത് കാണാനും വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.

അസീ ഘാട്ടിലാണ് ഹോട്ടലുകളും റസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഗംഗയുടെ മനോഹര കാഴ്ച നല്‍കുന്ന കേദാര്‍ ഘാട്ട്, തുളസിഘാട്ട്, ഹരിശ്ചന്ദ്ര ഘാട്ട്, ശിവാല ഘാട്ട് എന്നിവയും പറയാതെ വയ്യ.

ശിവന്‍െറ വാസ സ്ഥലമെന്ന കരുതുന്ന കരുതുന്ന നിരവധി ക്ഷേത്രങ്ങളും ഒപ്പം അന്യ മതസ്ഥരുടെ ആരാധനാലയങ്ങളുമുണ്ട്. കാശി വിശ്വനാഥ് ക്ഷേത്രം, ന്യൂ വിശ്വനാഥ് ക്ഷേത്രം, തുളസീ മാനസ് ക്ഷേത്രം, ദുര്‍ഗാക്ഷേത്രം  എന്നിവയാണ് ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രധാനം. മുസ്ലിം ദേവാലയമായ ആലംഗീര്‍ മസ്ജിദും  ജെയിന്‍ ക്ഷേത്രവുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു കാഴ്ചകള്‍.  

പുണ്യസ്ഥലങ്ങള്‍ക്കൊപ്പം ആകര്‍ഷകമാണ് ഗംഗയുടെ മറുകരയില്‍ സ്ഥിതി ചെയ്യുന്ന രാം നഗര്‍ കൊട്ടാരം. ഒബ്സര്‍വേറ്ററിയായ ജന്തര്‍മന്ദിറും സഞ്ചാരികള്‍ക്ക് പ്രിയംകരമാണ്. കിഴക്കിന്‍െറ ഓക്സ്ഫോര്‍ഡ് എന്നറിയപ്പെടുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലാ കാമ്പസും വാരണാസിയിലാണ്. ശാസ്ത്രീയ നൃത്തത്തിന്‍െറയും സംഗീതത്തിന്‍െറയും യോഗയുടെയും നാടായ ഇവിടം ഈ രംഗങ്ങളില്‍ വിശ്വ പ്രസിദ്ധമായ നിരവധി പ്രതിഭകളെയും സംഭാവന ചെയ്തിട്ടുണ്ട്.

എങ്ങനെയത്തൊം റോഡ് റെയില്‍ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ വാരണാസിയിലത്തൊം.  അന്താരാഷ്ട്ര വിമാനത്താവളവും ഉള്ളതിനാല്‍ വിമാന മാര്‍ഗം എത്താനും എളുപ്പമാണ്.

വാരണാസി പ്രശസ്തമാക്കുന്നത്

വാരണാസി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാരണാസി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വാരണാസി

  • റോഡ് മാര്‍ഗം
    ലക്നൗവില്‍ നിന്ന് 5 മണിക്കൂറും കാണ്‍പൂരില്‍ നിന്ന് 5 മണിക്കൂറുംഅലഹാബാദില്‍ നിന്ന് 2 മണിക്കൂറും സഞ്ചാരിച്ചാല്‍ കാശിയിലത്തൊം. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാല്‍ ബസ്യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വാരണാസി ജംഗ്ഷന്‍, മുഗള്‍ സരായി ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് പ്രധാന റെയില്‍വേ ജംഗ്ഷനുകളാണ് ഇവിടെയുള്ളത്. നഗരത്തിന്‍െറ കിഴക്കുഭാഗത്ത് 20 കിലോമീറ്റര്‍ അകലെയാണ് മുഗള്‍ സരായി ജംഗ്ഷന്‍. ഇവിടെ നിന്ന് ദല്‍ഹി, ആഗ്ര, ലക്നൗ,മുംബൈ,കൊല്‍ക്കത്ത തുടങ്ങി പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ സാമീപ്യമുള്ള നഗരമാണ് വാരണാസി. ഇവിടെ നിന്ന് ദല്‍ഹി, ലക്നൗ, മുംബൈ,കജുരാഹോ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പതിവായി വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat