ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് വാരണാസി സന്ദര്‍ശനത്തിന് അനുയോജ്യം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. കഠിനമായ വേനലില്‍ താപനില പലപ്പോഴും 45 ഡിഗ്രി സെല്‍ഷ്യസ് വരെയത്തൊറുണ്ട്. ചുടുകാറ്റടിക്കുന്ന ഈ സമയം സന്ദര്‍ശനം നല്ലതായിരിക്കില്ല.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടെ മഴക്കാലം. ഇടവിട്ട് കനത്ത മഴ അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. അന്തരീക്ഷം ഈ സമയം ഈര്‍പ്പം നിറഞ്ഞതായിരിക്കും.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. 12 മുതല്‍ 20 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ശാന്തമായ കാലാവസ്ഥയായിരിക്കും ഈ മാസങ്ങളില്‍ ഭൂരിപക്ഷവും. ജനുവരിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത് പതിവായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കലും ട്രെയിനുകള്‍ വൈകിയോടുന്നതും പതിവാണ്.