Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » കാലാവസ്ഥ

വര്‍ക്കല കാലാവസ്ഥ

പൊതുവെ വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ് വര്‍ക്കലയില്‍. എങ്കിലും വിന്റ്ര്‍ സീസണാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം. അന്തരീക്ഷം പൊതുവെ ശീതളവും തെളിമയുള്ളതുമായിരിക്കും ഈ സമയത്ത്.

വേനല്‍ക്കാലം

കടുത്ത ചൂടാണ് ഇവിടത്തെ വേനലിന്. ഹ്യുമിഡിറ്റിയും അതിനൊപ്പം കൂടുതലാണ്. 32ത്ഥസെന്റിഗ്രേഡ് മുതല്‍ 35ത്ഥസെന്റിഗ്രേഡ് വരെയാണ് പകലിലെ ഇവിടത്തെ താപനില, രാത്രികള്‍ പൊതുവെ തണുപ്പുള്ളതാണ്.  മാര്‍ച്ചില്‍ തുടങ്ങി മെയ് അവസാനം വരെ നീണ്ടുനില്ക്കുന്നതാണ് വര്‍ക്കലയിലെ വേനല്‍. മെയ് മാസത്തില്‍ ഏറ്റവും കടുത്ത ചൂട് ഇവിടെ അനുഭവപ്പെടുന്നു. വേനല്‍ കാലത്ത് വര്‍ക്കല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ പൊതുവെ താല്‍പര്യപ്പെടാറില്ല.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ നീണ്ടുനില്ക്കുന്ന മഴക്കാലമാണ് വര്‍ക്കലയില്‍. ഒക്ടോബറിലും നവംബറിലും ദുര്‍ബ്ബലമായി മഴപെയ്‌തേക്കാം. കനത്തമഴ ഇവിടത്തെ താപനിലയെ ഗണ്യമായി കുറക്കും. ഇക്കാലത്ത് വര്‍ക്കല സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രൂവരി വരെയാണ് വര്‍ക്കലയിലെ ശൈത്യകാലം. ഈ സമയത്ത് ഇവിടത്തെ കുറഞ്ഞ താപനില 22 സെന്റിഗ്രേഡും കൂടിയ താപനില ഏകദേശം 28 സെന്റിഗ്രേഡുമാണ്. ഡിസംബറിലും ജനുവരിയിലും കാലാവസ്ഥ പൊതുവെ പ്രസന്നവും സുഖദായകവുമാണ്.