Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാസ്‌കോ ഡ ഗാമ

വാസ്‌കോ ഡ ഗാമ - ആനന്ദം കണ്ടെത്താൻ ഒരു ഭൂമി

7

വാസ്‌കോ എന്നാണ് വാസ്‌കോ ഡ ഗാമയെ സഞ്ചാരികള്‍ ചുരുക്കിവിളിക്കുന്നത്. ഗോവയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന്. ഗോവയുടെ സാമ്പത്തിക കേന്ദ്രം എന്നുവരെ വിളിക്കാവുന്ന നഗരമാണ് വാസ്‌കോ ഡ ഗാമ. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒച്ചയും ബഹളവും നിറഞ്ഞ നഗരമാണിത്. ഗോവയുടെ മുഴുവന്‍ നാഡീസ്പന്ദനങ്ങളും അനുഭവിച്ചറിയാന്‍ ഏറ്റവും പറ്റിയയസ്ഥലമാണ് വാസ്‌കോ ഡ ഗാമ എന്നുപറഞ്ഞാല്‍ തെറ്റാകില്ല.

എയര്‍പോര്‍ട്ടിന് അടുത്താണെന്നതും നഗരഹൃഗദയമാണെന്നതും വാസ്‌കോയെ സഞ്ചാരികള്‍ക്ക് പ്രിയംകരമാക്കുന്നു. ഇതിനൊക്കെ പുറമേ നിരവധി ബോളിവുഡ് സിനിമകള്‍ക്കും  ലൊക്കേഷനായിട്ടുണ്ട് വാസ്‌കോ. ബൈന, ബോഗ്മാലോ, ഹാന്‍സ തുടങ്ങിയവയാണ് വാസ്‌കോയ്ക്ക് സമീപത്തുള്ള പ്രശസ്തമായ ചില ബീച്ചുകള്‍. ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ എന്നുപേരായ ഒരുബീച്ചും വാസ്‌കോയ്ക്ക് സമീപത്തായുണ്ട്. സാന്ത കാതറീന കോട്ടയില്‍നിന്നും ഈ ബീച്ചിലേക്ക് തുറക്കുന്ന ഒരു ഇടുങ്ങിയ പാതയുണ്ട്. അതുകൊണ്ടാണ് ഈ ബീച്ചിന് ഇങ്ങനെയൊരു പേരുവന്നത് എന്നാണ് പറയപ്പെടുന്നത്.

ഗോവയുടെ പതിവുബഹളങ്ങള്‍ കുറവാണെങ്കിലും ഈ ബീച്ച് കാണാനായി നിരവധി ആളുകള്‍ എത്തിച്ചേരുന്നു. വൃത്തിയുള്ളതും സ്വച്ഛവുമാണ് പ്രകൃതിദത്തമായ ഈ ബീച്ചും പരിസരവും. കടലില്‍ മീന്‍പിടിക്കാന്‍ പോയ കൊച്ചുമക്കളെ അമ്മൂമ്മ കാത്തുനിന്ന സ്ഥലമാണിതെന്നും അങ്ങനെയാണ് ഈ പേരുവന്നതെന്നുമുള്ള ഒരു കഥയുമുണ്ട്. ബോഗ്മാലോ ബീച്ചിന് സമീപത്തുള്ള നേവല്‍ ഏവിയേഷന്‍ മ്യൂസിയമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. പോര്‍ട്ടുഗീസുകാരുടെ കാലത്തെക്കുറിച്ചുള്ള ഗോവയുടെ നിരവധി കടല്‍ച്ചരിതങ്ങള്‍ ഇവിടെ കാണാം. ഇന്ത്യന്‍ നേവല്‍ എയര്‍ക്രാഫ്റ്റിന്റെ വളര്‍ച്ചയും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

മര്‍ഗോവ തുറമുഖത്തിന് സമീപത്തായാണ് മര്‍മുഗോ കോട്ട സ്ഥിതിചെയ്യുന്നത്. 1624ലാണ് ഈ കോട്ട നിര്‍മിച്ചത്. ചരിത്രപ്രധാനമായ ഈ കോട്ടയില്‍ നിരവധി ശിലാലേഖനങ്ങള്‍ സംരക്ഷിച്ചുച്ചിരിക്കുന്നത് കാണാം. മനോഹരമായ ഈ കോട്ടയില്‍നിന്നും സായന്തനത്തിന്റെ മനംമയക്കുന്ന കാഴ്ചകള്‍ കാണാനായി നിരവധി യാത്രികരെത്തുന്നു. യാത്രികരെ കാത്ത് നിരവധി ഗൈഡുമാരും ഇവിടെയുണ്ടാകും. ഛത്രപതി ശിവജിയുടെ പേരിലുള്ള കോട്ടയാണ് നഗരക്കാഴ്ചകള്‍ക്കുമേലെ ഉയര്‍ന്നുനില്‍ക്കുന്ന വസ്‌കോയിലെ മറ്റൊരു ആകര്‍ഷകമായ കാഴ്ച.

ഡോണ പൗല ബീച്ചിലേക്കുള്ള ഫെരി, ബോട്ട് സര്‍വ്വീസുകളും ഈ ബീച്ചില്‍ നിന്നുലഭിക്കും. പനജിയില്‍ നിന്നും വളരെ അടുത്താണ് ഡോണ പൗല.വാസ്‌കോയില്‍ത്തന്നെ റെയില്‍വേ സ്‌റ്റേഷനുണ്ട്. ഒപ്പം ഡബോലിം സ്റ്റേഷനും വാസ്‌കോ ഡ ഗാമയ്ക്ക് വളരെ അടുത്താണ്. ഡബോലിം എയര്‍പോര്‍ട്ടാകട്ടെ കേവലം നാല് കിലോമീറ്റര്‍ അകലത്തിലാണ്. പനജിയില്‍നിന്നും ക്യാബുകള്‍ ലഭിക്കും. പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നും സ്ഥിരമായി വോള്‍വോ ബസ്സുകള്‍ വാസ്‌കോയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

വാസ്‌കോ ഡ ഗാമ പ്രശസ്തമാക്കുന്നത്

വാസ്‌കോ ഡ ഗാമ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാസ്‌കോ ഡ ഗാമ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വാസ്‌കോ ഡ ഗാമ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat