Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വെല്ലൂര്‍

വെല്ലൂര്‍: സംസകാരങ്ങളുടെ സംഗമഭൂമി

43

തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലൂര്‍. തമിഴ്‌നാട്ടിലെ കോട്ടകളുടെ നഗരം എന്നൊരു ഇരട്ടപ്പേരും വെല്ലൂരിനുണ്ട്. ദ്രാവിഡസംസ്‌കാരത്തിന്റെ പെരുമയുറങ്ങുന്ന സ്ഥലം കൂടിയാണ് വെല്ലൂര്‍. സമ്പന്നമായ ചരിത്രവും സംസ്‌കാരവും വെല്ലൂരിന് കൂട്ടായുണ്ട്.

കോട്ടകളുടെ നഗരം

നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുണ്ട് വെല്ലൂരില്‍. ഗ്രാനൈറ്റ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ലോക്ക് ടവര്‍, ഗവണ്‍മെന്റ് മ്യൂസിയം, ഫ്രഞ്ച് ബംഗ്ലാവ്, മുത്തുമണ്ഡപം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന കാഴ്ചകള്‍.

പാലാര്‍ നദിക്കരയിലാണ് മുത്തുമണ്ഡപം

കല, ഭൂമിശാസ്ത്രം, പുരാവസ്തുക്കള്‍ തുടങ്ങിയ കാഴ്ചകളാണ് ഗവണ്‍മെന്റ് മ്യൂസിയത്തില്‍ കാണാനുള്ളത്. നിരവധി ക്ഷേത്രങ്ങളും ശ്രീകോവിലുകളും നിറഞ്ഞ നഗരമാണ് വെല്ലൂര്‍. വെല്ലൂര്‍ കോട്ടയുടെ കോംപൗണ്ടിലാണ് പ്രശസ്തമായ ജലകണ്‌ഠേശ്വര ക്ഷേത്രം സ്ഥിതിചെയ്യൂന്നത്.

രത്‌നഗിരി ക്ഷേത്രം, അണ്ണൈക്കുളത്തമ്മന്‍ കോവില്‍, റോമന്‍ കത്തോലിക്ക പള്ളി, മദ്രാസിയ മുഹമ്മദീയ മസ്ജിദ് എന്നിവയാണ് വെല്ലൂരിലെ പ്രശസ്തമായ ആരാധനാലയങ്ങള്‍. വെല്ലൂരിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രം എന്ന് വിളിക്കാവുന്നത് സുവര്‍ണക്ഷേത്രത്തെയാണ്. 1500 കിലോ സ്വര്‍ണമാണ് സുവര്‍ണ ക്ഷേത്രം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

തിരുമലൈക്കൊടിയിലെ ശ്രീപുരത്താണ് സുവര്‍ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മിയാണ് സുവര്‍ണ ക്ഷേത്രത്തിനുള്ളിലെ ചെറുക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വെല്ലൂരിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് കണ്ണിന് കണിയായ ഈ സുവര്‍ണക്ഷേത്രം. വില്ലപക്കം, വള്ളിമലൈ, പൂമലൈ, വിരിചിപ്പുരം, ബാലാമതി, മേട്ടുക്കുളം, മോര്‍ദ്ദാന ഡാം, പൂമലൈ വനിഗ വളകം തുടങ്ങിയവയാണ് വെല്ലൂരിലെ ആകര്‍ഷണങ്ങള്‍.

അസംപ്ഷന്‍ കത്തീഡ്രല്‍, 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോണ്‍സ് ചര്‍ച്ച് തുടങ്ങിയ പള്ളികളും വെല്ലൂരിലെ റിസര്‍ച്ച് സെന്ററും കണ്ടിരിക്കേണ്ടതാണ്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലൊന്നായ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.

അമൃതി നദിക്കരയിലാണ് മനോഹരമായ അമൃതി സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. വെല്ലൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റെതസ്‌കോപ് സ്ഥിതിചെയ്യുന്നത് കവനൂര്‍ ഒബ്‌സര്‍വേറ്ററിയിലാണ്. ജ്യോതിശാസ്ത്രപഠനത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം.

വെല്ലൂര്‍ ചരിത്രത്തില്‍

സ്വാതന്ത്രസമരചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമുണ്ട് വെല്ലൂരിന്. വെല്ലൂര്‍ കോട്ടയിലാണ് ഒന്നാം സ്വാതന്ത്രസമരം തുടങ്ങിയത് എന്നും പറയപ്പെടുന്നു. മിലിട്ടറി സര്‍വ്വീസില്‍ വെല്ലൂരിന് അതിന്റേതായ സ്ഥാനമുണ്ട്. വെല്ലൂരിലെ പ്രധാന കാഴ്ചയായ ലോംഗ് ബസാര്‍ ഓഫ് വെല്ലൂരിലെ ക്ലോക്ക് ടവര്‍ നിര്‍മിച്ചത് 1920 ലാണ്. വെല്ലൂരില്‍ നിന്നും യുദ്ധത്തില്‍ 277 പേര്‍ പങ്കെടുക്കുകയും 14 പേര്‍ മരിക്കുകയും ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് ഇത് പണിതിരിക്കുന്നത്.

കച്ചവടവും സാമ്പത്തികവും

തുകല്‍ കയറ്റുമതിക്ക് പേരുകേട്ട സ്ഥലമാണ് വെല്ലൂര്‍. വ്യവസായത്തിന്റെ കാര്യത്തിലും വെല്ലൂര്‍ പിന്നിലല്ല. റാണിപേട്ടിലെ ഭെല്‍, കാട്പാടിയിലെ ടെല്‍ എന്നിവയാണ് വെല്ലൂരിലെ വ്യവസായ സ്ഥാപനങ്ങളില്‍ ചിലത്. ബീഡിതെറുപ്പ്, തീപ്പെട്ടിക്കോല്‍ നിര്‍മാണം, നെയ്ത്ത് തുടങ്ങിയവയാണ് വെല്ലൂരിലെ പ്രധാന കുടില്‍വ്യവസായങ്ങള്‍.

വെല്ലൂരില്‍ എങ്ങിനെയെത്തും

കേരളം, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വെല്ലൂരിലെത്തുക പ്രയാസമുള്ള കാര്യമല്ല. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവയാണ് വെല്ലൂരിന് സമീപമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. തിരുപ്പതിയാണ് അടുത്ത ആഭ്യന്തര വിമാനത്താവളം.

വെല്ലൂരിലെ കാലാവസ്ഥ

ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് വെല്ലൂരില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. പൊതുവെ വരണ്ട പ്രദേശമാണിത്. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് വെല്ലൂരിലെത്താന്‍ അനുയോജ്യം.

വെല്ലൂര്‍ പ്രശസ്തമാക്കുന്നത്

വെല്ലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വെല്ലൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വെല്ലൂര്‍

  • റോഡ് മാര്‍ഗം
    തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടകം തുടങ്ങിയ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം നിരവധി ബസ് സര്‍വ്വീസുകള്‍ വെല്ലൂരിലേക്കുണ്ട്. ടൗണ്‍ ബ്‌സ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ രണ്ട് പ്രധാന ബസ് സ്റ്റേഷനുകളുണ്ട് വെല്ലൂരില്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളുണ്ട് വെല്ലൂരില്‍. വെല്ലൂര്‍ - കാട്പാടി ജംഗ്ഷന്‍, വെല്ലൂര്‍ കന്റോണ്‍മെന്റ്, വെല്ലൂര്‍ ചൗണ്‍ സ്‌റ്റേഷന്‍ എന്നിവയാണ് അത്. ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈ, ബാംഗ്ലൂര്‍ എന്നിവയാണ് വെല്ലൂരിന് സമീപമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. 120 കിലോമീറ്റര്‍ അകലെയായുള്ള തിരുപ്പതിയാണ് അടുത്ത ആഭ്യന്തര വിമാനത്താവളം.വിമാനത്താവളങ്ങളില്‍നിന്നും ഇവിടേക്ക് കാബ് സൗകര്യങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed