Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിജയവാഡ » കാലാവസ്ഥ

വിജയവാഡ കാലാവസ്ഥ

മഴ കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മനോഹരമായ കാലാവസ്ഥ മാത്രമല്ല, ഉത്സവസീസണ്‍ കൂടിയാണ് ഇത്, വിജവാഡയിലെ ക്ഷേത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട ഉത്സവങ്ങള്‍ നടക്കുന്നത് ഏറെയും ഈ സമയത്താണ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം, വേനലില്‍ ഇവിടെ കടുത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് താപനി 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇക്കാലത്ത് വിജയവാഡ സന്ദര്‍ശനം നടത്താതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. മഴപെയ്യുന്നതോടെ ചൂടിന് ശമനം വരാറുണ്ട്, മഴക്കാലത്ത് ചിലസമയങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ വിജവാഡയിലെ മഴക്കാലം സന്ദര്‍ശനയോഗ്യമാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം അനുഭവപ്പെടുന്ന ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് വിജയവാഡയില്‍ അനുഭവപ്പെടുക. താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല, കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ പോകാറുണ്ട്. ഇക്കാലമാണ് വിജയവാഡ സന്ദര്‍ശനത്തിന് അനുയോജ്യം.