Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » കാലാവസ്ഥ

വൃന്ദാവനം കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ വൃന്ദാവന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം‌.  ഈ മാസങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും ഇവിടെ. ഓഗസ്റ്റ്‌/സെപ്തംബര്‍ മാസത്തിലുള്ള ജന്മാഷ്‌ടമി ആഘോഷ സമയത്ത്‌ വന്‍ തിരക്കാണ്‌ ഇവിടെ അനുഭവപ്പെടുക.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വൃന്ദാവനിലെ വേനല്‍ക്കാലം ചൂട്‌ പരമാവധി എത്തുന്ന മെയ്‌മാസത്തില്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌.  

മഴക്കാലം

വൃന്ദാവനിലെ വര്‍ഷകാലം ജൂലൈയില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കും കനത്ത മഴ ലഭിക്കും. ആകാശം പൊതുവെ മേഘവൃതവും കാലാവസ്ഥ തണുപ്പും ഈര്‍പ്പവും ഉള്ളതും ആയിരിക്കും.

ശീതകാലം

ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയിലവസാനിക്കും ശൈത്യകാലം. ശൈത്യകാലത്തെ ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും ഈ മാസങ്ങളില്‍.