Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാര്‍ധ » കാലാവസ്ഥ

വാര്‍ധ കാലാവസ്ഥ

ചൂടേറിയ വേനലും മനോഹരമായ ശൈത്യവുമായി സാധാരണ കാലാവസ്ഥയാണ് ഹരിഹരേശ്വറിലേത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്കാവും ശരാശരി കാലാവസ്ഥ. മെയ് മാസമാണ് ഏറ്റവും ചൂടേറിയ കാലം. അതിനാല്‍ത്തന്നെ മെയ് മാസത്തില്‍ വാര്‍ധ യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തുപെയ്യുന്ന സ്ഥലമാണ് വാര്‍ധ. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് വാര്‍ധയിില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് വാര്‍ധ യാത്രയ്ക്ക് പറ്റിയ സമയം. ഡിസംബറാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന മാസം. 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. പരമാവധി ചൂടാകട്ടെ 28 ഡിഗ്രി സെല്‍ഷ്യസ് മാത്രവും.