Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വയനാട് » കാലാവസ്ഥ

വയനാട് കാലാവസ്ഥ

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് വയനാട്ടില്‍. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് വയനാട്ടില്‍ എത്തിച്ചേരുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. 25 ഡിഗ്രി സെല്‍ഷ്യസ് ചൂട് താഴുന്നു. എങ്കിലും കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല ഇവിടെ.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് വയനാട്ടില്‍. ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് വയനാട് യാത്രയ്ക്ക് പറ്റിയ സമയം. 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28  ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ താപനില. തണുപ്പകറ്റാനായി ജാക്കറ്റുകളും മറ്റും കരുതി വേണം ഇക്കാലത്ത് വയനാട്ടിലെത്താന്‍.