Tap to Read ➤

ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ... ലഡാക്കിലെ സാഹസികതകള്‍

ലഡാക്കില്‍ ആയിരിക്കുമ്പോള്‍ ആസ്വദിക്കുവാന്‍ പറ്റിയ സാഹസിക പ്രവര്‍ത്തികള്‍ പരിചയപ്പെടാം
Elizabath Joseph
റിവര്‍ റാഫ്ടിങ്
ലഡാക്കില്‍ ഏറ്റവും പ്രചാരത്തിലുള്ള സാഹസിക പ്രവര്‍ത്തികളില്‍ ഒന്ന് റിവര്‍ റാഫ്ടിങ് ആണ്. മലകള്‍ക്കും കുന്നുകള്‍ക്കും ന‌ടുവിലുള്ള നദിയിലെ ആര്‍ത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലൂ‌ടെ ജീവന്‍ പണയംവെച്ച് പോകുന്നതാണ് ഓരോ യാത്രയും.
ഇൻഡസ് സ്ട്രീം ബോട്ടിംഗും സാൻസ്‌കാർ വാട്ടർവേ റാഫ്റ്റിംഗുമാണ് ഇവിടെ പ്രധാനപ്പെട്ടവ. സന്‍സ്കാര്‍ നദിയിലെ റാഫ്ടിങ്ങും നിരവധി ആരാധകരുണ്ട്.
റോക്ക് ക്ലൈംബിങ്
എല്ലാവര്‍ക്കും പറ്റിയ ഒരു സാഹസിക വിനോദം അല്ലെങ്കില്‍ കൂടിയും ലഡാക്കില്‍ വളരെ പ്രചാരത്തിലുള്ള സാഹസിക വിനോദമാണ് റോക്ക് ക്ലൈംബിങ്. പ്രദേശത്തെ ഭുരിഭാഗം ഇടങ്ങളിലും അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ക്വാഡ് ബൈക്കിങ്
ലഡാക്കില്‍ സാഹസിരെ ആവേശത്തിലാക്കുന്ന മറ്റൊന്നാണ് ക്വാഡ് ബൈക്കിങ്. നുബ്ര താഴ്വരയില്‍ ആണ് ക്വാഡ് ബൈക്കിങ് ലഭ്യമായിട്ടുള്ളത്.
മൗണ്ടെയ്ന്‍ ബൈക്കിങ്
യാത്രകളില്‍ ത്രില്ല് ആണ് നോക്കുന്നതെങ്കില്‍ മൗണ്ടെയ്ന്‍ ബൈക്കിങ്ങിന് പോകാം. ലേ ലഡാക്കിലെ ഏറ്റവും മികച്ച സാഹസിക വിനോദങ്ങളിൽ ഒന്നാണ് മൗണ്ടൻ ബൈക്കിംഗ്.
ഐസ് സ്കേറ്റിങ്
ലേ ലഡാക്കില്‍ ഗ്രൂപ്പായി ചെയ്യുവാന്‍ കഴിയുന്ന സാഹസിക വിനോദങ്ങളില്‍ ഒന്നാണ് ഐസ് സ്കേറ്റിങ്ങ്, ഐസ് ഹോക്കി തുടങ്ങിയവ. ഐസ് ഹോക്കിയെ സ്കിന്നി ആൻഡ് പോണ്ട് ഹോക്കി എന്നും വിളിക്കുന്നു.
ട്രക്കിങ്‌
ലഡാക്കിന്റെ മറ്റൊരു ആവേശം ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ട്രക്കിങ് ആണ്. ലേയും ലഡാക്കും നിരവധി ട്രെക്കിംഗ് പാതകൾ വാഗ്ദാനം ചെയ്യുന്നു, ഹിമാലയത്തെ അ‌ടുത്തറിയുവാന്‍ ഇവിടുത്തെ ഓരോ ട്രക്കിങ്ങും സഹായിക്കുന്നു.
ട്രക്കിങ്ങും ഹൈക്കിങ്ങും മാറ്റിനിര്‍ത്തിയാല്‍ ഇവി‌ടെ ആരാധകരുള്ള മറ്റൊരു കാര്യം ജീപ്പ് സഫാരിയാണ്. ഇന്ത്യയുടെ ഈ ട്രാൻസ്-ഹിമാലയൻ പ്രദേശത്തിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ അറിയുവാന്‍ ജീപ്പ് സഫാരി തന്നെയാണ് നല്ലത്.
ജീപ്പ് സഫാരി
ക്യാംപിങ്
സാഹസികതയേക്കാള്‍ ഉപരിയായി ലഡാക്കിനെ അറിയുവാന്‍ പറ്റുന്ന വഴികളിലൊന്ന് ഇവിടുത്തെ ക്യാംപിങ് ആണ്.
നുബ്ര താഴ്‌വര, സാൻസ്‌കർ നദിക്ക് സമീപം, പാങ്കോങ് ലെകെ, സോ മോറിരി തുടങ്ങിയ ഇടങ്ങളാണ് ഇവിടെ ക്യാംപിങ്ങിന് അനുയോജ്യം.
മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി
നുബ്രാ വാലി