Tap to Read ➤

പ്രവര്‍ത്തന രഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും..

സൂയിസൈഡ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ജപ്പാനിലെ ഓക്കിഗാഹര ഫോറസ്റ്റിന്‍റെ വിശേഷങ്ങള്‍
Elizabath Joseph
ആത്മഹത്യാ വനമെന്ന് പൊതുവെ അറിയപ്പെടുന്ന ഇവിടെഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുവാന്‍ തിര‍ഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ആണുള്ളത്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആത്മഹത്യ ലക്ഷ്യസ്ഥാനമാണ് അക്കിഗാഹര കാടുകള്‍
പ്രകൃതിദത്തമായി തന്നെ പേടിപ്പിക്കുന്ന അന്തരീക്ഷമാണ് ഈ കാടിനുള്ളത്.
ഭൂപ്രദേശത്തേക്കാൾ കൂടുതൽ വിചിത്രമായത് ഇവിടുത്തെ നിശ്ബ്ദതയാണ്. ഒന്നിനൊന്ന് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ കാറ്റിനെ പോലും കടത്തി വിടാറില്ല.
കാന്തിക സാന്നിധ്യമുള്ള ഇരുമ്പിന്റെ അംശം ഇവിടുത്തെ മണ്ണില്‍ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ മണ്ണ് സെൽഫോൺ സേവനം, ജിപിഎസ് സംവിധാനങ്ങൾ, കോമ്പസുകൾ എന്നിവയെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല
ആത്മഹത്യ ചെയ്യാനുള്ള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ലോകമെമ്പാടുമുള്ള വനത്തിന്റെ പ്രശസ്തി കാരണം, ആളുകൾ പുനർവിചിന്തനം നടത്താൻ നിർദ്ദേശിക്കുന്ന അടയാളങ്ങളാൽ ഇവിടം നിറഞ്ഞിരിക്കുന്നു
ഈ കാടിനുള്ളിലൂടെയുള്ള യാത്രയില്‍ പറഞ്ഞിരിക്കുന്ന വഴിയിലൂടെ മാത്രം യാത്ര ചെയ്യുക. പാതയിൽ നിന്ന് പുറത്തുപോകുന്നത് ഭയാനകമായ കാഴ്ചകളിലേക്കെത്തിക്കും
പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!
വഴിതെറ്റിക്കുന്ന കാട്