ട്രാവല്‍ ഹോസ്റ്റലുകള്‍
കുറഞ്ഞ ചിലവില്‍ യാത്രക്കാരായ ആളുകള്‍ക്ക് പ്രാഥമികമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഇടമാണ് ഹോസ്റ്റലുകള്‍.
കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് തങ്ങുവാനും കുറഞ്ഞ ചിലവില്‍ താമസിക്കുവാനുംസമാനമനസ്കരായ ആളുകളെ പരിചയപ്പെടുവാനുമെല്ലാം ഹോസ്റ്റലുകള്‍ സഹായിക്കും
ഗെയിമിംഗ് സോൺ, വർക്കിംഗ് സോൺ, മിനി തിയേറ്റർ, കഫേ എന്നിങ്ങനെ സൗകര്യങ്ങള്‍ ലഭ്യമാണ്.
ഹോസ്റ്റലുകളെ സഞ്ചാരികള്‍ക്കിടയില്‍ ജനകീയമാക്കുന്നത് ഇവിടുത്തെ കുറഞ്ഞ ചിലവ് തന്നെയാണ്. പലയിടത്തും 400 രൂപ മുതല്‍ താമസം ആരംഭിക്കുന്നു.
ഓരോ ഹോസ്റ്റലുകളും ഓരോ തരത്തില്‍ വ്യത്യസ്തമാണ്. ചിലത് മികച്ച താമസസൗകര്യം നല്കുന്നു. മറ്റൊന്ന് ഭക്ഷണത്തിനാണ് പ്രസിദ്ധം. ചില ഇടങ്ങള്‍ ജോലി ചെയ്യുന്നതിന് ഉത്തമായിരിക്കും.
ഹോസ്റ്റലുകള്‍ സഞ്ചാരികള്‍ക്ക് തങ്ങുവാന്‍ സുരക്ഷിതമായ അന്തരീക്ഷമാണ് നല്കുന്നത്. ഇവിടെ സ്വകാര്യതയ്ക്കും പ്രാധാന്യമുണ്ട്. ഡോര്‍മിറ്ററിതാല്പര്യമില്ലാത്തവര്‍ക്ക് സ്വകാര്യ ക്യാബിനുകള്‍ തിരഞ്ഞെടുക്കാം.
നമ്മളുമായി ഒരേ രീതിയില്‍ പോകുന്ന, യാത്രകളെ ഇഷ്‌ടപ്പെടുന്ന ആളുകളെ പരിചയപ്പെടുവാനും അവരുമായി സംസാരിക്കുവാനും ഒക്കെ സാധിക്കും എന്നതാണ് ഹോസ്റ്റല്‍ താമസത്തിന്റെ മറ്റൊരു ഗുണവശം
നിങ്ങളെ സാമൂഹ്യവൽക്കരിക്കാനും യഥാർത്ഥ ബന്ധങ്ങൾ രൂപീകരിക്കാനും ഇത്തരം ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.