ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാൻ സഹായിക്കുന്ന ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങൾ...
Elizabath Joseph
ഗോവയിലെ വ്യത്യസ്തമായ കാഴ്ചകൾ തേടിപ്പോകുന്നവർ കണ്ടിരിക്കേണ്ട ഇടമാണ് വടക്കൻ ഗോവയിലെ ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം.
പനാജിയിൽ നിന്നും 57 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകൾ കണ്ടറിയേണ്ടതു തന്നെയാണ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതിൽ ഏറ്റവും വലിയ സംരക്ഷിത പ്രദേശം കൂടിയാണിത്.
അത്യപൂർവ്വമായ ജൈവവൈവിധ്യ കലവറ കൂടിയാണ് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം
നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ചാർജ്. സ്റ്റിൽ ക്യാമറയ്ക്ക് 30 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയും ഫീസ് നല്കണം.
ഗോവയിലെ സാൻഗ്വേം താലൂക്കിൽ കർണ്ണാടക അതിർത്തിയോട് ചേർന്നാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!