Tap to Read ➤

ആഭിചാര കര്‍മ്മങ്ങള്‍ക്കു പേരുകേട്ട നഗരങ്ങള്‍

ബ്ലാക്ക് മാജിക്കിനു പ്രസിദ്ധമായിരിക്കുന്ന ഇന്ത്യയിലെ ഇ‌ടങ്ങളെ പരിചയപ്പെ‌ടാം
Elizabath Joseph
ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ആചാരങ്ങളെ അന്ധവിശ്വാസമായി പലരും കണക്കാക്കുമ്പോളും ഇതിനെ സ്വീകരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.
ആഭിചാരക്രിയകള്‍ക്ക് കേരളത്തില്‍ പേരുകേട്ട സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര
പെരിങ്ങോട്ടുകര
ദുഷ്ടശക്തികളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും ആളുകളെ സംരക്ഷിക്കാനാണ് തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്
സുല്‍ത്താന്‍രാശി ഇലാക
വിവാഹത്തിനു ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സ്ഥലമായാണ് ഹൈദരാബാദിലെ സുല്‍ത്താന്‍രാശി ഇലാക അറിയപ്പെടുന്നത്.
താന്ത്രിക വിദ്യകളെന്ന് അവകാശപ്പെടുന്ന ഇവിടം സ്ത്രീകളെ ഉപദ്രവിക്കുന്ന ഇടമായാണ് കൂടുതലും അറിയപ്പടുന്നത്.
വാരണാസി
അഘോരികള്‍ക്കും ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത വിചിത്രമായ ആചാരങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് വാരണാസി. അതുപോലെ തന്നെ ഇവിടുത്തെ ആഭിചാരങ്ങളും താന്ത്രിക വിദ്യകളും പ്രശസ്തമാണ്.
കപാലം അഥവാ തലയോട്ടി കൊണ്ടുള്ള ആഭരണങ്ങളാണ് ഇവരുടെ യഥാര്‍ഥ അടയാളമത്രെ
വാരണാസിയില്‍ ഏറ്റവുമധികം ശവസംസ്‌കാരങ്ങള്‍ നടക്കുന്ന സ്ഥലം മണികര്‍മിക ഘട്ട് ആണ്. ഇവിടെയാണ് ഏറ്റവുമധികം അഘോരികളെയും കാണാന്‍ സാധിക്കുക. ഇവിടെ വെച്ചാണ് ആഭിചാരങ്ങളും പൂജകളും കര്‍മ്മങ്ങളും ഒക്കെ നടക്കുന്നതും.
ബ്ലാക്ക് മാജിക്കിന്റെയും ആഭിചാരങ്ങളുടെയും കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍.
പശ്ചിമ ബംഗാളിന്റെ എല്ലാ സവിശേഷതകളും ഉള്‍പ്പെട്ടിട്ടുള്ള കൊല്‍ക്കത്തയിലെ പേരുകേട്ട സ്ഥലമാണ് നിംതല ഘട്ട്. ഇവിടുത്തെ ശ്മശാനങ്ങളില്‍ അഘോരി സന്യാസിമാരാണത്രെ ആഭിചാരക്രിയകള്‍ക്ക് നേതൃത്വം നല്കുന്നത്.
മായോങ്
ഇന്ത്യയില്‍ ആഭിചാരത്തിനും മാജിക്കിനും ഏറെ പേരുകേട്ട മറ്റൊരു സ്ഥലമാണ് ആസാമിലെ മായോങ്. ഇന്ത്യയുടെ മാന്ത്രിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം നൂറ്റാണ്ടുകള്‍ മുന്നേ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്.
യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..
എ‌ട്ടാം ലോകാത്ഭുതം