Tap to Read ➤

വ്യത്യസ്തമായി ഒരു വര്‍ക്കല യാത്ര

പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും... വ്യത്യസ്തമായ കാഴ്ചകള്‍
Elizabath Joseph

വര്‍ക്കല ബീച്ച്

ശാന്തവും മനോഹരവുമായ ബീച്ചാണ് വര്‍ക്കല. കിലോമീറ്ററുകളോളം ദൈർഘ്യമുള്ള ഈ ബീച്ച് എന്നും സ്വദേശികളും വിദേശികളുമായ സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കും.

കാപ്പില്‍ ബീച്ച്

വര്‍ക്കലയില്‍ നിന്നും ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. പലവൂര്‍ കായലും കടലും ചേരുന്ന ഇ‌ടമാണിത്

പൊന്നുംതുരുത്ത്

വര്‍ക്കലയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണിവി‌ടം. കായലിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തുരുത്ത് കോഴിത്തോട്ടം കായലിലാണ് ഉള്ളത്.

തിരുവമ്പാടി ബീച്ച്

ബ്ലാക്ക് സാന്‍ഡ് ബീച്ച് എന്നും അറിയപ്പെടുന്ന ക്ലിഫില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണുള്ളത്. കറുത്ത മണല്‍ ആണ് ഇവി‌ടുത്തേത്

വര്‍ക്കല ലൈറ്റ് ഹൗസ്

അഞ്ച്തെങ്ങ് കോട്ടയോട് ചേര്‍ന്നാണ് വര്‍ക്കല ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 130 അടി ഉയരമുള്ള ലൈറ്റ് ഹൗസ് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

എടവ വെട്ടക്കട ബീച്ച്

എടവ വെട്ടക്കട ബീച്ച് വര്‍ക്കലയ്ക്കും പരവൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന എടവ വട്ടക്കട ബീച്ച് മനോഹരമായ കുറേയധികം കാഴ്ചകളുടെ കൂടിച്ചേരലാണ്

ചിലകൂര്‍ ബീച്ച്

വർക്കലയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ചിലക്കൂർ ബീച്ച് സ്ഥിതി ചെയ്യുന്നത്. തീരദേശ ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് ചിലക്കൂര്‍ ബീച്ചിന്‍റെ ഹൈലൈറ്റ്.

പാരാഗ്ലൈഡിങ്

വര്‍ക്കല ബീച്ച് ഒരു വാട്ടർ സ്‌പോർട്‌സ് കേന്ദ്രമാണ്. അറബിക്കടലിലെ ശാന്തമായ വെള്ളത്തിലേക്ക് ഉയരുന്ന പാറക്കെട്ടുകൾ ജലവിനോദങ്ങള്‍ക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നു നല്കുന്നു.