Tap to Read ➤

ഹോട്ട് എയര്‍ ബലൂണ്‍ മുതല്‍ ബീച്ച് പരേഡ് വരെ...

ലോകത്തിലെ ഏറ്റവും വ്യത്യസ്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍
Elizabath Joseph
ആന്റിഗ്വ, ഗ്വാട്ടിമാല
തെരുവുകളില്‍ പരവതാനികള്‍ വിരിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ക്രിസ്തുവിന്റെ വലിയ പ്രതിമ വഹിച്ചും ഒക്കെയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍
സെവില്ലെ, സ്പെയിന്‍
14-ാം നൂറ്റാണ്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഇന്നും തനിമ ചോരാതെ കൊണ്ടുപോകുന്ന സ്ഥലമാണ് സ്പെയിനിലെ സിവെല്ല. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ നീണ്ടു നില്‍ക്കുന്ന 8 ദിവസത്തെ ആഘോഷങ്ങളും ചടങ്ങുകളുമാണ് ഇവിടെയുള്ളത്
ജറുസലേം, ഇസ്രായേല്‍
വിശുദ്ധവാര ആഘോഷങ്ങള്‍ യേശുക്രിസ്തു ജീവിച്ച വിശുദ്ധ നാടുകളില്‍ ആചരിക്കുന്നതിനേക്കാള്‍ മഹത്തരമായി വിശ്വാസികള്‍ക്ക് വേറൊന്നുമില്ല.
ലിയോനിഡിയോ, ഗ്രീസ്
ഇവിടുത്തെ അഞ്ച് ഇടവകകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വർണ്ണാഭമായ ഹോട്ട്-എയർ ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തുന്നതാണ് പ്രധാന ആഘോഷം. ക്രിസ്തു ഉയിർത്തെഴുന്നേറ്റു" എന്ന് പറയുമ്പോൾ, വെടിക്കെട്ടിനൊപ്പം ആണ് ആദ്യ സെറ്റ് ബലൂണുകള്‍ ആകാശത്തേയ്ക്ക് വിടുന്നത്
റോം
ഈസ്റ്ററിന്റെ ഭക്തിയും ആഘോഷവും ഒരേ തരത്തില്‍ കാണുവാന്‍ സാധിക്കുന്ന ഇടമാണ് റോം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുര്‍ബാനയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്
ജമൈക്ക
ജമൈക്കന്‍ ഈസ്റ്റര്‍ കാര്‍ണിവന്‍ ജമൈക്കയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളില്‍ ഒന്നാണ്. 1990 കളിലാണ് ഇതിനു തുടക്കമായ
ന്യൂ യോര്‍ക്ക്
ഈസ്റ്ററിന്റെ ഏറ്റവും വലിയ സ്ട്രീറ്റ് ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലമാണ് ന്യൂ യോര്‍ക്ക്
ഫ്ലോറന്‍സ്
മനോഹരമായി അലങ്കരിച്ച വെളുത്ത കാളകളുടെ ഒരു സംഘം ഈസ്റ്റർ രാവിലെ ഫ്ലോറൻസിലെ തെരുവുകളിലൂടെ മുപ്പതടി ഉയരമുളള ഒരു പഴയ വണ്ടി പഴക്കമുള്ള) വലിച്ചു കൊണ്ടുപോകുന്നത് കാണാം.
യാത്രകള്‍ എവിടെപോകണമെന്ന് ഇനിയും പ്ലാന്‍ ചെയ്തില്ലേ? വേനലവധി അടിച്ചുപൊളിക്കണ്ടേ?!
സമ്മര്‍ യാത്രപ്ലാന്‍ ചെയ്യാം