Tap to Read ➤

ഭൗമദിനം 2022:  ചരിത്രവും പ്രത്യേകതകളും!

ഭൗമദിനത്തെക്കുറിച്ചും അതിന്‍റെ ചരിത്രവം പ്രാധാന്യം എന്നിവയെക്കുറിച്ച് വായിക്കാം
Elizabath Joseph
എല്ലാ വര്‍ഷവും ഏപ്രില്‍ 22 നാണ് ഭൗമദിനം ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ആളുകളിലേക്കെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം
1960 കളില്‍ ഇത്തരമൊരു ആശയം വന്നിരുന്നുവെങ്കിലും അമേരിക്കയില്‍ ഈ ദിവസം ആദ്യമായി ആചരിച്ചത് 1970 ഏപ്രില്‍ 22 നാണ്. 10 മില്യണ്‍ ആളുകള്‍ അന്ന് ഇതില്‍ പങ്കെടുത്തു
ആദ്യ ഭൗമദിനം ആചരിച്ച് 20 വര്‍ഷത്തിനുശേഷമാണ് ഇത് ആഗോളതലത്തില്‍ വ്യാപിക്കുന്നത്. 141 രാജ്യങ്ങളില്‍ നിന്നായി 200 മില്യണ്‍ ആളുകള്‍ ഇതില്‍ പങ്കെടുത്തു
ലോകത്തിലെ ഏറ്റവും വലിയ മതേതര ആചരണം എന്നാണ് ഭൗമദിനത്തെ വിളിക്കുന്നത്. നിലവില്‍ 90-ലധികം രാജ്യങ്ങളിലെ ആളുകളിൽ ഇത് എത്തിച്ചേരുന്നു. ഏകദേശം ഒരു ബില്യൺ ആളുകൾ ഓരോ വർഷവും ഭൗമദിനം അംഗീകരിക്കുന്നു.
ആദ്യ ഔദ്യോഗിക പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ഇത് എല്ലായ്പ്പോഴും ഏപ്രിൽ 22 ന് നടക്കുന്നു.
ലോകമെമ്പാടും ഇത് "അന്താരാഷ്ട്ര മാതൃഭൂമി ദിനം" എന്നറിയപ്പെടുന്നു. 2009-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും ഈ പേര് പരാമര്‍ശിച്ചിരുന്നു.
ഭൗമദിനത്തിന് ഒരുഔദ്യോഗിക ഭൗമദിന ഗാനമുണ്ട്. 2013-ൽ ഇന്ത്യൻ കവി അഭയ് കുമാർ ആണിതെഴുതിയത്. ഇത് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആളുകൾ 2022 ഏപ്രിൽ 22-ന് 52-ാം ഭൗമദിനം ആഘോഷിക്കും. നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക എന്നതാണ് ഈ വര്‍ഷത്തെ തീം.
ഭൗമദിനം 2022: ഗ്രഹത്തില്‍ നിക്ഷേപം നടത്താം... അറിയാം ചരിത്രവും പ്രത്യേകതകളും
ഭൗമദിനം 2022