ഭൂമിയുടെ നിലനില്പിനെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ്. ഈ ശ്രമത്തിന്‍റെ ഭാഗമായി ലോകം ഏപ്രില്‍ 22ന് ഭൗമദിനം ആചരിക്കുന്നു. 1970 ലാണ് ആദ്യ ഭൗമദിനം ആചരിച്ചത്.
ഭൂമിയുടെ പ്രായം ഏകദേശം 4.54 ബില്യൺ വർഷമാണ്. പാറകളുടെയും ഉൽക്കാശിലകളിലൂടെയും ഡേറ്റിങ് പരിശോധന വഴിയാണ് ഏകദേശ പ്രായം നിർണ്ണയിച്ചത്.
കൃത്യമായി നോക്കിയാല്‍ ഭൂമി ഒരിക്കലും പൂർണമായി ഉരുണ്ടിട്ടില്ല എന്നു പറയാം. എന്നിരുന്നാലും ഈ ആകൃതി ഒരു ഗോളത്തിന് സമാനമാണ്. കാരണം ദ്രുവങ്ങള്‍ പരന്നതും ഭൂമധ്യരേഖാ ഭാഗം അല്പം വീര്‍ത്തിരിക്കുന്നതുമായ രൂപമാണ് ഭൂമിക്കുള്ളത്.
ഇന്ന്, ശരാശരി ദിവസം 24 മണിക്കൂറാണ്, എന്നാൽ ഓരോ നൂറ്റാണ്ടിലും ഏകദേശം പകല്‍ 1.7 മില്ലിസെക്കൻഡ് വർദ്ധിക്കുന്നു. ഇതിനു കാരണം വേലിയേറ്റങ്ങള്‍ ഭൂമിയുടെ ഭ്രമണത്തെ മന്ദഗതിയിലാക്കുന്നു എന്നതാണ്.
ഭൂമിയുടെ ഉപരിതലത്തിന്റെ 70% വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 30% സമുദ്രനിരപ്പിന് മുകളിൽ സ്ഥിതിചെയ്യുന്ന ഖര പുറംതോട് ആണ്.
ഭൂമിയിലെ ഒരു വർഷം യഥാർത്ഥത്തിൽ നമ്മൾ ഒരു വർഷമായി കണക്കാക്കുന്ന 365 ദിവസമല്ല. ഇത് യഥാർത്ഥത്തിൽ 365.25 ദിവസമാണ്, ഓരോ നാല് വർഷത്തിലും നമുക്ക് ഒരു അധിവർഷം ഉണ്ടാകുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്.
ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം പൂർണ്ണമായി ഭ്രമണം ചെയ്യാൻ 23 മണിക്കൂറും 56 മിനിറ്റും 4 സെക്കൻഡും എടുക്കുന്നു. ശാസ്ത്രലോകം ഇതിനു പേരിട്ടിരിക്കുന്നത് സൈഡീരിയൽ ഡേ എന്ന് എന്നാണ്
അന്റാർട്ടിക്കയെ യഥാർത്ഥത്തിൽ മരുഭൂമിയായാണ് കണക്കാക്കുന്നത് . ഇവിടെ ഉൾപ്രദേശങ്ങളിൽ ഒരു വർഷം 2 ഇഞ്ച് (50 മിമി) മഴ ലഭിക്കുന്നു (സാധാരണയായി മഞ്ഞ് പോലെ). അന്റാർട്ടിക്കയ്ക്ക് മരുഭൂമിക്ക് സമാനമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, ഭൂമിയുടെ 70% ശുദ്ധജലവും ഭൂമിയുടെ 90% മഞ്ഞും ഇവിടെയാണ് കാണപ്പെടുന്നത്.
ഏഷ്യയാണ് ഏറ്റവും വലിയ ഭൂഖണ്ഡം.
1,7139,445 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഏഷ്യയില്‍ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പല രാജ്യങ്ങളും ഉള്‍പ്പെടുന്നു.
കരയിലെ ഏറ്റവും താഴ്ന്ന സ്ഥലം ചാവുകടലാണ്.
ജോർദാൻ, ഇസ്രായേൽ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന, ചാവുകടൽ എന്നറിയപ്പെടുന്ന തടാകം സമുദ്രനിരപ്പിൽ നിന്ന് 1,400 അടി താഴെയാണ്
ഭൗമദിനം 2022: ഗ്രഹത്തില്‍ നിക്ഷേപം നടത്താം... അറിയാം ചരിത്രവും പ്രത്യേകതകളും