Tap to Read ➤
ഇന്ത്യയിലെ വിശുദ്ധ നദികള്‍.. ചരിത്രവും വിശ്വാസവും സംഗമിക്കുന്നഇടങ്ങള്‍
ഗംഗാ നദി മുതല്‍ കാവേരി വരെയുള്ള ഇന്ത്യയിലെ ഏഴു വിശുദ്ധ നദികളെക്കുറിച്ച് വായിക്കാം
Elizabath Joseph
ഇന്ത്യയുടെ സംസ്കാരത്തില്‍ മാത്രമല്ല, അനുദിന ജീവിതങ്ങളിലും വിശ്വാസങ്ങളിലും പുണ്യനദികള്‍ക്ക് സ്ഥാനമുണ്ട്
ഗംഗാ നദി
ഇന്ത്യയിലെ ഏറ്റവും പുണ്യനദിയായ ഗംഗാ ഏറ്റവും നീളം കൂടിയ നദിയും ദേശീയനദിയും കൂടിയാണ്. ക്ഷേത്രങ്ങളുടെ നഗരമായ വാരണാസി ഗംഗാനദീതീരത്ത് സ്ഥിതി ചെയ്യുന്നു.
യമുനാ നദി
യമുനോത്രിയില്‍ നിന്നുത്ഭവിക്കുന്ന യമുന ഇന്ത്യയിലെ ഏറ്റവും മലിനനദി കൂടിയാണിന്ന്.
ഗോകുല്‍, മധുര വിശുദ്ധ ഇടങ്ങള്‍ യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
സരസ്വതി നദി
പുരാതന നദികളിലൊന്നായ സരസ്വതി വേദകാലത്ത് വടക്കേ ഇന്ത്യയിലൂടെ ഒഴുകിയിരുന്ന നദിയാണ്.
അലഹബാദിലെ ത്രിവേണിസംഗമത്തില്‍ ഗംഗായും .മുനയും സരസ്വതിയും സംഗമിക്കുന്നു . ഭൂമിക്കടിയിലൂടെ അദൃശ്യസാന്നിധ്യമായാണ് സരസ്വതി നദിയിവിടെയുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നര്‍മദ നദി
മധ്യപ്രദേശിലെ അമര്‍കാന്തകില്‍ നിന്നാണ് നര്‍മദ നദി ഉത്ഭവിക്കുന്നത്. നിരവധി പുണ്യക്ഷേത്രങ്ങള്‍ ഈ നദിയുടെ തീരത്തുണ്ട്
ക്ഷിപ്ര നദി
വിന്ധ്യാ നിരകളില്‍ നിന്നുത്ഭവിക്കുന്ന ക്ഷിപ്ര നദിക്കരയിലാണ് ഉജ്ജയിന്‍ നഗരം സ്ഥിതി ചെയ്യുന്നത്.
ഗോദാവരി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഗോദാവരി നാസിക്കില്‍ നിന്നുമാണ് ആരംഭിക്കുന്നത്
കാവേരി നദി
തെക്കേ ഇന്ത്യയിലെ വിശുദ്ധനദിയാണ് കാവേരി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്,
കൊച്ചിയില്‍ നിന്നും പോകാം... ആലപ്പുഴ മുതല്‍ മൂന്നാര്‍ വരെ
കൊച്ചി യാത്ര