Tap to Read ➤

സ്വര്‍ണ്ണം കഥ പറയുന്ന ക്ഷേത്രങ്ങള്‍

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍
Elizabath Joseph
പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ കൂടിയും ചില ക്ഷേത്രങ്ങളില്‍ ശ്രീകോവിലും കൊടിമരവും ഒക്കെ സ്വര്‍ണ്ണത്തില്‍ പൊതിയാറുണ്ട്. ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണം പൂശുമ്പോള്‍ ക്ഷേത്രത്തിന്റെ അന്തരീക്ഷ നിലയില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുന്നാണ് പറയപ്പെടുന്നത്
വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം
തമിഴ്നാടിന്‍റെ സുവര്‍ണ്ണക്ഷേത്രമെന്നാണ്വെല്ലുരിലെ സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നത് . തിരുമലൈക്കുടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമെന്നും വിളിക്കപ്പെ‌ടുന്നു
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഏകദേശം ആയിരത്തിഅഞ്ഞൂറ് കിലോയൊളം സ്വര്‍ണ്ണം കൊണ്ടാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. ക്ഷേത്രചുവരിലെ ശില്പങ്ങളും ഗോപുരവും അര്‍ഥമണ്ഡപവും സ്വര്‍ണ്ണത്തിലാണുള്ളത്.
അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ താഴികക്കുടം പൂശാന്‍ ഉപയോഗിച്ച 750 കിലോ സ്വര്‍ണ്ണത്തിന്‍റെ ഇരട്ടി 1500 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇവിടെ ക്ഷേത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്,
പത്മനാഭ സ്വാമി ക്ഷേത്രം
പത്മനാഭ സ്വാമി ക്ഷേത്രം
അളന്നു തിട്ടപ്പെടുത്തുവാന്‍ സാധിക്കാത്ത നിധി ശേഖരം കൊണ്ട് പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലേറ്റവും വലിയ നിധി ശേഖരമാണ് ഇവിടെയുള്ളത്.
ലോകത്തിൽ ഇന്നുള്ള സർവ്വ നിധിശേഖരങ്ങളെയും പിന്നിലാക്കുന്ന തരത്തില്‍ അളക്കാൻ കഴിയാത്തത്രയും മൂല്യമുള്ള നിധിയാണ് ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ഇവിടുത്തെ അറകളിലാണ്. എന്നാൽ ഈ അറകൾ ഇനിയും മുഴുവനായും തുറക്കുവാൻ സാധിച്ചിട്ടില്ല. ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്.
സുവര്‍ണ്ണ ക്ഷേത്രം
അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ഓര്‍മ്മ വരിക അമൃത്സറിലെ സിക്ക മത വിശ്വാസികളുടെ സുവര്‍ണ്ണ ക്ഷേത്രമാണ്. ഗുരുദ്വാരകളില്‍ പ്രഥമ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്.
1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീ ദര്‍ബാര്‍ സാഹിബ് എന്നും സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
പതിനാലോളം വര്‍ഷമെടുത്ത് ഹിന്ദു മുസ്ലീം ശൈലികള്‍ കൂട്ടിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ താഴികക്കുടമാണ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 750 കിലോഗ്രാം സ്വര്‍ണ്ണത്തിലാണ് ഈ താഴികക്കുടം ഉള്ളത്.
ഭാരതത്തിലെ മറ്റൊരു സുവര്‍ണ്ണ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. മറാത്താ രാജ്ഞിയായിരുന്ന മഹാറാനി അഹിയ്യാഭായ് ഹോൽക്കർ 1780 ൽ നിർമിച്ചതാണ് ഈ ക്ഷേത്രം.
കാശി വിശ്വനാഥ ക്ഷേത്രം
മൂന്നു സ്വര്‍ണ്ണ താഴിക്കുടങ്ങളുടെ സാന്നിധ്യമാണ് ക്ഷേത്രത്തെ സുവര്‍ണ്ണ ക്ഷേത്രമാക്കി മാറ്റുന്നത്. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ആണ് ക്ഷേത്ര കമാനം 1000 കിലോ സ്വർണ്ണത്തില്‍ പൂശിയത്
ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍
വാരണാസി ബോട്ട് യാത്ര